മതങ്ങളെപ്പോലെ ഇത്ര കാലം പിടിച്ചു നിന്ന, going strong even now, മറ്റൊരു പ്രതിഭാസമില്ല. എന്തായിരിക്കും കാരണം? Let's deliberate
............
Good response . Here are a few .
..............
മതം വന്നു സെറ്റ് ആയത് സഹസ്രാബ്ദങ്ങളിലൂടെ ആണ്. അത് അങ്ങനെ കുളിച്ചാലൊന്നും പോവൂല്ല...
.....
ഭയം!! കുത്തി വയ്ക്കുന്ന ഭയം!! അത് തന്നെ!!
......
The helplessness of human species,and the mind
......
ഭയം തന്നെ. ദൈവത്തിൽ ഉള്ള ഭയം. പിന്നെ മത സമൂഹത്തിന്റെ സംഘടിത ശക്തിയോടുള്ള ഭയം. ഇന്നലെ ഷഷ്ഠിയായായിരുന്നു മൈസൂരിലെ സകല ഹിന്ദുക്കളും ചിതൽ പുറ്റിന് മുമ്പിൽ പാലും പഴവും കാഴ്ചവെക്കാൻ ക്യു ആയിരുന്നു. സർപ്പാരാധന.പാമ്പിനെ നേരിട്ട് കണ്ടാൽ തല്ലികൊല്ലും. അതേസമയം ആരാധിക്കും. നാഗ ചേർത്തുള്ള പേരുകൾ സർവത്ര. അന്ധവിശ്വാസങ്ങളും ആചാരങ്ങളും ചോദ്യം ചെയ്യാതെ അഭ്യസ്തവിദ്യരായ എഞ്ചിനീർമാരും, ഡോക്ടർമാരും ശാസ്ത്രബിരുദധാരികളും പിന്തുടരുന്നു. ഉള്ളിൽ ഉള്ള ഭയം തന്നെ കാരണം. അത് ചെറുപ്പത്തിലെ കുത്തിവെച്ചതാണ്
.....
പ്രകൃതി പ്രതിഭാസങ്ങളെ വിശദീകരിക്കാനും അങ്ങനെ മനുഷ്യന്റെ ഉദ്വേഗത്തെ ശമിപ്പിക്കാനും മതങ്ങൾക്കു കഴിഞ്ഞു.
പിന്നീട് ലൈംഗികത പോലെയുള്ള ജൈവാവവശ്യങ്ങളിൽ ഭയം ജനിപ്പിച്ച് നിയന്ത്രണം ഏറ്റെടുത്തു.
.....
പാവം ദൈവം. മത നേതാക്കൾ പറയുന്ന കെട്ട് ജീവിക്കേണ്ട ഗതികേട്. തന്റെ യഥാർത്ഥ ഭക്തർ ഈ ഉടായിപ്പു നേതാക്കന്മാർ ഉണ്ടാക്കിയ
എഷ്ടനാബ്ലിഷ്മെന്റിനു കീഴിയിൽ ഞെരിഞ്ഞമരുന്നത് കണ്ടു ദൈവം വേദനിക്കുന്നു
.....
മനുഷ്യർ ഭയപ്പെടുന്നിടത്ത് മതങ്ങൾക്ക് വേര് ഓടാൻ ഏറെ വളമുണ്ട്.മതങ്ങൾ മാത്രമല്ല,മതത്തെ കൂട്ടുപിടിച്ച് വിശ്വാസങ്ങളും, ആചാരങ്ങളും, അനുഷ്ടാനങ്ങളും,ആഭിചാരങ്ങളും,പ്രതിവിധികളും, പ്രതിരോധങ്ങളും,പരിഹാരക്രിയകളും,പ്രതിഷ്ഠകളും, പ്രതിഷ്ഠാനിർമാർജ്ജനവും അങ്ങനെ എല്ലാം.
