badge

q u o t e

Saturday, July 25, 2015

the dead dream

i saw him ram the knife into the  man's rib cage.
i ran and pulled the knife out. he didn't bleed.

i saw him wring the neck of the woman. i walked up
and put her head straight. she didn't cry.

i saw them gag and drag a little girl into the woods.
i sat at the edge and waited. she didnt return.

 i saw the men push the woman down and spread her legs.
i stepped back and watched. she didn't move.



i saw them fire at us point blank. with their army rifles.
the bullets went thru us. we didn't fall.

then i woke up and realised that we are all dead and
turned statues. a long time back.



Thursday, July 23, 2015

മോഹൻ ലാലിൻറെ ബ്ലോഗ്‌ പോസ്റ്റ്‌

 http://www.thecompleteactor.com/articles2/wp-content/uploads/2015/07/PAGE1.jpg

 http://blog.thecompleteactor.com/



നന്നായി . രണ്ടു കാര്യങ്ങളും പ്രസക്തം .

മാലിന്യം . ഉണ്ടാക്കുന്നവന് സംസ്കരിക്കാനും ചുമതല ഉണ്ട് . തീർച്ച . എത്രയോ മാർഗങ്ങൾ   ഉണ്ട് . vermi , bio .  സാമാന്യം നന്നായി ഓടുന്നുണ്ട് . പ്രശ്നം പക്ഷെ അതല്ല . നമ്മുടെ   hypocrisy .  ഇതൊക്കെ മറ്റുള്ളവരല്ലേ ചെയ്യേണ്ടത് ഞാൻ അല്ലല്ലോ എന്ന ഈഗോ.

                    tax  പിരിക്കുന്നവർ ഒഴിഞ്ഞു മാറുന്നത് പക്ഷെ കൃത്യ വിലോപം തന്നെ ആണ് .   എന്ത് കാരണത്തിന്റെ പേരിൽ ആയാലും . കഴിയില്ല എന്നൊക്കെ പറഞ്ഞാൽ   മറ്റു രാജ്യങ്ങൾക്ക് കഴിയുന്നുണ്ടോ എന്ന് ചോദിച്ചു പോകും.

പട്ടികൾ . ഒരു പക്ഷെ അടുത്ത തലമുറ ഓർത്ത്‌ ചിരിക്കുന്ന ഒരു നിയമം . പട്ടിയുടെ   അവകാശങ്ങൾ .  കടിക്കുന്ന   പട്ടിയെയും  സംരക്ഷിക്കണം . വഴി മാറി നടക്കണം .  കൊല്ലുന്നത് കുറ്റകരം . പ്രകൃതി സംരക്ഷണത്തിന്റെ പേരിൽ.

                   ഇതൊക്കെ അത്ര  നിഷ്കളങ്കമായ  വിവരക്കേടുകൾ ആണെന്ന് വിശ്വസിക്കാൻ   വിഷമം . ഒന്നുകിൽ  maliciously motivated campaign  അല്ലെങ്കിൽ  മാരകമായ എന്തോ   phobia .  എന്തായാലും സാധാരണ  മനുഷ്യർ വഴി തെറ്റെണ്ട കാര്യം ഇല്ല .

                   പിന്നെ ഒരു ആശ്വാസം ഉള്ളത് . പട്ടിയെ മനപൂർവം കൊല്ലുക അല്ലല്ലോ .  ഏറ്റുമുട്ടലിൽ   കൊല്ലപ്പെടുകയല്ലേ .  ഒരു നാട്ടിലെ ജനങ്ങൾ മുഴുവനുമല്ലേ   പ്രതികൾ.

