badge

q u o t e

Saturday, June 7, 2014

പരിസ്ഥിതി സംരക്ഷിക്കൂ please

എന്തിനാ ഇങ്ങനെ ഓടുന്നത് ? ദാ എന്നെ നോക്കൂ എന്ത് പതുക്കെ സ്റ്റെഡി   ആയിട്ടാണ് ഞാൻ ഓടുന്നത്..നിങ്ങൾ ഇങ്ങനെ ഓടിയാൽ ഈ track  തന്നെ കേടാകും .ഓട്ടം തന്നെ നിന്നു പോകും. പരിസ്ഥിതി നശിക്കും.  ജീവിക്കാൻ ബുദ്ധിമുട്ടാകും . ദൂരെ ഇവിടെ പോലും ozone layer ഇൽ തുള വീഴും. നിങ്ങളുടെ western ghat ഒക്കെ സംരക്ഷിക്കൂ. please.

സായിപ്പേ  നിങ്ങൾ ആണിത് തുടങ്ങി വച്ചത് . ഒത്തിരി മുൻപ് .  ഞങൾ ഒക്കെ ഓടാൻ പ്രാപ്തരാകുന്നതിനു മുൻപ്. നിങ്ങളാണ് ഈ ട്രാക്ക് ഈ പരുവത്തിൽ ആക്കിയത് . industrial revolution എന്ന പേരിട്ടു നിങ്ങളാണ് ഈ ഭൂമിയെ ആക്രമിച്ചു നശിപ്പിച്ചത് . nuclear plant സ്ഥാപിച്ചു ഈ ഭൂമിയെ radiate  ചെയ്തു കൊല്ലുന്നതു ഞങ്ങളാ ? പിന്നെ ആ മഹാ തമാശ. നിങ്ങൾ പ്രകൃതി സംരക്ഷിക്കുന്നു പതുക്കെ ഓടുന്നു . സുഹൃത്തേ നിങ്ങൾ ബഹു ദൂരം മുന്നിലാണ്.അവിടെ നിന്നാണ് നിങ്ങൾ പറയുന്നത് പതുക്കെ ഓടൂ അടുത്ത് വരരുത് എന്ന് .

No comments:

Post a Comment