ഹിമയെയും കൂട്ടുകാരനെയും രാത്രി കൊല്ലം പോലീസ് സ്റ്റേഷനിൽ പിടിച്ചു വച്ചതിന്റെ കാരണം പുറത്തായി . പോലീസുകാരോട് മോശമായി പെരുമാറിയതിന് . വേറൊന്നും ചാർത്തി കൊടുക്കാനായില്ല കഷ്ടം
പോലീസ് മോശമായിട്ടെ പെരുമാറൂ. അതവരുടെ അവകാശമാണ് തിരിച്ചങ്ങോട്ടു പേടിച്ചും വന്ദിച്ചും വനങ്ങിയുമെ നില്ക്കാവൂ എന്ന് ആര്ക്കാണ് അറിയാത്തതു ? മറന്നു പോയതാവും . ഒരു രാത്രി പോലീസ് സ്റ്റേഷനിൽ ഇരിക്കുന്നത് ഓര്മ ശക്തിക്ക് നല്ലതാണ് പെട്ടെന്നങ്ങൊട്ടു മറക്കില്ല .
പിന്നെ ഈ പുലിവാലോക്കെ ഉണ്ടായതിന്റെ ശരിയായ കാരണം നമ്മൾ മറന്നു പോകരുത് . ആ മൊബൈൽ ഫോണിൽ ഏതാണ്ടൊക്കെ റെക്കോര്ഡ് ചെയ്തില്ലേ അത് തന്നെ. മോശമായതും അല്ലാത്തതുമൊക്കെ അതിൽ കേൾക്കാമല്ലോ.
സാരമില്ല . ഇനിയും അവസരം വരും. ഇവരെ തന്നെ കൈയ്യിൽ കിട്ടും അപ്പോൾ മൊബൈൽ പിടിച്ചെടുക്കാൻ മറക്കല്ലേ. വിദേശ ചാര സംഘടനയുമായി ബന്ധപ്പെടാൻ ശ്രമിച്ചതായി സംശയം തോന്നി എന്നോ മറ്റോ പറഞ്ഞാൽ പോരെ
ഒരു മാസത്തെ സ്പെഷ്യൽ ട്രെയിനിങ്ങിൽ ഇതെല്ലാം പറഞ്ഞു കൊടുക്കുമായിരിക്കും . ഒരു രാജ്യത്തിന്റെ അഭിമാനം അതിന്റെ പോലീസിന്റെ വീര്യം ആണല്ലോ

No comments:
Post a Comment