Sunday, July 19, 2015

എരുക്ക് ആണ് ഞാൻ

എന്നെക്കുറിച്ച് നിങ്ങള്‍ക്ക് കൂടുതല്‍ അറിയില്ല എന്ന് എനിക്കറിയാം .ഞാന്‍ എരുക്ക് .,വഴിയോരങ്ങളില്‍ ഞാന്‍ പൂത്തു നില്‍ക്കുന്നത് കണ്ടിട്ടില്ലേ ?നിങ്ങള്‍ എന്നെ ഗൌനിക്കാതെ പോകാറില്ലേ ?ദാ കേട്ടോളു എന്‍റെ ഗുണഗണങ്ങള്‍
1 കാര്‍ഷിക മേഘലയില്‍ മിലി മുട്ടയുടെ ആക്രമണം തടയാന്‍ എരുക്കി-ന്‍റെ ഇല ചതച്ച് സത്ത് എടുത്തു തളിക്കുക .ചിതലിന് 15ഇല 15ദിവസം വെള്ളത്തില്‍ ഇട്ട് ആ വെള്ളം ചിതലുള്ളയിടത്തു ഒഴിച്ചുകൊടുക്കുക
2 5 കിലോ ഇല 10ലിറ്റര്‍ ഗോ മൂത്രത്തില്‍ 5 ലിറ്റര്‍ വെള്ളവും ചേര്‍ത്ത് ഒരു മണ്‍ പാത്രത്തില്‍ ഒരാഴ്ച വക്കുക .ലായിനി അരിച്ചെടുത്ത് 80 ലി -റ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ജൈവ കീടനാശിനിയായി ഉപയോഗിക്കാം .കീടനാശിനിക്കായി കര്‍ഷകര്‍ എന്നെ വയലോലകളില്‍ നട്ടുവളര്‍ത്തി -യിരുന്നു
3 ഇഞ്ചിയുടെ തടത്തില്‍ എരുക്കിന്‍റെ ഇല ഇട്ടാല്‍ കീട ശല്ല്യം ഒഴിവാ-ക്കാം .നിമ വിരകളുടെ ആക്രമണം തടയാന്‍ ഇലക്കും എരുക്കിന്‍ സത്തിനും കഴിവുണ്ട് .
4 പുകയില പതം വരുത്തുവാനും ,തുകല്‍ ഊരക്കിടാനും ഇല ഉപയോഗിക്കുന്നു ,തണ്ടില്‍ നിന്ന് എടുക്കുന്ന നാരുകൊണ്ട് കയര്‍ ഉണ്ടാക്കി കട്ടിലിനും കന്നുകാലികളെ കെട്ടാനും ഉപയോഗിച്ചിരുന്നു
5 തണ്ട് കത്തിച്ച കരിക്കട്ട വെടി മരുന്ന് ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു
6 ഉണങ്ങിയ പുവ്വ് ചുമ കഫക്കെട്ട് എന്നീ മരുന്നുകളില്‍ ഒരു ചേരുവ ആണ് .മഴക്കാലത്ത് ഉണ്ടാകുന്ന കാലിലെ വളംകടി ,പുഴുക്കടി എന്നിവയ്ക്ക് എരുക്കിന്‍റെ കറ പുരട്ടുക .ഇല വാട്ടിപിഴ്ഞ്ഞു ചെവി-യില്‍ ഒഴിച്ചാല്‍ ചെവിക്കുത്ത് മാറും .
7 വേര് വേരിലെ തൊലി പുവ്വ് കറ ഇല എല്ലാംതന്നെ ഔഷധങ്ങള്‍ ആണ് .
8 മാങ്ങ പഴുക്കാന്‍ വയ്ക്കുമ്പോള്‍ എരുക്കിനെ ഇലകൂടി ഇടാറുണ്ട് പഴുമ്പോള്‍ നിറം കിട്ടാന്‍
9 എരുക്കിന്‍ പൂവ്വ് മാലയായി വിഗ്രഹങ്ങളില്‍ ചാര്‍ത്തുന്നു
എന്നെപ്പോലെയുള്ള ഔഷധ ചെടികള്‍ വെട്ടി നശിപ്പിക്കുബോള്‍ ഓര്‍ക്കുക --നിങ്ങളുടെയും നാശം അടുത്തുകൊണ്ടിരിക്കുന്നു(കടപ്പാട് ശ്രീ ഗോപി കൊടുങല്ലൂർ

o negative blood wanted

o negative blood required
urgently at amrita hospital edappaly
kerala india

today 19 jul 2015

call
 9809358215

Saturday, July 4, 2015

from facebook ... an youngster speeds to death

ഇടപ്പള്ളി ഗുരുവായൂ൪ റൂട്ട്

സമയം വൈകുന്നേരം നാലുമണി നാലര.

