badge

q u o t e

Tuesday, September 16, 2014

മദ്യമേ വിഷമേ വിഷമദ്യമേ

മദ്യമേ വിഷമേ വിഷമദ്യമേ എന്ന  താളത്തിൽ തുള്ളുന്ന മനസ്സല്ല  എന്റേത് . കള്ളും കന്ജാവും അത്യാവശ്യത്തിനൊക്കെ   ആകാമെന്നു പറയുന്ന മനസ്സാണ് . ഇതിലൊക്കെ സര്ക്കാരിന് കാര്യമൊന്നുമില്ലെന്ന് കൂടി വിശ്വസിക്കുന്ന ഒരു മനസ്സ് . അധികാരം കൊണ്ടു ഒരു നവോധാനവും കൊണ്ടുവരാൻ കഴിയില്ലെന്നും ...

പക്ഷെ ഈ കുറിപ്പ് വേറൊരു കാര്യത്തിനാണ് . കേരള സര്ക്കാര് ഏതായാലും അങ്ങനെ ഒരു നല്ല കാര്യം തീരുമാനിച്ചു . കാശില്ലാതെ ദാ നട്ടം തിരിയുന്നു . എന്റെ സംശയം ഇതിനൊരു പരിഹാരം കാണാൻ കേന്ദ്ര സർക്കാരിന് ചുമതലയില്ലേ ? അവര്ക്കെന്തു കൊണ്ടു ഒരു ഗ്രാന്റ് തന്നു കൂടാ ?

പക്ഷെ നമ്മൾ ചോദിച്ചോ ? ചോദിക്കണമെന്ന് തോന്നിയോ ? അതാണ്‌ നമ്മുടെ പ്രശ്നം . ഇത്തരം ആവശ്യങ്ങള്ക്ക്  കൂടി ഉപകരിക്കാനാണ് കേന്ദ്ര സർക്കാരിന് നമ്മൾ റ്റാക്സ് കൊടുക്കുന്നത്  എന്ന ബോധം നമുക്കിപ്പോളുമില്ല .

അത് തന്നെയാണ്  കാതലായ പ്രശ്നം .  നമുക്ക് വേണ്ടതൊന്നും ചോദിച്ചു വാങ്ങിച്ചു നമുക്ക് ശീലമില്ല

No comments:

Post a Comment