badge

q u o t e

Monday, May 26, 2014

a small local news

എന്റെ നാട് മാമ്മലശ്ശേരി 12:37pm May 25
മേമ്മുറിയില്‍ പൊതുകളിസ്ഥലമായി
Posted on: 25 May 2014
പാമ്പാക്കുട പഞ്ചായത്ത് മേമ്മുറി നെയ്ത്തുശാലപ്പടിക്കടുത്ത് നിര്‍മിച്ച പൊതു കളിസ്ഥലം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്ന് അനുവദിച്ച 3,80,000 രൂപ ഉപയോഗിച്ചാണ് കളിസ്ഥലം നിര്‍മിച്ചത്. പഞ്ചായത്തിന്റെ അധീനതയിലുള്ള 54 സെന്റ് സ്ഥലം മോടിപിടിപ്പിച്ചാണ് കളിസ്ഥലമാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. എബി എന്‍. ഏലിയാസ് ഉദ്ഘാടനം ചെയ്തു. അംഗം ജയന്തി മനോജ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ആലീസ് ജോയി, അംഗങ്ങളായ പ്രസാദ് പൈങ്കന്‍, പോള്‍ ബേബി, എന്‍.ആര്‍. ശശി, പ്രീത ബാബു എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment