badge

q u o t e

Sunday, May 22, 2016

നമ്മൾ സഹിക്കുന്ന വികൃതികൾ ..... 42

ചംബക്കരയിൽ അമോണിയ ചോർന്നു ബാർജിൽ നിന്ന് നാട്ടുകാരെ ഒഴിപ്പിച്ചു അഞ്ചു മണിക്കൂർ എടുത്ത് ലീക്ക് അടച്ചു ആറു ബുള്ളെറ്റിൽ ഒന്നിന്റെ liquid valve ന്റെ ബോൾട്ട് ലൂസ് ആയിരുന്നു

ഇനിയുള്ളതൊക്കെ തമാശകൾ ആണ്
-- fact ൽ നിന്ന് പുറപ്പെട്ട rescue team താമസിച്ചു പോയി. കനാലിൽ ഏതു ഭാഗത്തായിട്ടാണ് barge എന്ന് കണ്ടു പിടിക്കാൻ വളരെ ബുദ്ധിമുട്ടി
-- fire force ന്റെ വണ്ടിയിലെ വെള്ളം തീർന്നു പോയി കനാലിൽ നിന്ന് അടിക്കാമെന്ന് വച്ചാൽ pump സെറ്റ് ഇല്ല
-- രണ്ടാമതൊരു fire force engine   മണിക്കൂറുകൾക്കകം എത്തി
-- 15 മിനിറ്റിൽ കൂടുതൽ ഉപയോഗിക്കാൻ പറ്റുന്ന gas mask ഒന്നും ബാർജിൽ ഇല്ലായിരുന്നു
-- valve ന്റെ bolt loose ആയതാണ് അപകട കാരണം
-- യാതൊരു സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് എല്ലാവരും സ്ഥിരീകരിച്ചു
-- ജലമാർഗമുള്ള അമോണിയ കടത്ത് തൽകാലത്തേക്ക് നിരോധിച്ചു

അമോണിയ കടത്തു ജലമാർഗം അരുത് എന്ന് നിഷ്കർഷ ഉള്ള ആരെങ്കിലും ഒരുക്കിയ നാടകം ആണെങ്കിൽ നല്ല planning നല്ല execution വേറൊന്നും പറയാനില്ല

അതല്ലെങ്കിൽ നമ്മൾ സാധാരണക്കാര്ക്ക് പണിയുണ്ട്
 ---        ആലോചിക്കണം
ഇത്രയും വലിയ തമാശ നമ്മൾ ആരോടെങ്കിലും request ചെയ്തിരുന്നോ
---         സര്ക്കാരിനെ സഹായിക്കണം ആലോചിക്കാൻ
ഇത്രയും തമാശക്കാരായ ഉദ്യോഗസ്ഥരെ വച്ചുപൊറുപ്പിക്കാമെന്നു election manifesto ൽ എങ്ങാൻ പറഞ്ഞു പോയിട്ടുണ്ടോ

Friday, May 13, 2016

ഫാസ്സിസത്തിന്റെ മുഖ ലക്ഷണങ്ങൾ ....8


മോടിജീയുടെ രണ്ടാം വരവ് ,  (ആല്മാർതമായും ആശംസിക്കുന്നു ഒരു second term കേന്ദ്രത്തിൽ . ആകാശം ഇടിഞ്ഞു വീഴുമോ എന്ന് നോക്കാമല്ലോ )  കേരളത്തിലെക്കുള്ളത് , സത്യത്തിൽ  ഭേദമായിരുന്നു . ആദ്യത്തേതിലെ തെറ്റുകൾ  ആവർത്തിച്ചില്ലല്ലൊ . പുതിയവ അല്ലെ ചെയ്തത് .

എവിടെന്നൊക്കെയോ   മലയാളികളെ രക്ഷിച്ചു കൊണ്ടുവന്ന കഥയിൽ ലേശം അതിശയോക്തി കലർത്തി എന്നല്ലേ ഉള്ളു  അല്ലാതെ  സോമാലിയിലേക്ക് കുടിയേറാൻ സഹായമൊന്നും ആവർത്തിച്ചില്ലല്ലൊ . ഇറ്റലിയിൽ നിന്ന്  കുടിയേറിയവരെ വീണ്ടും പരാമർശിച്ചും ഇല്ലല്ലോ . അത്രയും നന്ന്.

