badge

q u o t e

Sunday, May 22, 2022

Holy land യാത്ര പഴയ post ആണേ ചട്ടിയും കലവും തട്ടിമുട്ടാതെ അടുക്കള എങ്ങനെ manage ചെയ്യാം ? ഒരു പ്രബന്ധമാക്കി പ്രകാശനം ചെയ്യാമെന്നായിരുന്നു പ്രതീക്ഷ . അതിനിടയ്ക്കല്ലേ exit poll വന്നത് . Sorry . exit ആയിരുന്ന ഭാര്യാ ജി തിരിച്ചു വന്നത് . ഏകദേശം പതിനേഴ് നാൾ മുമ്പ് ഭാര്യാ ജി സന്ധ്യാ വാർത്താ സമയത്ത് പറഞ്ഞു . ഞാനൊരു പത്തുനാൾ മാറി നിൽക്കാൻ പോണു . എടുക്കാത്ത ടിക്കറ്റിന് ലോട്ടറിയടിച്ച സന്തോഷത്തിൽ നിന്ന് പുറത്തു കടന്ന സമയത്ത് എന്റെ സംശയം. നിന്റെ പൂർവകാമുകന്മാർ ആരെങ്കിലും വീണ്ടും മണ്ടന്മാരായോ? പിന്നേ ഒരു തിരു മണ്ടന്റെ കൂടെ ജീവിച്ചു മടുത്ത മരമണ്ടിയെ തിരിഞ്ഞു നോക്കാൻ മാത്രം മണ്ടന്മാരായ കാമുകന്മാർ എനിക്കുണ്ടായിട്ടില്ലെന്ന് എത്ര പ്രാവശ്യം പറഞ്ഞതാ മണ്ടാ . ഇതൊക്കെ ഞാൻ പറഞ്ഞു , കേട്ടു എന്നു വിശ്വസിക്കുന്നവർ തുടർന്നു വായിക്കുന്നതിൽ വലിയ അർത്ഥമില്ല . ഇവിടെ നിർത്തുക . മോഹമോ മനോരാജ്യമോ ആണെന്നു തിരിച്ചറിഞ്ഞ ബാക്കിയുള്ളവർ കൂടെ പോരുക . ഞാനൊന്നു holy land tour നു പോണു നിന്റെ അമ്മായി അപ്പനാണോ സ്ഥഘാടകൻ നിന്നെ free ആയിട്ടു കൊണ്ടു പോകാൻ മനുഷ്യാ നമ്മുടെ മോൻ ലണ്ടനിൽ പോയി കിടക്കുന്ന കാര്യം നിങ്ങൾ മറന്നോ ഓ അവൻ pound ൽ കടം മേടിച്ച് നിന്നെ finance ചെയ്യാമെന്നു പറഞ്ഞോ അവിടെ പലിശ കുറവാണല്ലോ തന്നെ തന്നെ അങ്ങനെ അവൾ ഒരു ദിവസം കാലത്തെ ഇറങ്ങി പോയി . അവൾ പൊയ്ക്കളയുമെന്ന് സത്യത്തിൽ ഞാൻ വിശ്വസിച്ചിരുന്നില്ല . വെറുതെ ആശിപ്പിക്കുകയാണെന്നാണ് കരുതിയിരുന്നത് . ആന കൊടുത്താലും പാട്ട് പാടാൻ കയറിയ കുളിമുറിയിൽ പെട്ടെന്ന് വെള്ളം നിലച്ചത് ഇവിടെ പ്രസക്തമല്ല . അടുക്കളയ്ക്കു ചുറ്റും വരച്ചിരുന്ന ലക്ഷ്മണ രേഖ , ഏതോ cheap brand ആണ് പെട്ടെന്നു മായും , മാഞ്ഞ തക്കം നോക്കി ഞാൻ കയറി പറ്റി . നേരേ kettle നെ എടുത്ത് plug ൽ കുത്തി . ആവശ്യത്തിന് വെള്ളം ഒഴിച്ച് on ചെയ്തു . തിളച്ചപ്പോൾ തനിയെ off ആയി . Filter ൽ തേയില ഇട്ട് ഈ ചൂടൻ വെള്ളം ഒരു mug ലേക്ക് വീഴ്ത്തി . അവിടെ നിന്ന് വേറൊരു മഗ്ഗിലേക്ക് . അങ്ങനെ നാലഞ്ചു പ്രാവശ്യം ചെയ്തപ്പോൾ വെള്ളത്തിന് ഒരു ചെറിയ നിറ വ്യത്യാസം. ഒരു golden glow . lemon പിഴിഞ്ഞൊഴിച്ചു . പഞ്ചസാര ഇട്ടു . എളുപ്പമല്ലാട്ടോ . ഓരോ spoon ഇടുമ്പോഴും രുചിച്ചു നോക്കണം . അവസാനം കടും മധുരമായി കഴിയുമ്പോൾ നമുക്കൊരു idea കിട്ടും എത്രയായിരുന്നു ശരിയായ അളവെന്ന് . നാളെ നമ്മൾ ഈ അളവു പരീക്ഷിക്കും . എല്ലാ മഹാ സംരഭങ്ങളിലും എന്നതു പോലെ എവിടെയോ തെറ്റു പറ്റിയെന്നു തിരിച്ചറിയും . വീണ്ടും തുടങ്ങും . ഒരൊറ്റ തീസിസേ ഉള്ളു എനിക്കു സമർത്ഥിക്കാൻ . ശരിയായ മധുരം എന്നതൊരു മിഥ്യയാണ്. സ്വയം ഉണ്ടാക്കി കഴിക്കുന്ന lemon tea യുടെ കാര്യത്തിലെങ്കിലും . ഇങ്ങനെ പത്തു ദിവസത്തോളം lemon tea ഉണ്ടാക്കി കുടിച്ച് ഞാൻ അടുക്കളയിൽ വിലസി . ഒരു stove ഉം തവയും കലഹിച്ചില്ല . ഒരു ചട്ടിയും കലവും തട്ടിമുട്ടിയില്ല . ദാ ഇന്നു ഭാര്യാ ജി land ചെയ്തു . മലയാറ്റൂർ പോലൊരു മലയിൽ കയറിയെന്നൊ കോവളം പോലൊരു beach കണ്ടെന്നോ നീന്തനറിയാത്തവർക്ക് പറ്റിയ കടലു കണ്ടെന്നോ നമ്മുടെ ആഞ്ഞിലിയുടെ അത്രയുള്ള വൻ മരങ്ങൾ കണ്ടെന്നോ ഒക്കെ പറഞ്ഞു കൊണ്ടേ ഇരിക്കുന്നു . മിക്കതും repeat ചെയ്തു കൊണ്ടേ ഇരിക്കുന്നുണ്ട് . തെറ്റാതെ റിപ്പീറ്റ് ചെയ്യുന്നത് സമാഹരിച്ച് ഒരു പോസ്റ്റ് ഇടാം . ഒരു കള്ളവും തെറ്റാതെ repeat ചെയ്യാൻ പറ്റില്ലെന്നാണല്ലോ theory . ....... Responses ........ സാറേ, ഭാര്യ ജി ക്കു മനസ്സിനും ആത്മാവിനും(ശരീരം വിട്ടുകളഞ്ഞിട്ടുണ്ട്, വെറുതെ ടെൻഷൻ കൊണ്ട് മരിക്കേണ്ട) ഒരു റിലസേഷൻ കിട്ടാൻ പോയതിനു ആണോ ഇത്ര ബേജാറു. ഞങ്ങൾ പെണ്ണുങ്ങൾക്ക് ഇങ്ങനെ ചില മോഹങ്ങളും ഉണ്ട്, ഇവിടെ എന്തിന്റെ കുറവാണ്, എന്നൊന്നും പഴയ ഡയലോഗ് ഒരു പ്രെസക്തി ഇല്ലാത്തതാനന്നെ. ബുദ്ധിയുള്ള ഭർത്താക്കന്മാർ അത്തരം സ്പേസ് നെ മാണിക്കും. നിങ്ങളുടെ കണ്ണിൽ നിസ്സാരമായ കാര്യങ്ങൾ..ഇത്തിരി കുറ്റം പറയുക, പൊട്ടിച്ചിരിക്കുക, പഴയ സ്മരണകൾ പൊടിതട്ടി എടുക്കുക..അങ്ങനെ അങ്ങനെ.സർവ ഗുണ സമ്പന്നനായ നല്ല പാതി ഇല്ലാതെയും ആഹോഷിക്കാനും ഞങ്ങൾക്കുമില്ലേ മോഹങ്ങൾ😂 ........ ......... നിന്ദാസ്തുതി എന്നോ മറ്റോ പേരുള്ള ഒരു കാവ്യാലങ്കാരം പണ്ട് പഠിച്ചത് ഓർമ്മവരുന്നു.. നിന്ദിക്കുകയാണെന്ന ഭാവത്തിൽ സ്തുതിക്കലാണ് അതിന്റെ കാര്യപരിപാടി. ചേട്ത്തിയുടെ അഭാവത്തിൽ പത്തുദിവസം വെറും ഗ്രീൻ-ടീകൊണ്ട് ജീവൻ നിലനിർത്തേണ്ടിവന്നു എന്നും അവരുടെ വില തിരിച്ചറിഞ്ഞു എന്നും വായിക്കപ്പെടുമ്പോഴാണ് നിന്ദാസ്തുതി തെളിയുന്നത്! ........ ......... My response ......... തന്നെ . Barter deal ആയിരുന്നു . നീ holy land ൽ പോ പത്തു ദിവസം. ഞാൻ അമേരിക്കാവിൽ ഒരു മാസം ...... Last word . Mine ..... വലിയൊരു പരാജയമായിരുന്നു ഈ post എന്നു ഏറ്റു പറയാനാണ് ഈ comment. Female arrogance demonstration FAD ന്റെ hapless victim ആയ എന്നെ തിരിച്ചറിയാൻ ഒരു clue ഉം തരാൻ കഴിഞ്ഞില്ലല്ലോ തുടലിട്ട പട്ടിയെ കൂട്ടിലിട്ട കിളിയെ കുളത്തിൽ വീഴ്ത്തിയ മീനിനെ ഒക്കെ വീട്ടിലാക്കിയ എന്നെ ഏൽപിച്ചല്ലേ അവൾ പത്തുനാളത്തെ പറുദീസയിലേക്ക് പടികയറിപ്പോയത് അടുത്ത് ഹോട്ടൽ ഒക്കെ ഉള്ളതുകൊണ്ടാണ് ഇവറ്റകളും ഞാനും സർവൈവ് ചെയ്തത് ..........….....

