badge

q u o t e

Thursday, August 28, 2014

നമ്മൾ രസിക്കുന്ന കുസൃതികൾ ... മൂന്ന്



നീരയെ അറിയില്ലേ നമ്മുടെ തെങ്ങിന്റെ തേൻ. നീരയെ  promote  ചെയ്യാൻ വേണ്ടി സര്ക്കാര് എന്തൊക്കെയാ ചെയ്യുന്നത് ? എന്നിട്ടും നീരയ്ക്കൊരു പ്രൊമോഷനും കിട്ടുന്നില്ല . എന്താ രഹസ്യമെന്നല്ലേ

നീര ആകെ കിട്ടുന്ന  ഒരു സ്ഥലം ഈ ഭൂമി മലയാളത്തിൽ വൈറ്റില ഹബ് മാത്രം .  അവിടെയും പോയി . നീര  ഒരു ശീതീകരിച്ച്ച   ജാറിനകത്തങ്ങനെ  സ്വർണ നിറത്തിൽ ... ഞാൻ പറഞ്ഞു എനിക്കൊരു നാല് ബോട്ടിൽ തന്നേരെ .

salesman  എന്നെ സഹതാപത്തോടെ നോക്കി . ആവശ്യക്കാർ ഇവിടെ വന്നു വാങ്ങി കുടിക്കണം . കൊണ്ടു പോകാനൊന്നും പറ്റില്ല കിളവാ എന്നായിരുന്നു ആ നോട്ടത്തിന്റെ അർത്ഥം .

നീരക്കുട്ടിക്കെന്താ promotion  കിട്ടാത്തതെന്ന് പിടി കിട്ടിയില്ലേ ? എങ്കിലും സമാധാനിക്കാൻ വകയുണ്ട് . തെങ്ങിൽ നിന്നിറക്കി ഇവിടെ വരെ കൊണ്ടുവന്നല്ലോ . ഇങ്ങോട്ട് കേറി വന്നാലേ തരൂ എന്നൊന്നും പറയുന്നില്ലല്ലോ

No comments:

Post a Comment