ശരിയായ പ്രശനം ശരിക്കും വേറൊന്നാണ്‌ . മലയാളി മനസ്ഥിതി മനസ്സിലാകാത്തതാണ് . നെഞ്ചു വിരിവും ചോദ്യോത്തര രീതിയും (ഇറ്റലിയിൽ പോയിട്ടുള്ളവർ ആരൊക്കെ ) ഒന്നും ഇവിടെ ഏശില്ല . വടക്കേ ഇന്ത്യയിലെ പോലെ . ശബ്ദശക്തി കൊണ്ടും വലിയ കാര്യമില്ല . അതാണ്‌ പ്രശ്നം .

സത്യത്തിൽ അതുമല്ല പ്രശ്നം . എന്തും ആരെയും  എപ്പോഴും വിശ്വസിപ്പിക്കാം എന്ന തെറ്റ് ധാരണ ആണ് പ്രശ്നം. അത് ഫാസ്സിസത്തിന്റെ  മുഖ ലക്ഷണം കൂടി ആണ് .  മൂർധന്യാവസ്തയിൽ ഇത് വേറൊരു ചിന്തക്ക് വഴി മാറും . എന്തും ആരെയും പറഞ്ഞു വിശ്വസിപ്പിക്കേണ്ടത് കടമയാണ് എന്ന ചിന്ത ബലപ്പെടും . പ്രസ്ഥാനത്തിന് ഇത് ആവശ്യം ആണെന്നും .

 ചികിത്സയും മുക്തിയും പിന്നിട്ട അവസ്ഥയാണ് ഇത്.

പക്ഷെ ഇനിയും സമയമുണ്ടെന്ന ആശ്വാസം ആണ് എനിക്കിപ്പോഴും . നമുക്ക് കാത്തിരിക്കാം .

Thursday, May 12, 2016

open an account please

modi made a positive impact this time. unlike his earlier visit to kerala. but more need to be done to open account in the assembly. like

-- make regular visits to the state for the next five years. to understand the state. do not bank too much on the local managers.
-- put up a candidate like sreesanth or rahul eashwar . hard core will not do. it is difficult to sell fascism here but it is possible to appeal to the youth

in fact it is difficult to sell any straitjacket ideology to the youth. not only in kerala . all over india. they will not join any left right march. they may however fall in line if the parade is clean and has a target. which modi appears to offer. most of the time. in spite of the disastrous consequences of the distractions in rest of the time.

bjp may not make headway in kerala. but modi can have his man in the assembly . tomorrow if not today

Sunday, May 1, 2016

വികസനത്തിന്റെ നിഴൽഭേദങ്ങൾ


ഇത്രയും ആയ സ്ഥിതിക്ക് വികസനം ആകട്ടെ അടുത്ത ചർച്ച .
റോഡുകളും വിമാനത്താവളങ്ങളും അടങ്ങുന്ന infrastructure development നെ ആണല്ലോ വികസനം എന്ന് നമ്മൾ വിളിക്കുന്നത്‌ . നല്ലത് . ബംഗാളിൽ നിന്നും ഒറീ സ്സയിൽ നിന്നും എളുപ്പത്തിൽ കേരളത്തിൽ എത്താനാകുന്നത് നല്ല കാര്യം തന്നെ . നമുക്ക് ഗള്ഫിലേക്ക് രക്ഷപെടുന്നത് എളുപ്പമാകുന്നതും നല്ല കാര്യം .
metro , bullet train ഒക്കെ മറന്നു . ലാട്ടൂരിലേക്ക് എളുപ്പത്തിൽ bullet train ഇൽ കുടിവെള്ളം എത്തിക്കാൻ സൗകര്യം ഉണ്ടാകുന്നത് എന്താ മോശം കാര്യം ആണോ ? എത്ര പേർക്ക് അങ്ങനെ തൊണ്ട നനച്ചു മരിക്കാൻ ഉള്ള ഭാഗ്യം കിട്ടും .