ഒരാൾ ജനിക്കമ്പോതന്നെ മതകവചത്തിലാക്കുന്നു.അതിനു പുറത്തു ചാടുന്നതിലും എളുപ്പം സഹകരിച്ചു പോവുകയാണ്. പുറത്തായാൽ ഒറ്റപ്പെടുത്തുന്നു. മുൻകാലങ്ങളിൽ പടിയടച്ചു പിണ്ഡം വയ്ക്കൽ,ഊരുവിലക്ക്,ഭ്രഷ്ട്,മുണ്ഡനം ചെയ്ത് തടവറയിൽ ഇടൽ തുടങ്ങി പീഢനങ്ങൾ ഉണ്ടായിരുന്നു. എല്ലാം മതത്തിന്റെ സുസ്ഥിരതയായിരുന്നു.ഭൂമി ഉരുണ്ടതെന്നു പറഞ്ഞാൽ,സൂര്യനെ ഭൂമി ചുറ്റുന്നു എന്നു പറഞ്ഞാൽ ഇരുമ്പഴിയല്ല മരണമായിരുന്നല്ലോ ശിക്ഷ. മതങ്ങളുടെ ശക്തി വിഡ്ഢികളുടെ എണ്ണത്തിന്റെ വ്യാപ്തിയല്ലേ കാണിക്കുന്നതെന്ന് ഞാൻ സംശയിക്കുന്നു.
അഭിപ്രായങ്ങൾ എഴുതണം.എന്തായാലും. ഗുണകരമായ ആശയങ്ങൾ കിട്ടിയാലോ
.....
The limitations of human beings.... and its awareness...
.....
വ്യക്തമായചോദ്യം ചെയ്യാത്ത ഭരണ ഘടനയുള്ളതും ഭരണകർത്താക്കളുള്ളതും ആലോകാടിസ്ഥാന പ്രജകളുള്ളതും മതങ്ങൾക്ക് മാത്രമാണ്. സൂര്യനും ചന്ദ്രനും അതിലെ ദൈവങ്ങളാണ്. ഇതാണ് അടിസ്ഥാന രഹസ്യം.
മതം ഭക്കർക്ക് വേണ്ടി ഉള്ളതല്ല എന്നതാണ് പരമമായ രഹസ്യം. 😂
.....
Hallucination
......
നാലായിരത്തോളം മതങ്ങളുടെ ശവപ്പറമ്പ് ആണ് ഈ ഭൂമി, ഇപ്പോഴുള്ള മതങ്ങളും താമസിയാതെ ഇവിടെ ത്തന്നെ അടക്കം ചെയ്യപ്പെടും!
............
My response
.....
Religion works both as a regulator and as a facilitator . More as facilitator. അതായിരിക്കണം ഒരു major reason.
For example കല്യാണം . It provides an acceptable arrangement to satisfy your sexual needs .
ആഘോഷങ്ങൾ . It gives vent to your natural craving for showing off .
പ്രാർത്ഥനാ സ്ഥലങ്ങൾ . ഒത്തുചേരാനുള്ള ആഗ്രഹത്തിന്റെ സഫലീകരണം .
ദൈവസ്നേഹമോ ദൈവഭയമോ ഭക്തിയെന്നു collective ആയി പറയാവുന്ന ഇതിന്റെ various combinations ഓ ആയിരിക്കില്ല മതത്തെ നിലനിർത്തുന്നത് . They have only side roles to play .
Conversely if faith gets to play a major role in religion it may weaken the religion , not fortify it .
ദൈവവും മതങ്ങളും തമ്മിൽ എന്ത് . ഇതുതന്നെയാണ് ഞാൻ ആവർത്തിച്ചു ചോദിക്കാൻ ഇഷ്ടപ്പെടുന്നത് . ദൈവത്തെ, ഉണ്ടെന്നു തന്നെ ഇരിക്കട്ടെ, എങ്ങനെ മതങ്ങൾക്കു മാത്രമായിട്ട് ഒതുക്കി എടുക്കാൻ കഴിഞ്ഞു . ദൈവമെന്ന കോൺസെപ്റ്റിന്റെ എക്സ്ക്ലൂസീവ് ഡീലർസ് ആയിട്ട് മതങ്ങൾക്ക് എങ്ങനെ മാറാൻ കഴിഞ്ഞു . വേറെ ആർക്കും ഇല്ല ദൈവത്തിന്റെ മേൽ ഒരു അവകാശവും. അത്ഭുതം തന്നെ
.............
Subscribe to:
Post Comments (Atom)
No comments:
Post a Comment