badge

q u o t e

Tuesday, October 31, 2017

An old post in Facebook

dear mr director vacb . we are pained . becoz we want to believe what you said about the raid in abraham's house. that you didn't know of it. dear sir, not knowing the misdeeds, if they are indeed misdeeds, of a subordinate is corruption too. may be of a shade lighter. but still dark enough to be spots on your snow white reputation.

dear sir we are worried. becoz you seem to be humiliating people. take tom jose case . if he is wrong book him . that is definitely your job. but with details . which you should collect privately if not secretly. that exercise should not be in the public domain. any public action should be based on clinching evidence. and preferably it should be the concluding act. not the opening chapter in an otherwise thrilling story.

dear sir we are confused too. casting the net wide and far, we feel, is no great strategy. wider the net shallower it floats. it never sinks deep enough to catch the big fish. even if that happens , there will be quite a few small fish jumping the net all the time. and that will be a  spectacle to watch. obscuring the view of the big fish in the net.

sir we are concerned. becoz we love you . for what you are. for what you stand for . for what you resist. and definitely not for what you succumb to . if it ever happens.

Tuesday, October 10, 2017

പോണിയേലി പോര്

പോണിയേലി പോര്




 ഇരുപതു പേരടങ്ങുന്ന ടൂറിസ്റ്റ് ഗ്രൂപ്പ് പോണിയേരി പോരിൽ ബഹളമുണ്ടാക്കി ദാ ഇപ്പോൾ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു . ഗാർഡുമാരെ കയ്യേറ്റം ചെയ്തതിന്. 




സ്ത്രീകളും കുട്ടികളും ഉള്ള ഈ ഗ്രൂപ്പിൽ ആരോ മദ്യം ഒളിച്ചു കടത്തി പോണിയേരി പോരിൽ വച്ച് സേവിക്കുന്നതു ഗാർഡുമാർ കണ്ടുപിടിച്ചു . അവരെ പിടിച്ചു കൊണ്ടുവന്നു ഗെയ്റ്റിൽ നിർത്തി പോലീസിനെ വിളിച്ചു . പോലീസ്സ് വരുന്നതിനു മുൻപ് ഇവർ രക്ഷപെടാൻ ശ്രമിച്ചു . ഗാർഡുമാർ തടഞ്ഞു . അടിപിടി ആയി. രണ്ടു കൂട്ടർക്കും നന്നായി പരിക്കേറ്റു .
 മദ്യം അരുത് എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അവിടെ അത് ഉപയോഗിക്കാൻ പാടില്ല. തികച്ചും ന്യായം . പക്ഷെ അങ്ങനെ ഒരു തെറ്റ് ചെയ്തു പോയാൽ എന്താകാം മാക്സിമം ശിക്ഷ ? . പിടിച്ചു വച്ച് ആക്ഷേപിക്കുക . സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബാംഗങ്ങളുടെ മുൻപിൽ വച്ച് . അടിച്ചു സൂപ്പാക്കുക . അവസാനം പോലീസിനെ കൊണ്ട് പിടിപ്പിക്കുക. രണ്ടു വർഷമെങ്കിലും നീണ്ടേക്കാവുന്ന കേസിൽ കുടുക്കുക .

സ്ത്രീകളും കുട്ടികളും അടക്കം ഒരു ടൂറിസ്റ്റു കേന്ദ്രം സന്ദർശിക്കാൻ തീരുമാനിച്ചതിന് ഇത്ര വലിയ ഒരു ബോണസ് ഫ്രീ ആയിട്ട് കൊടുക്കേണ്ട ആവശ്യം ഉണ്ടോ ? ആരെങ്കിലും ഈ സ്ഥലം സന്ദർശിക്കാൻ തീരുമാനിക്കുമ്പോൾ ഇങ്ങനെ ഒരു risk factor കൂടി കണക്കിലെടുക്കണം എന്ന് വരുന്നത് അത്ര ആകർഷകമായ ഒരു package ആണോ ?
 എന്താ ശരിക്കും നമ്മുടെ പ്രശനം ? അമിതാവേശം ? ego ? frustration ? ഹെൽമെറ്റ് വേട്ടയിൽ , car parking കൊലപാതകത്തിൽ, ലോക്കപ്പ് മർദനങ്ങളിൽ ഒക്കെ നമ്മൾ ഇത് കാണുന്നു ആർത്തന വിരസതയോടെ . അത് കൊണ്ടാണ് ഈ post .
നമുക്ക് ഒരു alternate scenario ഇൽ തുടങ്ങാം . പൊണെരിപ്പോരിൽ നിയമം ലംഘിച്ചു മദ്യം സേവിച്ചവരെ , അവര് കുപ്പിയുമായി ലോകം ചുറ്റി വെള്ളമടിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരല്ല , കുടുംബസമേതം വിനോദയാത്രക്കിറങ്ങിതിരിച്ച ഒരു ഗ്രൂപ്പ് ആണ് എന്ന് തിരിച്ചറിഞ്ഞു, ഉപദേശിച്ചു വെറുതെ വിട്ടിരുന്നണെങ്കിൽ അല്ലെങ്കിൽ ഒരു fine ഈടാക്കി തടഞ്ഞു വയ്ക്കലും ദേഹോപദ്രവവും ഒഴിവാക്കിയിരുന്നെങ്കിൽ.....
എന്ത് സംഭവിക്കുമായിരുന്നു ?
 നിയമവാഴ്ച തകർന്നടിയും ? പോണേരിപോരിലെ നീരൊഴുക്ക് മുങ്ങി മരിച്ചവരുടെ ശവങ്ങൾ കൊണ്ട് തടസ്സപ്പെടും ? കൃത്യ വിലോപത്തിന്റെ നരകാഗ്നിയിൽ വെന്തു ഗാർഡുമാരും അധികാരികളും ആവിയായി മഴമേഘങ്ങൾക്കു തടയിടും ?