http://dlvr.it/SQqYhs

Wednesday, May 11, 2022

പ്രപഞ്ചത്തിൻ്റെ നിരന്തര വികാസമാണ് ദഹിക്കാത്തത് . ഒരു കറങ്ങുന്ന വള സങ്കൽപ്പിച്ചു നോക്കൂ. നമ്മൾ അതിന്റെ സെൻടറിൽ നിൽക്കുന്നു അപ്പോൾ അതിന്റെ periphery നമ്മളിൽ നിന്ന് അകന്നു പൊയ്ക്കൊണ്ടിരിക്കുന്നതായി തോന്നും . ഇത് ആയിരിക്കില്ലേ ഒരുപക്ഷേ നിരന്തരം വികസിക്കുന്ന പ്രപഞ്ചത്തിൻറെ രഹസ്യം. തിരിഞ്ഞു നിന്നാൽ വളയുടെ periphery നമ്മളിലേക്ക് അടുക്കുന്നതായും തോന്നും . നിരന്തരം ചുരുങ്ങുന്ന പ്രപഞ്ചവും ഒരു തിയറി ആണല്ലോ. ഈ വള മറ്റൊരു വളയിൽ തൂക്കിയിട്ടിരിക്കുന്നു എന്നു സങ്കല്പിച്ചു നോക്കൂ . ആ വള കറങ്ങുന്നു എന്നു കരുതുക . മറ്റേ വളയുടെ അച്ചുതണ്ടിൽ . ആദ്യത്തെ വളയുടെ അകത്തുനിന്നു നോക്കുന്ന ആർക്കും കാണാനാകുന്നത് നിരന്തരം അകന്നു പോകുന്ന രണ്ടാമത്തെ വളയുടെ edge അല്ലേ ? ആദ്യത്തെ വളയില്ലെ അതു തന്നെ മറ്റൊരു വളയിലാണ് തൂങ്ങി കിടക്കുന്നത് . ആ വളയും കറങ്ങുന്നുമുണ്ട്. ഈ രണ്ടാമത്തെ വളയില്ലെ അതിലും തൂങ്ങി കിടക്കുന്നുണ്ട് കറങ്ങുന്നുണ്ട് മറ്റൊരു വള . ഈ ഒരു infinite fractal ആകാം universe ൻ്റെ basic structure . രസമുണ്ട് ഭ്രാന്തമായി ചിന്തിക്കാൻ അല്ലേ

http://dlvr.it/SQ9Y77

Tuesday, May 3, 2022

http://dlvr.it/SPhlmD

കഴിഞ്ഞ വർഷത്തെ പോസ്റ്റ് മുൻകൂർ വില കിട്ടിയതുകൊണ്ടാണ് ആദ്യം വിലകുറച്ച് കൊടുത്തത് എന്ന് ഹഹ 150 രൂപയുടെ, ഒരുവർഷത്തെ കൂട്ടിക്കോളൂ, പലിശയല്ലേ ഇളവ് കൊടുക്കാനാകൂ maximum . എന്തും പറഞ്ഞ് ന്യായീകരിക്കുക എന്ന ഒരു ടെക്നിക്കാണ് നമ്മൾ അനുഭവിക്കുന്നത്. മുഴുവൻ വിലയും ഒരു വർഷം മുമ്പ് അഡ്വാൻസ് കിട്ടി എന്ന് കരുതുക . അപ്പോഴും എത്രയാണ് വില കുറയ്ക്കാൻ കഴിയുക . 15% പലിശ കൂട്ടിക്കോളൂ . 25 രൂപ എന്നിരിക്കട്ട . അപ്പോൾ കിഴിവു കഴിഞ്ഞ് 150 രൂപ ഈടാക്കിയ ഒരു ഡോസ് covishield ന്റെ ശരിയായ വില എത്രയാണ് . 175 രൂപ . ഹഹഹ ഇതാണ് 400 ഉം 600 ഉ മാക്കി ഉയർത്തിയത്. ഇതിൻറെ വിശദീകരണമാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നമ്മൾ കേട്ട് സായൂജ്യമടഞ്ഞത് . ഏതു ദുരന്തവും ലാഭമുണ്ടാക്കാൻ വേണ്ടി ഉപയോഗപ്പെടുത്തും ബിസിനസുകാർ . അരുതെന്ന് പറയാനുള്ള കരുത്തൊന്നും സർക്കാരിനില്ല . ഇതാണ് കാര്യം

http://dlvr.it/SPhCpw