അടിച്ചു വാരാം എളുപ്പത്തിൽ ചൂല് കിട്ടാനുണ്ടല്ലോ
എറിഞ്ഞു കളയാം എളുപ്പത്തിൽ കണ്ണടച്ചാൽ മതിയല്ലോ
സംസ്കരിക്കാൻ കഴിയില്ല സ്ഥലം വേണം തോന്നൽ
വേണം ആശിസ്സും വേണം
മനസ്സിലാണഴുക്കെങ്കിൽ തൂത്തു വാരുക ദുഷ്കരം
അടിഞ്ഞു പോയതാകയാൽ വലിച്ചു കീറിയെ
മതിയാകൂ . ചോര പൊടിയും ചികിത്സിക്കാൻ
സാന്ത്വനം വേണം .
വച്ചു മാറാൻ കഴിഞ്ഞേക്കും സ്നേഹവും ദയയും
പിന്നെ ഒരു ലേശം ധൈര്യവും അകത്തു ചെന്നാൽ
അഴുക്കുകൾ മാറി നില്ക്കും സ്ഥലം
കിട്ടാതൊഴിഞ്ഞെക്കും
എറിഞ്ഞു കളയുക ദുഷ്കരം പകയും വിദ്വേഷവും
പിന്നെ സ്വാർത്ഥവും ചേര്ന്ന മിശ്രിതം മാറാ രോഗമായ്
പടർന്നെക്കും ഭ്രാന്തു പോലെ എബോളയും
കുഷ്ഠവും പോലെ
കുഴിച്ചു മൂടാൻ സ്ഥലം വേണം വലിയ മനസ്സിന്റെ
മുറ്റത്ത് ആഴത്തിൽ കുഴിയെടുത്തു വെട്ടിമൂടാൻ
കഴിഞ്ഞേക്കും എവിടെ കിട്ടുമിക്കാലത്തു ആ മനവും
മുറ്റവും
അഴുക്കിറക്കാൻ സ്ഥലമില്ലേൽ സംസ്കരിക്കാൻ
മന്സ്സില്ലേൽ അകത്തു തന്നെ ഇരുന്നോട്ടെ അഴുക്കിന്റെ
ചാക്കു കെട്ടൊക്കെ
No comments:
Post a Comment