how old are you കേട്ടും കണ്ടും ഞാനൊരു പച്ചക്കറി തോട്ടം തുടങ്ങി . 6 സെന്റിലെ 1000 sq ft വീടിന്റെ മേല്തട്ടിന്റെ പകുതിയിൽ . ഇപ്പോൾ ഇതാ സംശയം ചോദിയ്ക്കാൻ ബ്ലോഗ് എഴുതേണ്ട ഗതി ആയി.
ഇന്നലെ ( ജനുവരി ഒന്നാം തീയതി തന്നെ ) മുഴുവൻ സമയമെടുത്ത് ഞാനൊരു തേനീച്ച കൂട് ഉണ്ടാക്കി . pvc pipe ഒക്കെ വച്ചു്. വമ്പൻ തേനീച്ചയെ വാഴിക്കാനല്ല . നമ്മുടെ കുഞ്ഞന് വേണ്ടി . ചെറു തേൻ.
രഹസ്യം എന്താണെന്ന് വച്ചാൽ ഞാൻ ഇതു പോലൊരു കൂട് നേരത്തെ വാങ്ങിയിരുന്നു . അതിൽ തേനീച്ചകളും ഉണ്ട്. ഇവരിൽ കുറേപ്പേരെ പറ്റിച്ചു പുതിയ കൂട്ടിലാക്കാനാണ് പരിപാടി .
ഇതാ എന്റെ സംശയം . രണ്ടാമത്തെ കൂടിൽ കേറാൻ തേനീച്ചകൾ വഴി തെറ്റി വരാൻ സാധ്യത ഇല്ല. അതൊരു ബോധപൂർവമായ തീരുമാനം ആകാനേ വഴിയുള്ളൂ . എങ്കിൽ ആ തീരുമാനം അവർ എങ്ങനെ എടുക്കും ? വരും വരായ്കകൾ എങ്ങനെ ആവും അവർ analyse ചെയ്യുക ? ആരെടുക്കും ഉത്തരവാദിത്യം ? ചെറുതെനീച്ചകൽക്കു (stingless bees ) നു രാജ്ഞി ഇല്ലാത്രേ .
എങ്ങനെ പറഞ്ഞു മനസ്സിലാക്കും അനുയായികളെ ? അതോ തേനും പൂമ്പൊടിയും കൈക്കൂലി കൊടുത്ത് കൂടെ നിറുത്തുമോ ? democracy തന്നെ ആയിരിക്കുമോ അവിടെയും ?
No comments:
Post a Comment