badge

q u o t e

Tuesday, January 20, 2015

നമ്മൾ രസിക്കുന്ന കുസ്രിതികൾ ...16


KSRTC conductor പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നു. മൈസൂർ എക്സ്പ്രെസ്സിൽ കല്പെട്ടയിൽ വച്ചു്.

അരികിലെ സീറ്റിൽ ഇരുത്തി . തൊടാനും പിടിക്കാനും തുടങ്ങി . ഹാൻഡ്‌ ബാഗ്‌ വച്ചു തടഞ്ഞു. ഉറങ്ങിപ്പോയി . സ്റ്റോപ്പ്‌ കഴിഞ്ഞു പോയി . കണ്ടക്ടർ വീണ്ടും ഉപദ്രവം തുടങ്ങി . പെണ്‍കുട്ടി ബഹളം വച്ചു. ബസ്‌ പോലീസ് സ്റെഷനിലേക്ക് .

വേറെ സീറ്റ് ഉണ്ടായിരുന്നിട്ടും അവിടെയൊന്നും ഇരിക്കാൻ കണ്ടക്ടർ സമ്മതിച്ചില്ലേ ? ഇറങ്ങേണ്ട സ്റ്റോപ്പ്‌ കഴിഞ്ഞപ്പോളാണോ വീണ്ടും ഉപദ്രവിച്ചു തുടങ്ങിയത് ? ഉറക്കത്തിലൊന്നും ഉപദ്രവിച്ചില്ലേ ?

എല്ലാ പത്രങ്ങളിലും വെണ്ടയ്ക്ക വലുപ്പത്തിൽ വാർത്ത ഉണ്ട് . ഒന്നിലും കൂടുതൽ ഒന്നുമില്ല. കണ്ടക്ടർ സാറിന്റെ വിശദീകരണം കൂടി ചേർത്താൽ എന്താ കുഴപ്പം ? എന്താ സ്റ്റോപ്പ്‌ ആയപ്പോൾ പറയാതിരുന്നത് എന്നെങ്കിലും.

നമുക്കെന്നാ വാർത്തകൾ കിട്ടിത്തുടങ്ങുക  ? sensationalism ന്റെ  കൂടെ ? അങ്ങനെ ഒരു ആശയ്ക്ക് വകയുണ്ടോ ?

No comments:

Post a Comment