badge

q u o t e

Thursday, December 25, 2014

നമ്മൾ രസിക്കുന്ന കുസൃതികൾ...പതിമൂന്ന്



നിർബ്ബന്ധിത മതപരിവർത്തനം നിരോധിക്കാൻ നിയമം കൊണ്ടുവരണമെന്ന് . ദൈവമേ അങ്ങനെ ഒരു നിയമം അപ്പോൾ ഇന്ത്യ മഹാരാജ്യത്ത് ഇതുവരെ ഇല്ലേ ? ആരെയും നിര്ബ്ബന്ധിച്ചു എന്തും ചെയ്യിക്കാമെന്നൊ ? അതിനു നിയമ തടസ്സം ഇല്ലെന്നോ ? എന്തായാലും ആള്ക്കാര് അറിഞ്ഞു കേട്ടു വരുന്നതിനു മുൻപ് നിയമം വരട്ടെ .

എന്നാലും എന്തിനാ നമ്മൾ ഈ പരിവർതനത്തിനെ ഇങ്ങനെ ഭയക്കുന്നത് ? ഇങ്ങോട്ടായാലും അങ്ങോട്ടായാലും ? അതിനെ അതിന്റെ വഴിക്കു വിട്ടാൽ പോരെ ? പോകുന്നവരു പോയിട്ട് അനുഭവിച്ചു തിരിച്ചു വന്നിട്ട് പിന്നെയും പോയിട്ട് .. സർക്കാരു  എന്തിനാ ഇങ്ങനെ വിഷമിക്കുന്നത് ? നമ്മടെ നേതാക്കൾ എന്തിനാ ഇങ്ങനെ അലമുറ ഇടുന്നത് ?

പിന്നെ നിര്ബ്ബന്ദിച്ചു ഓരോ കാര്യം ചെയ്യിക്കാനുള്ള സൗകര്യം ഈ രാജ്യത്തുന്ടെങ്കിൽ തീർച്ച ആയിട്ടും നിരോധിക്കണം . അത് വോട്ടു ചെയ്യാനാണെങ്കിലും  പട്ടിണി കിടക്കാനാനെങ്കിലും rape  ചെയ്യപ്പെടാനാനെങ്കിലും .

No comments:

Post a Comment