NHAI , told the high court that roads are bad in the aroor - edapally stretch of national high for the following reasons
1. reckless and negligent driving
2. dripping of fuel and oil when vehicles wait for signal
ദൈവമേ ഇവർ എന്താണ് ചെയ്തതെന്ന് ഇവർ അറിയുന്നുണ്ടോ ആവോ ? കേരളത്തിലെയെന്നല്ല ലോകത്തിലെ തന്നെ ഏതു റോഡു കേടായാലും കുളമായാലും പറഞ്ഞു നില്ക്കാനുള്ള ഒരു കാരണമല്ലേ NHAI കണ്ടെത്തിയിരിക്കുന്നത് . ഇതിന്റെ ആഗോള പ്രസക്തി ആരറിയാൻ ? patent ഇന് അപേക്ഷിക്കാനുള്ള ബുദ്ധി ഉണ്ടാകുമോ എന്തോ.
മോശം പറയരുതല്ലോ . ഒരു കാരണം കൂടി NHAI പറഞ്ഞിട്ടുണ്ട് .
3. PWD had failed to follow standards while originally constructing the highway ( which is now being maintained by NHAI )
ഇതിന്റെ ആജീവനാന്ത പ്രസക്തിയും നാം മനസ്സിലാക്കാതെ പോകരുത് . ഇനിയൊരിക്കലും ഈ റോഡ് നന്നാക്കാനുള്ള ബാധ്യത ഏതു കളക്ടർ വിചാരിച്ചാലും NHAI യുടെ തലയിൽ കെട്ടിവെക്കാനാകില്ല എന്ന് സാരം .
TOLL പിരിക്കാനല്ലാതെ ഒന്നിനും NHAI യെ നോക്കേണ്ട , നിങ്ങള്ക്കൊന്നും ചെയ്യാനാകില്ല എന്നും വേണമെങ്കിൽ വായിച്ചെടുക്കാം .
നമ്മളെ സമ്മതിക്കണം . സഹനശക്തിയുടെ കാര്യത്തിൽ .
No comments:
Post a Comment