badge

q u o t e

Saturday, August 23, 2014

സാക്ഷികൾ


അവർ അവനെ തേടി വന്നു   ഞാൻ ചിന്താവിഷ്ടനായി അവർ അവളെ തേടി വന്നു  ഞാൻ ആകുലനായി കരഞ്ഞു അവർ നിങ്ങളെ തേടി വന്നു ഞാൻ മൂകസാക്ഷി ആയി മാറി നിന്നു ദൂരെ അവർ എന്നെ തേടി വന്നു അവനോ അവളോ നിങ്ങളോ സാക്ഷികളാകാൻ ഉണ്ടായിരുന്നില്ലല്ലോ

അവർ എന്നെ വിജന വീഥികളിലൂടെ നടത്തി മയത്തിൽ അവർ എന്റെ കൈകളിൽ ആണി തറച്ചു ഒട്ടും പീഠിപ്പിക്കാതെ അവരെന്നെ ക്റൂശിലേറ്റി സാക്ഷികളില്ലെങ്കിൽ പീഠനത്തിനെന്തു  പ്രസക്തി

ഒരു പാറക്കല്ലുരുട്ടി  വച്ചു പോലും എന്റെ കല്ലറ മൂടാൻ  മെനക്കെടാതെ അവർ നടന്നു നീങ്ങി സാക്ഷികളില്ലെങ്കിൽ ഉയിർപ്പിനെ എന്തിനു കരുതണം 

അവർ വീണ്ടും വരും സാക്ഷികളെ ആർക്ക് കരുതി വെയ്ക്കാനാകും
-----------
പകുതിയും മോഷ്ടിച്ചതാണ് എവിടെ നിന്നെന്നു ഓർക്കാനാകുന്നില്ല സോറി

No comments:

Post a Comment