 കൊമേർഷ്യൽ ബ്രേക്ക് ആയിട്ട് സ്വന്തം അനുഭവം പങ്കു വയ്ക്കാം . തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ കാർ പാർക്ക് ചെയ്തു . കുംബശ്രീയുടെ പാർക്കിംഗ് കൗണ്ടറിൽ നിന്ന് അസാരം ദൂരെ ആണ് ഇടം കിട്ടിയത് . ഒരു പത്തു സെക്കന്റ് കാത്തു . ആരും വന്നില്ല .
കുടുംബശ്രീ മഹതി ടിക്കറ്റ് കൗണ്ടറിനു മുൻപിൽ തടഞ്ഞു . എന്തെ ടിക്കറ്റ് എടുത്തില്ല ? ഞാൻ പറഞ്ഞു നിങ്ങൾ വന്നില്ല . അതൊന്നും പറ്റില്ല . ടിക്കറ്റ് എടുക്കണം. അതായത് കൗണ്ടറിൽ വന്നു ടിക്കറ്റ് എടുത്തു ഏകദേശം 200 മീറ്റർ തിരിച്ചു പോയി ടോക്കൺ കാറിൽ വച്ച് തിരിച്ചു വരണം എന്ന് . ഞാൻ പറഞ്ഞു ബുദ്ധിമുട്ടാണ് തിരിച്ചു വരുമ്പോൾ തന്നോളാം . മഹതി സാമാന്യം നന്നായി ഉപദേശിച്ചു പൗര ബോധം വേണം വയസ്സായാൽ മാത്രം പോരാ . ഞാൻ പറഞ്ഞു നന്ദി പക്ഷെ ബുദ്ധിമുട്ടാണ് ഇപ്പോൾ ടിക്കറ്റ് എടുക്കാൻ . തീവണ്ടി ഇത്ര സമയം കാത്തു നിൽക്കാൻ സാധ്യത ഇല്ല .
അപ്പോൾ കുടുംബശ്രീ പറഞ്ഞു കാറിന്റെ കാറ്റഴിച്ചു വിട്ടാൽ താൻ എന്ത് ചെയ്യും ? ഞാൻ സ്റ്റേഷൻ മാസ്റ്ററുടെ അടുത്തു നിന്ന് complaint book വാങ്ങിച്ചു . എഴുതുന്നതിനു മുൻപ് ട്രെയിൻ വന്നു . email ൽ complaint ചെയ്യാം എന്ന് കരുതി . അല്ലെങ്കിൽ local circle ലെ consumer complaint section ൽ post ചെയ്യാമെന്ന് . ഒന്നും നടന്നില്ല . ഇപ്പോളാണ് പിന്നെ ആ കാര്യം ഓർക്കുന്നത്.

അപ്പോൾ കാര്യത്തിലേക്കു തിരിച്ചു വരാം . ഈഗോ ആണോ പ്രശനം ? assert ചെയ്യാൻ ആകെ കിട്ടുന്ന അവസരം ആണ് പൊയ്‌പോകുന്നത്‌ ഈഗോ എങ്ങനെ മുറിയാതിരിക്കും ?
കൃത്യനിർവ്വഹണ വ്യഗ്രത ആണോ ? അതിനെ പറ്റി പറയാതിരിക്കുക ആണ് ഭേദം
പൗരബോധം ആണോ ? ഇത് കൊണ്ടൊക്കെ അല്ലെ രാജ്യം നന്നാകാത്തതു എന്ന വേവലാതിയിൽ നിന്നുടലെടുക്കുന്ന അമിതാവേശം ?
frustration ? ഞങ്ങൾ ഇവിടെ നിങ്ങൾ അവിടെ എന്ന class conflict ന്റെ ആദ്യ പാഠങ്ങളുടെ ശേഷിപ്പ് ?

എന്തായാലും moral policing ന്റെ അണുക്കൾ നമ്മുടെ രക്തത്തിൽ നന്നായി പെരുകിയിട്ടുണ്ട് . ഇല്ലാത്ത അധികാരം ഉണ്ടെന്നു തോന്നുന്ന delusion നമ്മുടെ സമൂഹത്തിൽ പടർന്നിരിക്കുന്നു . ഈ അധികാരം ഉപയോഗിച്ച് മാക്സിമം ആൾക്കാരെ ഉപദ്രവിക്കണം എന്ന ഒരു delirious compulsion നമ്മുടെ സമൂഹ മനസ്സാക്ഷിയെ മൂടിക്കൊണ്ടിരിക്കുന്നു.

ഇതൊന്നും നേരാവല്ലേ തോന്നൽ മാത്രമാകണെ എന്ന പ്രാർത്ഥനയോടെ

mathai
oct 10, 2016