പോണിയേലി പോര്
ഇരുപതു പേരടങ്ങുന്ന ടൂറിസ്റ്റ് ഗ്രൂപ്പ് പോണിയേരി പോരിൽ ബഹളമുണ്ടാക്കി ദാ ഇപ്പോൾ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു . ഗാർഡുമാരെ കയ്യേറ്റം ചെയ്തതിന്.
അപ്പോൾ കാര്യത്തിലേക്കു തിരിച്ചു വരാം . ഈഗോ ആണോ പ്രശനം ? assert ചെയ്യാൻ ആകെ കിട്ടുന്ന അവസരം ആണ് പൊയ്‌പോകുന്നത് ഈഗോ എങ്ങനെ മുറിയാതിരിക്കും ?
കൃത്യനിർവ്വഹണ വ്യഗ്രത ആണോ ? അതിനെ പറ്റി പറയാതിരിക്കുക ആണ് ഭേദം
പൗരബോധം ആണോ ? ഇത് കൊണ്ടൊക്കെ അല്ലെ രാജ്യം നന്നാകാത്തതു എന്ന വേവലാതിയിൽ നിന്നുടലെടുക്കുന്ന അമിതാവേശം ?
frustration ? ഞങ്ങൾ ഇവിടെ നിങ്ങൾ അവിടെ എന്ന class conflict ന്റെ ആദ്യ പാഠങ്ങളുടെ ശേഷിപ്പ് ?
എന്തായാലും moral policing ന്റെ അണുക്കൾ നമ്മുടെ രക്തത്തിൽ നന്നായി പെരുകിയിട്ടുണ്ട് . ഇല്ലാത്ത അധികാരം ഉണ്ടെന്നു തോന്നുന്ന delusion നമ്മുടെ സമൂഹത്തിൽ പടർന്നിരിക്കുന്നു . ഈ അധികാരം ഉപയോഗിച്ച് മാക്സിമം ആൾക്കാരെ ഉപദ്രവിക്കണം എന്ന ഒരു delirious compulsion നമ്മുടെ സമൂഹ മനസ്സാക്ഷിയെ മൂടിക്കൊണ്ടിരിക്കുന്നു.
ഇതൊന്നും നേരാവല്ലേ തോന്നൽ മാത്രമാകണെ എന്ന പ്രാർത്ഥനയോടെ
mathai
oct 10, 2016

സ്ത്രീകളും കുട്ടികളും ഉള്ള ഈ ഗ്രൂപ്പിൽ ആരോ മദ്യം ഒളിച്ചു കടത്തി
പോണിയേരി പോരിൽ വച്ച് സേവിക്കുന്നതു ഗാർഡുമാർ കണ്ടുപിടിച്ചു . അവരെ
പിടിച്ചു കൊണ്ടുവന്നു ഗെയ്റ്റിൽ നിർത്തി പോലീസിനെ വിളിച്ചു . പോലീസ്സ്
വരുന്നതിനു മുൻപ് ഇവർ രക്ഷപെടാൻ ശ്രമിച്ചു . ഗാർഡുമാർ തടഞ്ഞു . അടിപിടി
ആയി. രണ്ടു കൂട്ടർക്കും നന്നായി പരിക്കേറ്റു .
മദ്യം അരുത് എന്ന്
പറഞ്ഞിട്ടുണ്ടെങ്കിൽ അവിടെ അത് ഉപയോഗിക്കാൻ പാടില്ല. തികച്ചും ന്യായം .
പക്ഷെ അങ്ങനെ ഒരു തെറ്റ് ചെയ്തു പോയാൽ എന്താകാം മാക്സിമം ശിക്ഷ ? .
പിടിച്ചു വച്ച് ആക്ഷേപിക്കുക . സ്ത്രീകളും കുട്ടികളും അടങ്ങുന്ന
കുടുംബാംഗങ്ങളുടെ മുൻപിൽ വച്ച് . അടിച്ചു സൂപ്പാക്കുക . അവസാനം പോലീസിനെ
കൊണ്ട് പിടിപ്പിക്കുക. രണ്ടു വർഷമെങ്കിലും നീണ്ടേക്കാവുന്ന കേസിൽ കുടുക്കുക
.
സ്ത്രീകളും കുട്ടികളും അടക്കം ഒരു ടൂറിസ്റ്റു കേന്ദ്രം സന്ദർശിക്കാൻ തീരുമാനിച്ചതിന് ഇത്ര വലിയ ഒരു ബോണസ് ഫ്രീ ആയിട്ട് കൊടുക്കേണ്ട ആവശ്യം ഉണ്ടോ ? ആരെങ്കിലും ഈ സ്ഥലം സന്ദർശിക്കാൻ തീരുമാനിക്കുമ്പോൾ ഇങ്ങനെ ഒരു risk factor കൂടി കണക്കിലെടുക്കണം എന്ന് വരുന്നത് അത്ര ആകർഷകമായ ഒരു package ആണോ ?

