badge

q u o t e

Tuesday, October 21, 2014

നമ്മൾ രസിക്കുന്ന കുസൃതികൾ .... ഏഴ് ....



എന്തു രസമായിട്ടാ black money story ചുരുളഴിയുന്നത് ?

ഒരു വശത്ത് വിദേശ രാജ്യങ്ങൾ ചെലുത്തുന്ന സമ്മർദം ( എന്തിനാണാവോ അവര് ഇങ്ങനെ സമ്മർദ്ദിക്കുന്നതു ?  ആർക്കറിയാം ) പേരൊന്നും പറയാൻ പാടില്ല .
മറുവശത്ത് ഈ പ്രതിബന്ദമെല്ലാം മറികടന്നു പേരുകളൊക്കെ പുറത്തു വിടാൻ ഭഗീരഥ യജ്ഞം നടത്തുന്ന സര്ക്കാര് .  കയ്യടിക്കണ്ടേ ?

ഒരൊറ്റ പ്രത്യേകത  മാത്രം . ഈ പേരൊക്കെ അങ്ങനെ വെറുതെ പുറത്തു വിടുകയല്ല. ആദ്യം നിയമ നടപടി എടുക്കും . പിന്നെ പേര് പറയും .

ഇതിന്റെ ഒരു ബ്യുട്ടി മനസ്സിലായോ ? ആരെയൊക്കെ വിട്ടു ആരെയൊക്കെ തട്ടി എന്നറിയാൻ ഒരു മാർഗവുമില്ല . മുഴുവൻ പേരും അറിഞ്ഞാലല്ലേ ഈ പ്രശ്നമുള്ളൂ .

selective leak  ഇങ്ങനെ  legalise ചെയ്യുന്ന , സാധൂകരിക്കുന്ന , ഒരേയൊരു പോംവഴിയാണെന്ന് തോന്നിപ്പിക്കുന്ന ബുദ്ധി വൈഭവത്തിനു നമോവാകം.  

selective leak ഇന്റെ സാധ്യതകൾ വരും നാളുകളിൽ കണ്ടു രസിക്കാം .

No comments:

Post a Comment