വികസനത്തിലെ regional balance, sense of proportion , feel of urgency, equity in distribution ഒക്കെ ആണ് പറയാൻ ശ്രമിച്ചത് . അതൊക്കെ വലിയ കാര്യങ്ങൾ. വികസനത്തിലെ politics പോലെ . വിട്ടുകള.

നമുക്കു വികസനം positive ആയി എടുക്കാം. നമ്മളുടെ tax പണം നമ്മൾക്ക് പെട്ടെന്നു കാണാനാവുന്ന വിധത്തിൽ ഉപയോഗിക്കുന്നു എന്നതാണല്ലോ വികസനത്തിൽ നമ്മൾ എളുപ്പത്തിൽ കാണുന്ന മേന്മ . കള്ളപ്പണം ആയി പോകുന്നത് അത്രയും കുറയുമല്ലോ . ആ അർഥത്തിൽ ഞാൻ വികസന വാദി ആണ് .

പക്ഷെ ഇത് tax പണം ആണെന്ന് മറക്കാൻ എനിക്ക് ഒരിക്കലും കഴിയാറില്ല . അതുകൊണ്ടുതന്നെ വേറൊരു സർക്കാർ tax rate കുറച്ചിട്ടു വികസനം മെല്ലെ ആക്കാനും focussed ആക്കാനും തീരുമാനിച്ചാൽ അവരെ വികസന വിരുദ്ധർ എന്നു വിളിച്ചു എതിർക്കാൻ എനിക്ക് കഴിഞ്ഞെന്നു വരില്ല .

അല്ലെങ്കിൽ bullet train വിപുലീകരിക്കേണ്ട ഈ പണം വിമാനത്താവളം നവീകരിക്കേണ്ട ഈ പണം പാവപ്പെട്ടവൻ കഞ്ഞിക്കു വാങ്ങിക്കുന്ന അരിക്ക് subsidy കൊടുക്കാൻ വക മാറ്റുന്നു എന്നിരിക്കട്ടെ . അല്ലെങ്കിൽ ഏതു തലം വരെയുള്ള വിദ്യാഭ്യാസവും, Phd , ഐ ഐ ടീ അടക്കം , തികച്ചും സൌജന്യം ആക്കാൻ വേണ്ടി വക മാറ്റുന്നു എന്നിരിക്കട്ടെ . അല്ലെങ്കിൽ അന്തിയുറങ്ങാൻ കൂരകൾ നിർമിച്ചു തെരുവോര വാസികൾക്ക് free ആയിട്ട് നൽകാൻ ...

ചുരുക്കത്തിൽ വികസനം ഒരു middle class സപ്നം ആണ് . അതുകൊണ്ട് നമുക്കത് ഏറ്റു വിളിക്കാം . വികസനം വിജയിക്കട്ടെ .

വാൽകഷണം . ആറന്മുള എയർപോർട്ട് പക്ഷെ വികസനത്തിൽ പെടില്ല കേട്ടോ . എത്ര ശ്രമിച്ചിട്ടും എനിക്ക് മനസ്സിലാകാത്ത ഏതോ ഒരു logic

Monday, April 4, 2016

നമ്മൾ സഹിക്കുന്ന വികൃതികൾ .......26


ചരമ കോളത്തിനടുത്ത പേജിൽ സ്ഥിരം ആയി
കാണുന്ന ഒരു ന്യൂസ്‌ ഉണ്ട് മലയാളം പത്രങ്ങളിൽ .

    കിണറു വൃത്തിയാക്കുമ്പോൾ മരിച്ചു 

ഉപയോഗമില്ലാതെ കിടന്ന കിണറിൽ ഇറങ്ങിയ
ആൾ ശ്വാസം കിട്ടാതെ മരിച്ചു. ഇത്തരം
 കിണറുകളിൽ oxygen ഉണ്ടാവില്ലെന്നോ
വിഷ  വാതകം  ഉണ്ടാകാം എന്നോ അറിയാത്ത
ആരെങ്കിലും ഇന്ന് കേരളത്തിൽ ഉണ്ടാകുമോ ?

എന്നിട്ടും മുടങ്ങാതെ ആൾക്കാർ മരിക്കുന്നു .

