badge

q u o t e

Sunday, October 6, 2013

random thoughts in malayalam

ആസന്ന മരണ ചിന്താ സംകട നിവാരിണി

      മരണത്തെ കുറിച്ചൊക്കെ ചിന്തിക്കാൻ സമയമായില്ലേ?
ഓർമിപ്പിച്ചത്‌ നന്നായി . നാളെ രാവിലെ എഴുന്നേറ്റാൽ
ഉടനെ തുടങ്ങിക്കളയാം .
     എട്ടു മണി എന്നാണോ അതോ എഴുന്നെൽക്കുന്നെങ്കിൽ
      എന്നാണോ വിവക്ഷ ?
എഴുന്നെൽക്കുന്നെങ്കിൽ എട്ടുമണിക്ക് . ഇല്ലെങ്കിൽ അതിനു മുൻപ് .
       എന്താണ് ജീവിതം ?
അങ്ങനെ ചെറിയ ചോദ്യങ്ങൾ ചോദിക്ക് .
       ചിന്താവിഷ്ടൻ ആകണമെങ്കിൽ ചായ കൊണ്ടുവരാം .
ഈ ചായ കുടിക്കുന്നതോ കുടിക്കാതിരിക്കുന്നതോ   അല്ല ജീവിതം . പക്ഷെ  മരിക്കാതിരിക്കുന്നതു   ജീവിതമാണ്.
       മരിച്ചാൽ എല്ലാം കഴിഞ്ഞു എന്നാണോ ?
ഇല്ലെങ്കിൽ ബുദ്ധിമുട്ടാണ് .
     ഉള്ള ബുദ്ധിയെ മുട്ടിച്ചു നോക്ക്.
ജനിച്ചു എന്നത് കൊണ്ടാണ് നമ്മൾ ജീവിക്കുന്നത് . മരിക്കുന്നത് വരെയും . രണ്ടിനും  ഇടക്കുള്ള  gap fill  ചെയ്യണമല്ലോ . അതാണ്‌ ജീവിതം .
     അല്പം കൂടി ബുദ്ധിമുട്ടി നോക്ക്.
ഈ ലോകം മുഴുവൻ അനുഭവങ്ങൾ ആണ് . നമ്മൾ അത് എടുക്കുന്നു . മാറ്റി മറിക്കുന്നു. തിരിച്ചു നല്കുന്നു . അതായത് അനുഭവങ്ങളെ രൂപാന്തരം ചെയ്യാനും നിലനിർത്താനും ഉള്ള ഒരു പ്രക്രിയ . അതാണ്‌ ജീവിതം .
     തീർന്നോ ?
a little girl was once asked in a tv Iinterview  what her aim in life was. she said  it was to lose all the innocence  she is born with.  അതായത് ജനിക്കുമ്പോൾ ഉള്ളതൊക്കെ  ത്യജിക്കുന്നതാണ് ജീവിതം  എന്ന് .


    സങ്കടനിവാരിണി എന്ന് കണ്ടു . എന്താണ് സങ്കടം ?
ആദ്യത്തെ വാക്ക് ഇംഗ്ലീഷ് ആണ് . some . അടുത്തത് കടം .
കുറച്ചു  കടങ്ങൾ എന്നർത്ഥം.
     മനസ്സിലായില്ല  
മനസ്സില് ആയാൽ ബുദ്ധിമുട്ടാണ് . പുറത്തു കളയാൻ പറ്റില്ല.
    സഹിച്ചോളാം. ഇത്ര കാലം സഹിച്ചില്ലേ ?
അതായത് ചെയ്യണം എന്ന് കരുതി പക്ഷെ കഴിഞ്ഞില്ല . ആഗ്രഹിച്ചു  പക്ഷെ നടന്നില്ല .
    അപ്പോൾ സന്തോഷം ?
ആഗ്രഹിച്ചില്ല . അത്ര തന്നെ .
    അപ്പോൾ ഈ നിവാരിണി എന്താണ് ?
വെറുതെ  എഴുതിയതാണ് .  സങ്കടം അങ്ങനെ മാറ്റാനൊന്നും ഒക്കില്ല. മാറ്റിയാൽ കൂടെ സന്തോഷവും പോകും . ഒന്നുന്റെണ്കിലെ മറ്റേതു ഉള്ളു . രണ്ടും ഇല്ലാത്ത അവസ്ഥ പറ്റും. പക്ഷെ worth അല്ല


കൂടെ പോരുന്നോ ?
     മരിക്കാനോ ?  മൂഡ്‌ ഇല്ല.

No comments:

Post a Comment