how old are you കേട്ടും കണ്ടും ഞാനൊരു പച്ചക്കറി തോട്ടം തുടങ്ങി . 6 സെന്റിലെ 1000 sq ft വീടിന്റെ മേല്തട്ടിന്റെ പകുതിയിൽ . ഇപ്പോൾ ഇതാ സംശയം ചോദിയ്ക്കാൻ ബ്ലോഗ് എഴുതേണ്ട ഗതി ആയി.
love birds ഉണ്ട് രണ്ടു കൂട്ടിൽ . ഒരെണ്ണത്തിൽ അവര് രസിച്ചു ജീവിക്കുന്നത് കണ്ടാണ് രണ്ടാമത് ഒരെണ്ണം കൂടി വച്ചത് .
ചിലച്ചു കൊണ്ടേ ഇരിക്കും . വല്ലപ്പോഴും കലഹിക്കും . എപ്പോഴും സ്നേഹിക്കും .
രണ്ടാമത്തെ കൂട്ടിലേക്ക് മാറ്റാൻ നാലു എണ്ണത്തിനെ പിടിച്ചു . ഒരെണ്ണം കയ്യിൽ കൊത്തിയിട്ടു പറന്നു പോയി .
ഈ നാലാമൻ തുടക്കം മുതലേ വ്യത്യസ്ഥൻ ആയിരുന്നു . ഒരു extremist . എല്ലാവരോടും ദേഷ്യം . ജീവിതത്തോടു തന്നെ പ്രതികരിക്കുന്നത് ഒരു പ്രത്യേക രീതിയിൽ .
കയ്യിൽ നിന്ന് രക്ഷപെട്ട ഈ കുരുവിയെ കാക്ക പടിച്ചു . നിമിഷങ്ങൾക്കകം.
എന്റെ സംശയം ഇതാ . ഈ കുരുവിയുടെ വിധി നിശ്ചയിച്ചത് ഞാനാണോ ? അതോ നേരത്തെ നിസ്ച്ചയിക്കപ്പെട്ടതാണോ ? more importantly കുരുവിജിക്ക് തന്റെ വിധിയിൽ എന്തെങ്കിലും role ഉണ്ടോ ? അതായത് കര്മഫലമാണോ അനുഭവിച്ചത് ?
കൂട്ടിൽ ഒരു astrologer പക്ഷി ഉണ്ടായിരുന്നെങ്കിൽ ഇത് നേരത്തെ പ്രവചിച്ചു രാവിലെ ആറു മണിക്ക് സംപ്രേക്ഷണം ചെയ്തു എല്ലാവരെയും രക്ഷിക്കുമായിരുന്നില്ലേ ?
No comments:
Post a Comment