badge

q u o t e

Wednesday, September 17, 2014

നമ്മൾ സഹിക്കുന്ന വികൃതികൾ.... ഏഴ്



ലീബയെ പോലീസുകാർ സല്കരിച്ചിട്ടു ഒരു മാസം ആകുന്നു . നാട്ടുകാർ രാഷ്ട്രീയം പോലും മറന്നു ഹർത്താൽ നടത്തി . ഇന്നത്തെ breaking news. S I യെ സസ്പെൻഡ് ചെയ്യാനുള്ള ഒരു ശുപാർശ കൂടി കിട്ടി .

മോഷണ കുറ്റം ആരോപിച്ചാണ്  ലീബയെ ചവിട്ടിയത് . കണ്ണിൽ മുളകരച്ചു ചേര്ത്തത് . ഉള്ളന്കാലിൽ അടിച്ചു രസിച്ചത് . പിന്നെ ലീബ പറയാൻ മടിക്കുന്ന പല സേവനങ്ങളും ചെയ്തിട്ടുണ്ടാവുക.

മോഷണത്തെക്കാൾ ഒരു ലേശം കൂടി വലിയ കുറ്റമല്ലേ മുകളിൽ പറഞ്ഞതൊക്കെ. എന്താ ആരെയും ഇതുവരെ അറ്റസ്റ്റു ചെയ്യാത്തത് ? കസ്ടടിയിൽ  എടുത്തു   ചോദ്യം ചെയ്യാത്തത് ?

സത്യം പുറത്തു കൊണ്ടുവരാത്തത് ? എന്തായിരുന്നു  MOTIVE എന്ന് അന്വേഷിക്കാത്തത് ? വെറുതെ ഒരു രസത്തിനാണ് ഇതൊക്കെ ചെയ്തതെങ്കിൽ ...

എന്തിനാ സസ്പെന്ഡ് ചെയ്യുന്നത് ?  വേറെ ഒന്നും ചെയ്യാനില്ലേ ?

No comments:

Post a Comment