badge

q u o t e

Thursday, December 11, 2014

നമ്മൾ രസിക്കുന്ന കുസൃതികൾ .....പന്ത്രണ്ട്


ഗണേഷ് എന്തോ പറഞ്ഞില്ലേ നിയമ സഭയിൽ കാട്ടുപോത്തെന്നോ pwd എന്നോ അഴിമതി എന്നോ ഒക്കെ .
പക്ഷെ നമ്മൾ ആരാ മക്കൾ ? നേരത്തെ എഴുതി  കൊടുത്തില്ല അനുവാദം വാങ്ങിയില്ല എന്നൊക്കെ തിരിച്ചടിച്ചു    ഇരുത്തിക്കളഞ്ഞില്ലേ ഗണേഷിനെ .

ഇതാണ് മലയാളിയുടെ ശക്തി . എന്തും കാണാതിരിക്കാനുള്ള കണ്ടാലും കണ്ണടക്കാനുള്ള ആത്മ ബലം. എന്തും കേട്ടിരിക്കാനുള്ള മഹാമനസ്കത എന്തും വഴി തിരിച്ചു വിടാനുള്ള കൂർമ ബുദ്ധി .

അഴിമതി പേരും നാളും വച്ചു വിളിച്ചു പറഞ്ഞപ്പോൾ നമ്മൾ പറഞ്ഞു എഴുന്നേറ്റു നിന്നത് ശരിയായ രീതിയിലല്ല . അല്പം കുനിഞ്ഞു തല ലേശം കുനിച്ച്‌ എന്ന് നിയമ സഭാ ചട്ടങ്ങളിൽ പറഞ്ഞതൊന്നും പാലിച്ചില്ല . കാലത്തെ കുളിച്ചു എന്നതിന്റെ തെളിവൊന്നും മുൻകൂറായി ഹാജരാക്കിയില്ല . എന്നിട്ടാണ് അഴിമതി കോടികൾ പ്രൈവറ്റ് സെക്രടരിമാര് നാല് പേര് മന്ത്രി ഇനിയും പറയാനുണ്ട് എന്നൊക്കെ ഓപ്പനായിട്ടു വിളിച്ചു കൂവുന്നത് .

അങ്ങനെ ഞങ്ങളെ പറ്റിക്കാം എന്ന് വിചാരിക്കരുത് . ഞങ്ങൾ എന്തും വിശ്വസിക്കും എന്നത് നേര് . സ്വര്ണ ചേനയോ വലം പിരി ശങ്കോ എന്തും . ടീവിയിൽ തന്നെ എത്രയോ പ്രശസ്തർ സാക്ഷ്യം പറയുന്നത് ഞങ്ങൾ എന്നും കേള്ക്കുന്നതല്ലേ പ്രയിം ടൈമിൽ പ്രശസ്തമായ ചാനലിൽ .

പക്ഷെ സത്യം പറഞ്ഞു ഞങ്ങളെ പറ്റിക്കാം എന്ന് വിചാരിക്കരുത് . കോടികൾ കട്ടു എന്നൊക്കെ തെളിവ് സഹിതം പറഞ്ഞാൽ ...

No comments:

Post a Comment