kavitha
by krishnakumar
president kairali... kottappuram
കാൽക്കീഴിലാക്കാം പ്രകൃതിയെ എന്നത്
മർത്യന്റെ വ്യാമോഹ ചിന്ത മാത്രം
മർത്യന്റെ മസ്തിഷ്ക ശേഷിക്കെളുതല്ല
വിശ്വ പ്രകൃതിയെ കീഴടക്കീടുവാൻ
lhc പോലുള്ള സങ്കീണർന്ന വിദ്യയാൽ
ദൈവ കണത്തെയും പാട്ടിലാക്കീടുവാൻ
സാധിക്കുമെന്നുള്ള ഗർവുമായിട്ടല്ലോ
സഞ്ചരിച്ചീടുന്നു ശാസ്ത്ര കുതുകികൾ
എങ്കിലും ദൃഷ്ടിക്കു ഗോചരമായുള്ള
ചിന്തയിൽ പ്രാമുഖ്യമൊട്ടും ലഭിക്കാത്ത
സൂക്ഷാനുജീവി തൻ സേവനമില്ലാതെ
സുസാധ്യമാകില്ല ജീവിതം ഭൂമിയിൽ
മാരകമാകും വിഷ പദാർത്ഥങ്ങളെ
ഭക്ഷിച്ചതിനെ വിഷമുക്തമാക്കുന്ന
ബാക്ടീരിയ എന്ന ജീവിയോടെത്രയോ
വേണം കടപ്പാട് മർത്യനു ചിന്തയിൽ
മാലിന്യ വസ്തുക്കളൊക്കെയും ഭക്ഷിച്ചു
കാഷ്ഠിച്ചു ഭൂമിയെ ഭൂയിഷ്ഠമാക്കുന്ന
മണ്ണിര തന്റെ പ്രവർത്തനമില്ലെങ്കിൽ
ഊഷര ഭൂമിയായ് തീരുമീ ഭൂതലം
കുഞ്ഞു കുസുമങ്ങൾ ഓരോന്നിലും ചെന്ന്
തേനുണ്ട് കൂടെ പരാഗണം ചെയ്യുന്ന
തേനീച്ച ഷഡ്പദജാലങ്ങൾ ഇല്ലെങ്കിൽ
ഉണ്ടാകയില്ലൊരു കായോ ഫലങ്ങളോ
ആണവ വസ്തുക്കൾകാന്ത തരംഗങ്ങൾ
മാരകമായുള്ള രാസ പദാർത്ഥങ്ങൾ
ഒക്കെയും സൃഷ്ടിച്ചു ദുഷ്കരമാക്കുന്നു
ജീവജാലങ്ങൾക്ക് ഭൂമിയിൽ ജീവിതം
ആഗോളതാപനം കൊണ്ടും പഠിക്കാതെ
ആർത്തലച്ചീടും സുനാമികൾ കാണാതെ
ഭൂമി തൻ മാറ് പിളർന്നു ലഭിക്കുന്നൊ--
രിന്ദനം കത്തിച്ചു മുന്നേറി ടുന്നു നാം
കുട്ടികൾ ചെറ്റു കുസൃതി കാട്ടീടുകിൽ
കാരുണ്യമോടു ക്ഷമിക്കുമേതമ്മയും
ക്രൂരതയിത്രമേലാകുമ്പോഴാവുമോ
ഭൂമി മാതാവിന് പോലും ക്ഷമിക്കുവാൻ
ഒക്കെ ക്ഷമിക്കുമീ പുണ്യ ധരിത്രിയും
തൻ ക്ഷമയറ്റു പോയൊന്നു കയർക്കുകിൽ
ഗർവോടു സൃഷ്ടിച്ചു കാത്തവയൊക്കെയും
കൂടിയീ നമ്മളും ഭസ്മമായ് തീർന്നിടാം
സങ്കല്പ സീമക്കുമേറെ അതീതമാം
സങ്കീർണതയാർന്ന വിശ്വ പ്രകൃതിയെ
തൊട്ടറിഞ്ഞൊട്ടതിനോടൊത്തു ചേർന്ന്
കാലം കഴിക്കുകയാണു കാമ്യം
by krishnakumar