മൂന്നു കോളേജ്‌ പിള്ളേര്‍ ആണ്. ബൈക്ക്‌ പള്‍സര്‍ 150യോ യമഹയുടെ R1 ഓ ആണെന്ന് തോന്നുന്നു . നേരെ ചെന്ന് കയറിയത് നിര്‍ത്തിയിട്ടിരുന്ന ജീപ്പിൻറെ മുന്‍ഭാഗത്ത്‌. എതിര്‍ വശത്തു നിന്ന് വരികയായിരുന്ന ഞങ്ങളുടെ കണ്മുന്നില്‍ മൂന്നുപേര്‍ പറക്കുന്ന കാഴ്ച.വണ്ടി ഓടിച്ചിരുന്ന ഞാന്‍ വണ്ടി സൈഡ് ആക്കി.ആളുകള്‍ അപ്പോഴേക്കും ഓടിക്കൂടിയിരുന്നു!

ആരൊക്കെയോ ചേര്‍ന്ന് ഹോസ്പിറ്റലിലേക്ക് അവരെ കൊണ്ടുപോയി. അവരുടെ പ്രാണവേദന കണ്ടവരില്‍ ഞാനും ഒരാള്‍ ദൃക്സാക്ഷി.

എനിക്ക് വണ്ടി ഓടിക്കുവാന്‍ എന്തോ ഒരു മടി പോലെ. ശരീരത്തിന് ആദ്യമായി ജീവിതത്തില്‍ ഒരു ഭയാനകദൃശ്യം കണ്ടതിൻറെ പെരുപ്പ്. ഒരു സോഡാ വാങ്ങിക്കുടിച്ചു കൊണ്ട് ഞാന്‍ ഒരു കടയില്‍ നിന്നു.
SI യും നാലോ അഞ്ചോ പോലീസുകാരുടെ കൂടെ അവിടെയുണ്ട്.

സമയം ഒരു മണിക്കൂറോളം മുന്നോട്ടു പോയി. മനസിനില്ലാത്ത വീര്യം ശരീരത്തിന് എങ്ങനെ കാണും. അല്‍പ്പസമയം കൂടി കഴിഞ്ഞപ്പോള്‍ ഒരു സ്ത്രീ അലമുറയിട്ടു കൊണ്ട് അവിടെ എത്തി. അവരാണ് ആ ബൈക്ക്‌ ഓടിച്ചയാളുടെ അമ്മ. അവര്‍ ഒരു ടീച്ചര്‍ ആണ്. അവൻറെ ഏഴാം വയസില്‍ അച്ഛന്‍ മരണപ്പെട്ടു. മകൻറെ നിര്‍ബന്ധം കാരണം വാങ്ങി നല്‍കിയതാണ് ആ ബൈക്ക്‌.....,...അധികം ആയിട്ടുമില്ല. കഷ്ട്ടി ഒരാഴ്ച.

എസ് ഐ യോട് അവര്‍ നിര്‍ത്താതെ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. കുഴപ്പമൊന്നുമില്ല, ആശുപത്രിയില്‍ കൊണ്ടുപോയി, ചെറിയതായി പെയിന്റ് പോയതെയുള്ളൂ എന്നൊക്കെ ചിരിച്ചു കൊണ്ട് അദ്ദേഹം പറയുന്നുണ്ടായിരുന്നു. അവര്‍ കരച്ചില്‍ തെല്ലടക്കി ആശുപത്രിയിലേക്ക് യാത്രയായി.

