badge

q u o t e

Tuesday, June 4, 2019

rain drops are weeping

മഴത്തുള്ളികൾ കേഴുന്നു


നിങ്ങൾ വിളിച്ചിട്ടാണ് ഞങ്ങൾ വന്നത്
വേഴാമ്പൽ കേഴുന്നതും കേട്ടിരുന്നു
എന്നിട്ടിപ്പോൾ 
ചേമ്പില പോലും ഞങ്ങളെ കുടഞ്ഞെറിയുന്നു
വാഴയിലയുടെ കീഴിലാണ് നിങ്ങളുടെ തലകൾ

മേഘങ്ങൾ charter ചെയ്താണ് വന്നത്
ആരും തയ്യാറായിരുന്നില്ല ഈ വഴി വരാൻ
എന്നിട്ടിപ്പോൾ
നിങ്ങളുടെ met dept സമ്മതിച്ചില്ല land ചെയ്യാൻ
ഒരാഴ്ച കഴിഞ്ഞു നോക്കാം എന്ന്

ദൂരങ്ങൾ എത്ര താണ്ടിയെന്നറിയോ
കാറ്റിനോടെത്ര യാചിച്ചെന്നറിയോ
എന്നിട്ടിപ്പോൾ
ചെറ്റക്കുടിലുകളിൽ നുഴഞ്ഞു കയറിയെന്ന്
പുഴയോരങ്ങൾ ഇടിച്ചു കളഞ്ഞെന്ന്

എത്ര സഹിച്ചാണ് മാനത്തെക്കുയർന്നതെന്നൊ
എത്ര കാലം ഒളിച്ചു കഴിഞ്ഞെന്നറിയോ
എന്നിട്ടിപ്പോൾ
തടഞ്ഞു വയ്ക്കുന്നു നിങ്ങൾ
കെട്ടിക്കിടന്നു ദുഷിക്കാനായ്

നിങ്ങൾ വിളിച്ചിട്ടാണ് ഞങ്ങൾ വന്നത്
വേഴാമ്പൽ കേഴുന്നതും കേട്ടിരുന്നു
എന്നിട്ടിപ്പോൾ
ഞങ്ങൾ കേഴുന്നു നിങ്ങൾ ചിരിക്കുന്നു
എങ്കിലും വിളിക്കണേ വന്നല്ലേ നിവർത്തിക്കൂ

kudappana a rare sight these days

kudappana . with just one majestic flower bunch from its head it will end its long life on earth .