എന്താ ശരിക്കും നമ്മുടെ
പ്രശനം ? അമിതാവേശം ? ego ? frustration ? ഹെൽമെറ്റ് വേട്ടയിൽ , car
parking കൊലപാതകത്തിൽ, ലോക്കപ്പ് മർദനങ്ങളിൽ ഒക്കെ നമ്മൾ ഇത് കാണുന്നു
ആർത്തന വിരസതയോടെ . അത് കൊണ്ടാണ് ഈ post .
നമുക്ക് ഒരു alternate scenario ഇൽ തുടങ്ങാം . പൊണെരിപ്പോരിൽ നിയമം ലംഘിച്ചു മദ്യം സേവിച്ചവരെ , അവര് കുപ്പിയുമായി ലോകം ചുറ്റി വെള്ളമടിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരല്ല , കുടുംബസമേതം വിനോദയാത്രക്കിറങ്ങിതിരിച്ച ഒരു ഗ്രൂപ്പ് ആണ് എന്ന് തിരിച്ചറിഞ്ഞു, ഉപദേശിച്ചു വെറുതെ വിട്ടിരുന്നണെങ്കിൽ അല്ലെങ്കിൽ ഒരു fine ഈടാക്കി തടഞ്ഞു വയ്ക്കലും ദേഹോപദ്രവവും ഒഴിവാക്കിയിരുന്നെങ്കിൽ.....
എന്ത് സംഭവിക്കുമായിരുന്നു ?

നിയമവാഴ്ച തകർന്നടിയും ? പോണേരിപോരിലെ നീരൊഴുക്ക് മുങ്ങി മരിച്ചവരുടെ
ശവങ്ങൾ കൊണ്ട് തടസ്സപ്പെടും ? കൃത്യ വിലോപത്തിന്റെ നരകാഗ്നിയിൽ വെന്തു
ഗാർഡുമാരും അധികാരികളും ആവിയായി മഴമേഘങ്ങൾക്കു തടയിടും ?
കൊമേർഷ്യൽ
ബ്രേക്ക് ആയിട്ട് സ്വന്തം അനുഭവം പങ്കു വയ്ക്കാം . തൃപ്പൂണിത്തുറ റെയിൽവേ
സ്റ്റേഷനിൽ കാർ പാർക്ക് ചെയ്തു . കുംബശ്രീയുടെ പാർക്കിംഗ് കൗണ്ടറിൽ നിന്ന്
അസാരം ദൂരെ ആണ് ഇടം കിട്ടിയത് . ഒരു പത്തു സെക്കന്റ് കാത്തു . ആരും
വന്നില്ല .
കുടുംബശ്രീ മഹതി ടിക്കറ്റ് കൗണ്ടറിനു മുൻപിൽ തടഞ്ഞു . എന്തെ ടിക്കറ്റ് എടുത്തില്ല ? ഞാൻ പറഞ്ഞു നിങ്ങൾ വന്നില്ല . അതൊന്നും പറ്റില്ല . ടിക്കറ്റ് എടുക്കണം. അതായത് കൗണ്ടറിൽ വന്നു ടിക്കറ്റ് എടുത്തു ഏകദേശം 200 മീറ്റർ തിരിച്ചു പോയി ടോക്കൺ കാറിൽ വച്ച് തിരിച്ചു വരണം എന്ന് . ഞാൻ പറഞ്ഞു ബുദ്ധിമുട്ടാണ് തിരിച്ചു വരുമ്പോൾ തന്നോളാം . മഹതി സാമാന്യം നന്നായി ഉപദേശിച്ചു പൗര ബോധം വേണം വയസ്സായാൽ മാത്രം പോരാ . ഞാൻ പറഞ്ഞു നന്ദി പക്ഷെ ബുദ്ധിമുട്ടാണ് ഇപ്പോൾ ടിക്കറ്റ് എടുക്കാൻ . തീവണ്ടി ഇത്ര സമയം കാത്തു നിൽക്കാൻ സാധ്യത ഇല്ല .