ആ SI എൻറെ അടുക്കലേക്ക് വന്നു. കടയില്‍ ഒരു സോഡാ പറഞ്ഞു. പിന്നീട് എന്നോട് എന്തോ രഹസ്യം പറയുന്നത് പോലെയും ആത്മരോഷം പ്രകടിപ്പിക്കുന്നത് പോലെയും പറഞ്ഞു....

"ആ പയ്യന്‍ മരിച്ചു പോയെടെയ്‌;

ആ ടീച്ചര്‍ കാണാതെ ഞാന്‍ മറച്ചു വെച്ചത് ജീപ്പിൻറെ ബമ്പറില്‍ ഇരുന്ന ആ പയ്യൻറെ കാല്‍മുട്ടിലെ അസ്ഥികള്‍ പൊടിഞ്ഞു ചേര്‍ന്ന മജ്ജയും മാംസവുമാണ്.
പത്തു പൈസ പോലും ഇന്‍ഷുറന്‍സ്‌ കാശ് കിട്ടില്ല. അവനു ലൈസന്‍സ്‌ പോലും ഇല്ല എന്നാണു ടീച്ചര്‍ പറഞ്ഞത് എന്ന്".

ഒരു മണിക്കൂര്‍ കൊണ്ട് ഞാന്‍ കുടിച്ചു തീര്‍ക്കാത്ത സോഡാ അദ്ദേഹം സെക്കന്റുകള്‍ കൊണ്ട് വിഴുങ്ങി പൈസ കൊടുത്ത് പോയപ്പോള്‍ എൻറെ മനസ്സില്‍ സ്പീഡ്‌ ഒരു ഹരമാക്കി വണ്ടി ഓടിച്ചു നടക്കുന്ന എൻറെ മരണവും അലമുറയിട്ടു കരയുന്ന എൻറെ അമ്മയുടെ ചിത്രവുമായിരുന്നു....!

അശ്രദ്ധയും ഓവര്‍ സ്പീഡും ആണ് പല യുവത്വങ്ങളും റോഡില്‍ ചിന്നിച്ചിതറാന്‍ കാരണം.

ആ മരണം കണ്ണീരില്‍ ആഴ്ത്തുന്നത് ആറ്റു നോറ്റ് വളര്‍ത്തിയ മാതാപിതക്കളെയാണ്.

അത് കൊണ്ട് Please ......................Be careful....

- Vivek K Sasidharan

Sunday, June 28, 2015

നമ്മൾ സഹിക്കുന്ന വികൃതികൾ... 17



ശിവകുമാർ MLA ചെയ്ത ഒരു നല്ല കാര്യം പറയാനാണ് ഈ പോസ്റ്റ്‌ എഴുതി തുടങ്ങിയത്. വഴിയിൽ തളർന്നു വീണു കിടന്ന ഒരു പാവം സ്ത്രീയെ സ്വന്തം കാറിൽ ആസ്പത്രിയിൽ എത്തിച്ചു.  CITU  തൊഴിലാളികളും സഹായിച്ചു . ഈത്തരം നന്മയൊക്കെ ആണ് ശരിക്കും  ഈ ലോകം  തന്നെ നിലനിർത്തുന്നത്.

ആസ്പത്രിയിൽ ചെന്നപ്പോൾ  പക്ഷെ സീൻ മാറി . ബന്ധുക്കൾ ഇല്ലാതെ ഒരു രോഗിയെ അഡ്മിറ്റ്‌ ചെയ്യാൻ കഴിയില്ലത്രേ . CITU സഖാക്കൾ ഏറ്റു ചുമതല . പോരാ. പറ്റില്ലാ .   അവസാനം MLA വിളിച്ചു ചീത്ത പറഞ്ഞപ്പോൾ ആണ് നിയമസംരക്ഷാവേശം ലേശം ഒന്ന്  ശമിച്ചതത്രേ . 