ചൂട്ടു കത്തിച്ചിറക്കുക   വെള്ളം ശക്തിയായി
ഒഴിക്കുക എന്നിങ്ങനെ പഴമക്കാർ
ഉപയോഗിച്ചിരുന്ന  ധാരാളം ലളിത മാർഗങ്ങൾ
ഉണ്ട്  എന്നിട്ടും

ഇല്ലെങ്കിൽ തന്നെ കിണറ്റിൽ  ഇറങ്ങിക്കോ
ചത്തില്ലെങ്കിൽ കേറിപോരെ എന്ന് ആർക്കെങ്കിലും
കരുതാനാകുമോ 

കിണറിന്റെ ഉടമസ്ഥനും കണ്ടു നിന്നവർക്കും
എതിരായി പ്രേരണ കുറ്റം ചുമത്താത്തത്
എന്താണെന്നതാണ് മനസ്സിലാകാത്തത്

Wednesday, March 23, 2016

നമ്മൾ സഹിക്കുന്ന വികൃതികൾ ...25

ധിക്കാരം  ആണ്  അധികാരം  എന്ന  അഹങ്കാരം ?


ഒരു സർവീസ് ബോട്ട് നടുക്കായലിൽ  നിറുത്തിയിട്ടു
എന്ന് വാർത്ത.  ടിക്കറ്റ്‌ ചോദിച്ചപ്പോൾ  രണ്ടു
 വിദ്യാർഥികൾ കൊടുത്തില്ലാത്രെ . കരുതി വച്ചില്ല
 ചോദിക്കുമെന്നു കരുതിയില്ല എന്ന് കുട്ടികൾ. അല്ല
 നിങ്ങൾ ടിക്കറ്റ്‌ എടുത്തിട്ടില്ല എന്ന് ബോട്ട് മാൻ .
അവസാനം ഒരു യാത്രക്കാരി കുട്ടികൾക്ക് വേണ്ടി
 ടിക്കറ്റ്‌  എടുത്തു . എന്നിട്ടേ ബോട്ട് സ്റ്റാർട്ട്‌ ചെയ്തുള്ളൂ
അത്രെ.

പത്തന്പതു യാത്രക്കാരെ നടുക്കായലിൽ നിർത്തി
 പേടിപ്പിച്ചു .

എന്ത് ധിക്കാരവും അധികാരം ആണ് എന്ന് തെറ്റിദ്ധരിച്ച
അഹങ്കാരി ആയിരിക്കുമോ ഈ ബോട്ട് മാൻ ? എങ്കിൽ
അഹങ്കാരത്തിനു മരുന്ന് വേണ്ടേ ? ഈ രോഗം  പടർന്ന്
 പിടിക്കാതെ നോക്കേണ്ടേ ? 

അതോ കർത്തവ്യ ബോധത്തിന്റെ ആവേശത്തിൽ
നില തെറ്റിപ്പോയ പാവം സർക്കാർ ഉദ്യോഗസ്ഥനോ ?
കൃത്യ വിലോപത്തിനു ശിക്ഷ ഭയന്നാവുമോ അങ്ങേര്
ഈ കടുംകൈ ചെയ്തത് ? അങ്ങനെയെങ്കിൽ സേവന
വ്യവസ്ഥകൾ അങ്ങേരെ പഠിപ്പിക്കാൻ എന്തെങ്കിലും
ചെയ്യേണ്ടേ ? ബോട്ട് നടുക്കായലിൽ നിറുത്തിയിടാൻ
നിഷ്കർഷിക്കുന്ന ആ ഖണ്ഡിക  imposition എങ്കിലും
എഴുതിക്കെണ്ടേ ?