അപ്പോൾ കുടുംബശ്രീ പറഞ്ഞു കാറിന്റെ കാറ്റഴിച്ചു വിട്ടാൽ താൻ എന്ത് ചെയ്യും ? ഞാൻ സ്റ്റേഷൻ മാസ്റ്ററുടെ അടുത്തു നിന്ന് complaint book വാങ്ങിച്ചു . എഴുതുന്നതിനു മുൻപ് ട്രെയിൻ വന്നു . email ൽ complaint ചെയ്യാം എന്ന് കരുതി . അല്ലെങ്കിൽ local circle ലെ consumer complaint section ൽ post ചെയ്യാമെന്ന് . ഒന്നും നടന്നില്ല . ഇപ്പോളാണ് പിന്നെ ആ കാര്യം ഓർക്കുന്നത്.
കുടുംബശ്രീ മഹതി ടിക്കറ്റ് കൗണ്ടറിനു മുൻപിൽ തടഞ്ഞു . എന്തെ ടിക്കറ്റ് എടുത്തില്ല ? ഞാൻ പറഞ്ഞു നിങ്ങൾ വന്നില്ല . അതൊന്നും പറ്റില്ല . ടിക്കറ്റ് എടുക്കണം. അതായത് കൗണ്ടറിൽ വന്നു ടിക്കറ്റ് എടുത്തു ഏകദേശം 200 മീറ്റർ തിരിച്ചു പോയി ടോക്കൺ കാറിൽ വച്ച് തിരിച്ചു വരണം എന്ന് . ഞാൻ പറഞ്ഞു ബുദ്ധിമുട്ടാണ് തിരിച്ചു വരുമ്പോൾ തന്നോളാം . മഹതി സാമാന്യം നന്നായി ഉപദേശിച്ചു പൗര ബോധം വേണം വയസ്സായാൽ മാത്രം പോരാ . ഞാൻ പറഞ്ഞു നന്ദി പക്ഷെ ബുദ്ധിമുട്ടാണ് ഇപ്പോൾ ടിക്കറ്റ് എടുക്കാൻ . തീവണ്ടി ഇത്ര സമയം കാത്തു നിൽക്കാൻ സാധ്യത ഇല്ല .
അപ്പോൾ കുടുംബശ്രീ പറഞ്ഞു കാറിന്റെ കാറ്റഴിച്ചു വിട്ടാൽ താൻ എന്ത് ചെയ്യും ? ഞാൻ സ്റ്റേഷൻ മാസ്റ്ററുടെ അടുത്തു നിന്ന് complaint book വാങ്ങിച്ചു . എഴുതുന്നതിനു മുൻപ് ട്രെയിൻ വന്നു . email ൽ complaint ചെയ്യാം എന്ന് കരുതി . അല്ലെങ്കിൽ local circle ലെ consumer complaint section ൽ post ചെയ്യാമെന്ന് . ഒന്നും നടന്നില്ല . ഇപ്പോളാണ് പിന്നെ ആ കാര്യം ഓർക്കുന്നത്.
അപ്പോൾ കാര്യത്തിലേക്കു തിരിച്ചു വരാം . ഈഗോ ആണോ പ്രശനം ? assert ചെയ്യാൻ ആകെ കിട്ടുന്ന അവസരം ആണ് പൊയ്‌പോകുന്നത് ഈഗോ എങ്ങനെ മുറിയാതിരിക്കും ?
കൃത്യനിർവ്വഹണ വ്യഗ്രത ആണോ ? അതിനെ പറ്റി പറയാതിരിക്കുക ആണ് ഭേദം
പൗരബോധം ആണോ ? ഇത് കൊണ്ടൊക്കെ അല്ലെ രാജ്യം നന്നാകാത്തതു എന്ന വേവലാതിയിൽ നിന്നുടലെടുക്കുന്ന അമിതാവേശം ?
frustration ? ഞങ്ങൾ ഇവിടെ നിങ്ങൾ അവിടെ എന്ന class conflict ന്റെ ആദ്യ പാഠങ്ങളുടെ ശേഷിപ്പ് ?
എന്തായാലും moral policing ന്റെ അണുക്കൾ നമ്മുടെ രക്തത്തിൽ നന്നായി പെരുകിയിട്ടുണ്ട് . ഇല്ലാത്ത അധികാരം ഉണ്ടെന്നു തോന്നുന്ന delusion നമ്മുടെ സമൂഹത്തിൽ പടർന്നിരിക്കുന്നു . ഈ അധികാരം ഉപയോഗിച്ച് മാക്സിമം ആൾക്കാരെ ഉപദ്രവിക്കണം എന്ന ഒരു delirious compulsion നമ്മുടെ സമൂഹ മനസ്സാക്ഷിയെ മൂടിക്കൊണ്ടിരിക്കുന്നു.
ഇതൊന്നും നേരാവല്ലേ തോന്നൽ മാത്രമാകണെ എന്ന പ്രാർത്ഥനയോടെ
mathai
oct 10, 2016
No comments:
Post a Comment