president kairali... kottappuram
കാൽക്കീഴിലാക്കാം പ്രകൃതിയെ എന്നത്
മർത്യന്റെ വ്യാമോഹ ചിന്ത മാത്രം
മർത്യന്റെ മസ്തിഷ്ക ശേഷിക്കെളുതല്ല
വിശ്വ പ്രകൃതിയെ കീഴടക്കീടുവാൻ
lhc പോലുള്ള സങ്കീണർന്ന വിദ്യയാൽ
ദൈവ കണത്തെയും പാട്ടിലാക്കീടുവാൻ
സാധിക്കുമെന്നുള്ള ഗർവുമായിട്ടല്ലോ
സഞ്ചരിച്ചീടുന്നു ശാസ്ത്ര കുതുകികൾ
എങ്കിലും ദൃഷ്ടിക്കു ഗോചരമായുള്ള
ചിന്തയിൽ പ്രാമുഖ്യമൊട്ടും ലഭിക്കാത്ത
സൂക്ഷാനുജീവി തൻ സേവനമില്ലാതെ
സുസാധ്യമാകില്ല ജീവിതം ഭൂമിയിൽ
മാരകമാകും വിഷ പദാർത്ഥങ്ങളെ
ഭക്ഷിച്ചതിനെ വിഷമുക്തമാക്കുന്ന
ബാക്ടീരിയ എന്ന ജീവിയോടെത്രയോ
വേണം കടപ്പാട് മർത്യനു ചിന്തയിൽ
മാലിന്യ വസ്തുക്കളൊക്കെയും ഭക്ഷിച്ചു
കാഷ്ഠിച്ചു ഭൂമിയെ ഭൂയിഷ്ഠമാക്കുന്ന
മണ്ണിര തന്റെ പ്രവർത്തനമില്ലെങ്കിൽ
ഊഷര ഭൂമിയായ് തീരുമീ ഭൂതലം
കുഞ്ഞു കുസുമങ്ങൾ ഓരോന്നിലും ചെന്ന്
തേനുണ്ട് കൂടെ പരാഗണം ചെയ്യുന്ന
തേനീച്ച ഷഡ്പദജാലങ്ങൾ ഇല്ലെങ്കിൽ
ഉണ്ടാകയില്ലൊരു കായോ ഫലങ്ങളോ
ആണവ വസ്തുക്കൾകാന്ത തരംഗങ്ങൾ
മാരകമായുള്ള രാസ പദാർത്ഥങ്ങൾ
ഒക്കെയും സൃഷ്ടിച്ചു ദുഷ്കരമാക്കുന്നു
ജീവജാലങ്ങൾക്ക് ഭൂമിയിൽ ജീവിതം
ആഗോളതാപനം കൊണ്ടും പഠിക്കാതെ
ആർത്തലച്ചീടും സുനാമികൾ കാണാതെ
ഭൂമി തൻ മാറ് പിളർന്നു ലഭിക്കുന്നൊ--
രിന്ദനം കത്തിച്ചു മുന്നേറി ടുന്നു നാം
കുട്ടികൾ ചെറ്റു കുസൃതി കാട്ടീടുകിൽ
കാരുണ്യമോടു ക്ഷമിക്കുമേതമ്മയും
ക്രൂരതയിത്രമേലാകുമ്പോഴാവുമോ
ഭൂമി മാതാവിന് പോലും ക്ഷമിക്കുവാൻ
ഒക്കെ ക്ഷമിക്കുമീ പുണ്യ ധരിത്രിയും
തൻ ക്ഷമയറ്റു പോയൊന്നു കയർക്കുകിൽ
ഗർവോടു സൃഷ്ടിച്ചു കാത്തവയൊക്കെയും
കൂടിയീ നമ്മളും ഭസ്മമായ് തീർന്നിടാം
സങ്കല്പ സീമക്കുമേറെ അതീതമാം
സങ്കീർണതയാർന്ന വിശ്വ പ്രകൃതിയെ
തൊട്ടറിഞ്ഞൊട്ടതിനോടൊത്തു ചേർന്ന്
കാലം കഴിക്കുകയാണു കാമ്യം
No comments:
Post a Comment