ഇതൊന്നുമല്ല  ശ്രദ്ധാലു ആയ ഒരു പൗരന്റെ കടമ
ആയിരിക്കുമോ ബോട്മാൻ ചെയ്തത് ? അഞ്ചു
രൂപയിൽ കൂടാത്ത ഒരു നഷ്ടം പോലും സർക്കാരിന്
വന്നു കൂടാ എന്ന commitment . നല്ലത് . പക്ഷെ ടിക്കറ്റ്‌
എടുത്തു പ്രശ്നം തീർക്കാൻ തയ്യാറായി ആരും
മുന്നോട്ടു വന്നില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു
നമ്മുടെ ഉത്തമ പൌരന്റെ പ്രതികരണം ? കുട്ടികളെ
കായലിൽ  എറിഞ്ഞ് ടിക്കറ്റ്‌ എടുത്തവരെ
 കരക്കെത്തിക്കുക അല്ലെങ്കിൽ പോലീസോ പട്ടാളമോ
വന്നു കുറ്റവാളികളെ ഏറ്റെടുക്കുന്നതു വരെ
 നടുക്കയലിൽ കാറ്റ് കൊള്ളുക പത്തന്പതു
യാത്രക്കാരോടൊപ്പം .  ഇതിൽ ഏതു  option
ആണ് മനസ്സില് കരുതിയിരുന്നതെന്ന് എഴുതി
വാങ്ങുക  എങ്കിലും വേണ്ടേ ?

സാമാന്യ ബുദ്ധി അതെത്ര വലിച്ചു നീട്ടിയിട്ടും
 അന്ഗീകരിക്കാത്ത ഇത്തരം സാഹസങ്ങൾ
ഉണ്ടാകാതെ നോക്കേണ്ടേ ?  എല്ലാ stake holders നെയും
ഉള്പെടുത്തി ഒരു പരിഹാരം വേണ്ടേ ? പെട്ടെന്ന്
മനസ്സില് തോന്നിയ ഒന്ന് നിർദേശിക്കാം

-- ടിക്കറ്റ്‌ എടുത്തിട്ടും നടുക്കായലിൽ കിടക്കേണ്ടി
   വന്ന    മുഴുവൻ യാത്രക്കാര്ക്കും ടിക്കറ്റ്‌ ചാർജ്
   തിരികെ കൊടുക്കുക
-- മാനസിക പീഡനത്തിന് compensation offer ചെയ്യുക.
   ആരും    വാങ്ങാൻ  സാധ്യത ഇല്ല അതാണ്‌ നമ്മുടെ
   മനോഭാവം

-- തെറ്റായിപ്പോയി ആവര്ത്തിക്കില്ല എന്ന് നൂറു
   പ്രാവശ്യം    എഴുതി വാങ്ങുക ബോട്ടാളൻമാരിൽ
   നിന്ന് .   തയ്യാറാവുന്നില്ലെങ്കിൽ    ഒരാഴ്ചത്തെ ശമ്പളം
    നിഷേധിക്കുക
-- ഗാന്ധിജി പണ്ട് പറഞ്ഞ കാര്യം മേധാവികൾ
   അധികാരികൾക്ക്    വായിച്ചു കൊടുക്കുക .
  'ഒരു തീരുമാനം ശരിയോ തെറ്റോ   എന്ന ശങ്കയിൽ
   പെട്ടാൽ   അത്  പാവങ്ങളെ എങ്ങനെ   ബാധിക്കും
   എന്ന് ആലോചിക്കുക' . ഇവിടെ പാവം
   യാത്രക്കാരെ എന്നാക്കാം .

ഇത്ര വലിയ ഇഷ്യൂ ആക്കെണ്ടതുണ്ടോ എന്നാണെങ്കിൽ . വേണം
വലിയൊരു വിഭാഗം ഉദ്യോഗസ്ഥരെ ഈ രോഗം കീഴടക്കി
കഴിഞ്ഞു . കഴിഞ്ഞ വർഷം തിരുവനതപുരം റെയിൽവേ
പ്ലാറ്റ്ഫൊമിലെക്കു ടിക്കെറ്റ് ഇല്ലാതെ കാലെടുത്തു വച്ച
കോളേജു പെണ്കുട്ടികളെ   സന്ധ്യാനേരത്ത് മണിക്കൂറുകളോളം
തടഞ്ഞു വച്ച  സംഭവം അവര് കരഞ്ഞു കൊണ്ട് ഒരു മൂലയിൽ
ഇരിക്കുന്ന സീൻ  മറക്കാറായിട്ടില്ലല്ലോ

Sunday, March 20, 2016

ഫാസ്സിസത്തിന്റെ മുഖലക്ഷണങ്ങൾ ...5


ഭാരത്‌ മാതാ കി ജയ് എന്ന് വിളിക്കണം
എന്ന് തന്നെ വിളിക്കണം  അല്ലാത്തവരൊന്നും
ദേശ ഭക്തർ ആവില്ല . ഇതാണ് പ്രത്യക്ഷം .