 ഏതു ലോകത്താ നമ്മൾ ജീവിക്കുന്നത് ? ജീവിക്കേണ്ടത് ? വഴിയിൽ തളർന്നു വീണാൽ  ആരെങ്കിലും കനിഞ്ഞു ആസ്പത്രിയിൽ എത്തിപ്പെട്ടാൽ .... ഒന്നും   സംഭവിക്കില്ല . അകത്തു കടത്തില്ല ചികിത്സ കിട്ടില്ല ബന്ധുക്കളില്ല എന്നൊരു ബോർഡ് മാത്രം കഴുത്തിൽ തൂങ്ങും.

മോർച്ചറി വരേയ്ക്കും

ഏതു  ലോകത്താ   ജീവിക്കേണ്ടത് മരിക്കും വരെ ?    

Saturday, June 27, 2015

നമ്മൾ സഹിക്കുന്ന വികൃതികൾ... 16


കോതമംഗലത്ത്  മരം വീണു പിഞ്ചു കുഞ്ഞുങ്ങൾ മരിച്ചതൊക്കെ  വാർത്ത . നമ്മൾ സഹിക്കാൻ പഠിച്ചു കഴിഞ്ഞ തരം  വാർത്ത .  അഞ്ചു പേരല്ലേ മരിച്ചുള്ളു എന്ന് ആശ്വസിക്കാൻ , എട്ടു പേരെ രക്ഷപെട്ടുള്ളൂ അതും പരിക്കോടെ എന്നത് മനപൂർവ്വം മറന്നിട്ട് , കഴിയുന്ന ഒരു മാനസികാവസ്ഥയിലേക്ക് ഉയരാൻ കഴിയുന്ന നമ്മൾക്കു  പോലും സഹിക്കാനാവാത്ത ഉപദേശങ്ങളാണ് വനം വകുപ്പും ദുരന്ത നിവാരണ വകുപ്പും  ടീവിയിലൂടെ മത്സരിച്ചു നമുക്ക് തന്നത് .

ഒരാൾ പറഞ്ഞു കൊണ്ടേ ഇരുന്നു ഞങ്ങൾ ജനനന്മയ്ക്ക് വേണ്ടി നിലകൊള്ളുന്നു . വേറൊന്നും ഞങ്ങളുടെ പണിയല്ല . ആ മരം ഞങ്ങളുടെ അല്ല. നിങ്ങളുടെ മരങ്ങളൊന്നും ഈ പരുവത്തിലില്ലേ എന്ന ചോദ്യത്തിനും ഞാൻ കേട്ട ഉത്തരം ഒക്കെ ജനനന്മയ്ക്ക് എന്ന് മാത്രമാണ്.

മറ്റേ ആളായിരുന്നു പ്രഗല്ഭൻ. എല്ലാ മരത്തിന്റെയും ഉടമകൾ അവരവരുടെ മരങ്ങൾ കാത്തു സംരക്ഷിക്കണം ഇല്ലെങ്കിൽ കേസെടുക്കും എന്ന് സംസ്ഥാനത്തെ എല്ലാ അധികാരികൾക്കും  സർക്കുലർ അയച്ചിട്ടു ദിവസങ്ങളെ ആയുള്ളൂ . അനുസരിക്കുന്നില്ലെങ്കിൽ...  ദുരന്ത നിവാരണം മറ്റെന്തൊക്കെയോ കൂടി ആണ് , ഈ അനുസരിപ്പിക്കൽ അല്ലാതെ , എന്ന തെറ്റിധാരണ വേണ്ട എന്നൊരു ധ്വനിയും വായിച്ചെടുക്കാൻ ആയതു ഒരു പക്ഷെ എന്റെ തെറ്റായിരിക്കും .

മരം ഒരു വരം പട്ടിയും ഒരു കുട്ടി എന്ന പാട്ടുകാരെ ആരെയും പാനലിൽ കണ്ടില്ല . വിളിക്കാത്തതോ  വരാത്തതോ എന്തായാലും അത്രയും ആശ്വാസം .