badge

q u o t e

Saturday, August 2, 2014

നമ്മൾ സഹിക്കുന്ന വികൃതികൾ....മൂന്ന്

ഫ്രാൻ‌സിൽ നിന്നൊരു യുവാവ്‌ കേരളം  കാണാൻ വരുന്നു . പഠിക്കാനും .
ഇവിടൊരു അനുസ്മരണ യോഗത്തിൽ രണ്ടു വാക്ക് സംസാരിച്ചു . കൂട്ടത്തിൽ ഫ്രാൻ‌സിൽ തീവ്ര രാഷ്ട്രീയത്തിൽ പ്രവര്ത്തിക്കുന്നു എന്നും.
നമ്മൾ അങ്ങേരെ അറസ്റ്റ് ചെയ്തു റിമാൻഡിൽ വച്ചു ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നു .


രാജ്യത്തിന്റെ സുരക്ഷയും അന്തര്ദേശീയ സമാധാനവും കാത്തു രക്ഷിക്കണമല്ലോ .
പിന്നെ ടുരിസ്റ്റ് വിസയിൽ വന്നു നാലിൽ കൂടുതൽ ആള്ക്കാരോട് സംസാരിച്ചില്ലേ ? കുറ്റം തന്നെ .

ലോക്കപ്പിലെ അനുഭവം ഒരു പുതുമ ആണല്ലോ . സഞ്ചാരികൾ ആസ്വദിക്കാനാണ് സാധ്യത . പ്രത്യേകിച്ച് ഇങ്ങേരു പറഞ്ഞു അറിഞ്ഞിട്ട്‌ യുറോപ്പിൽ നിന്ന് കൂട്ടത്തോടെ എത്തുന്നവർ .
അപ്പോളും അനുസ്മരണ യോഗങ്ങളൊക്കെ ഉണ്ടാവുമോ ആവോ .

നമ്മുടെ ടുറിസം പ്രൊമോഷൻ സൈറ്റിൽ പോസ്റ്റ്‌ ചെയ്യാൻ പറ്റുമോ എന്ന് നോക്കട്ടെ. ഒരു കൈ സഹായം .

No comments:

Post a Comment