പക്ഷെ ഇത്ര ലളിതമായ വിവരക്കേടുമായിട്ടു
 ഒരു പാർട്ടി മുന്നിട്ടിറങ്ങും എന്ന് വിശ്വസിക്കാൻ
 പ്രയാസം . ഇതിന്റെ പിന്നിൽ ഒരു master plan
 ഉണ്ടാകാൻ ആണ് സാധ്യത .

ഫാസ്സിസത്തിന്റെ ചട്ടക്കൂട്ടിൽ ഒതുങ്ങുന്ന
ഒരു action plan നോക്കാം .

ദേശ ഭക്തിയെ മുന്നിൽ  നിർത്തി തുടങ്ങുക   .
ആർക്കും  എതിര്ക്കാൻ ആവില്ലല്ലോ . പതിയെ
ദേശ ഭക്തിയുടെ നിർവചനം മാറ്റുക . അതിനെ
പാർട്ടി മുദ്രാവാക്യത്തോട്  അടുപ്പിക്കുക . പാർട്ടി
തന്നെ ആണ് രാഷ്ട്രം  എന്ന് വരുത്തുക . indira  is india
എന്ന് പ്രാസം ഒപ്പിച്ചു വിളിച്ച  നാടാണല്ലോ നമ്മുടേത്‌.

അടുത്ത സ്റ്റെയ്ജിൽ  force a division . ഒന്നുകിൽ
ഞങ്ങൾക്കൊപ്പം അല്ലെങ്കിൽ ഞങ്ങൾക്കെതിര് .
 രാഷ്ട്രത്തിനെതിര് . നിഷ്പക്ഷം എന്ന ഏർപ്പാട്
 നിർത്തലാക്കുക .

സമൂഹം പിളരും . വ്യക്തമായ രണ്ടു ചേരികളായി
തിരിയും . യുദ്ധം ചെയ്യും . നേട്ടം   കൂടെ
നിൽക്കുന്നവർക്കാകും . എതിർക്കുന്നവർക്കാകില്ല .
അതാണ്‌ ചരിത്രം .എതിർക്കുന്നവർക്കൊരു
പൊതു ലക്‌ഷ്യം  ഇല്ല . വച്ചു നീട്ടാൻ എത്തിപ്പിടിക്കാൻ
ഒരു സ്വപ്നം ഇല്ല . അനുകൂലിക്കുന്നവർക്ക്
ഉണ്ട് . അതാണ്‌ വിജയ രഹസ്യം . ഫാസ്സിസം
വിജയിച്ചിടത്തെല്ലാം .

ഇതാകാം  ഭാരത്‌ മാതാ കി ജയ് യുടെ പിന്നിലെ
സ്വപ്നം .

എത്ര വലിയ risk ആണ് എടുക്കുന്നത് എന്ന് ഇവർ
 അറിയുന്നുണ്ടോ എന്ന് ചോദിച്ചാൽ  ഇതാണ്
ഫാസ്സിസത്തിന്റെ മുഖമുദ്ര  എന്നേ ഉത്തരമുള്ളൂ .
jnu ഇൽ ഈ കളി  ആണ് കളിക്കുന്നത് . ചെറിയ
പതിപ്പെന്നു മാത്രം .

ഇതാണ് നിയോഗം എന്ന് ആത്മാർഥമായി
വിശ്വസിക്കുന്ന വലിയൊരു കൂട്ടം ആൾക്കാർ
 ഉണ്ട് . അവരെ പിന്തിരിപ്പിക്കാൻ മോഡി
 അടക്കം ആർക്കും കഴിഞ്ഞെന്നു വരില്ല .
 സത്യത്തിൽ മോഡി നേരിടുന്ന വലിയൊരു
വെല്ലുവിളി ആയിരിക്കും അത് . രാഷ്ട്രത്തിന്റെ
ഗതി നിർണയിക്കുന്നതിൽ മോഡിയുടെ പങ്കു
വെളിപ്പെടുന്ന മുഹൂർത്തങ്ങൾ ആണ് വരാൻ
പോകുന്നത് .