badge

q u o t e

Thursday, October 16, 2014

നമ്മൾ രസിക്കുന്ന കുസൃതികൾ .....ആറ്



ബദൊനിലെ പെണ്‍കുട്ടികളെ ഓർമയില്ലേ ? മരത്തിൽ തൂങ്ങിയാടുന്ന സഹോദരിമാരുടെ ശവങ്ങൾ ?

പിടിച്ചു കൊണ്ടു പോയി ബലാൽസംഗം  ചെയ്തു കേട്ടിതൂക്കിയെന്നു മാധ്യമങ്ങൾ നമ്മോടു പറഞ്ഞു.

സ്ഥലവാസികൾ അക്രമാസക്തരായി . ലോകം മുഴുവൻ വേദനിച്ചു .

ദാ  ഇപ്പോൾ ചില മാധ്യമങ്ങൾ ഒളിച്ചും പതുങ്ങിയും പറയുന്നു . ബലാല്സംഗമേ നടന്നിട്ടില്ല ആരും പിടിച്ചു കൊണ്ട് പോയിട്ടുമില്ല .

ആത്മഹത്യ ആണെന്ന്  . honour killing  പോലും ആകാമെന്ന്‌. സ്വന്തം കുടുംബം തന്നെ നിർബന്ദിച്ചു ആത്മ ഹത്യ ചെയ്യിച്ചതാകാമെന്നു .

ദൈവമേ  ഈ മാധ്യമങ്ങളെ നാമിനി എങ്ങനെ വിശ്വസിക്കും ?  international media  അടക്കം ആരും ഒന്നും സ്ഥിരീകരിക്കാൻ മുതിർന്നില്ല എന്ന് നാം എങ്ങനെ വിശ്വസിക്കും ?

പോട്ടെ . ഇപ്പോളെങ്കിലും ഈ ന്യൂസ്‌ ആര് ഉണ്ടാക്കി എന്തിനു കൊടുത്തു എന്ന് ഈ മാധ്യമങ്ങൾ നമ്മോടു പറയണ്ടേ ?

പക്ഷെ ഉണ്ടാവില്ല . അതാണ്‌ നമ്മുടെ എന്നാളത്തെയും ഗതികേട് .

No comments:

Post a Comment