ഇന്ഗ്ളണ്ടിൽ പോയി നമ്മൾ ക്രിക്കറ്റ് കളിച്ചില്ലേ തോറ്റില്ലേ മാനമായിട്ടു ?
ഇപ്പോളല്ലേ കാരണം കണ്ടു പിടിച്ചത് . സ്ത്രീലിംഗത്തിൽ പെട്ട കൂട്ടുകാർ. ഭാവിയിൽ ഇവരെ അകറ്റി നിർത്തണം അത്രേ.
ഞാൻ ഒരു ഡോക്ടറോ ബയോളഗിസ്ടോ ആയിരുന്നെങ്കിൽ പെട്ട് പോയേനെ . എങ്ങനെ നേരിടും ചോദ്യങ്ങളെ ?
എത്ര നാളത്തെക്കാണ് മാറ്റി കിടത്തേണ്ടത് ? അതോ നിർത്തിയാൽ മതിയോ ? സമയം കൂടിയാൽ ഫലം കൂടുമോ ?
ആാരാണിതൊക്കെ monitor ചെയ്യേണ്ടത് ? എങ്ങനെയൊക്കെ ?
ഇനിയിപ്പോൾ ആണ്‍ കൂട്ടുകാരാണെങ്കിൽ എന്ത് ചെയ്യും ? എങ്ങനെ ?
ഇനിയുമുണ്ട് പക്ഷെ വിട്ടേക്കാം .
സ്വകാര്യ ജീവിതത്തിൽ ഇടപെടുന്നതിന്റെ ഒരു thrill വേണ്ടെന്നു വയ്ക്കാൻ ഒരു establishment ഉം തയ്യാറാവില്ല അല്ലേ ?
No comments:
Post a Comment