മറക്കാറായിട്ടല്ലല്ലോ മല്ലയ്യയുടെ ലോൺ write off ചെയ്തതും അതു sbi നിഷേധിച്ചതും വിശദീകരിച്ചതും സാവധാനം വാർത്ത അല്ലാതായതും . അതിനു demonetisation സഹായിച്ചതും . സത്യത്തിൽ demonetisation ന്റെ ഉദ്ദേശ്യങ്ങളിലൊന്ന് ഈ diversion ആയിരുന്നോ എന്ന സംശയം ചിലരിലെങ്കിലും ജനിപ്പിച്ചതും .
നമുക്കതൊന്നുകൂടി ഓർത്തെടുത്താലോ ?
എന്തായിരുന്നു കേട്ടത് ? അയ്യായിരമോ ആറായിരമോ കോടി രൂപയ്ക്കുള്ള മല്ലയ്യയുടെ കടം sbi എഴുതിത്തള്ളി . എന്തായിരുന്നു sbi വിശദീകരിച്ചത് . അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല . ബാലൻസ് ഷീറ്റ് ക്ലീനിങ്ങിന്റെ ഭാഗമായി ഈ ഒരു ഐറ്റം മാറ്റി നിർത്തി എന്നേ ഉള്ളു . അതൊരു ടെക്നിക്കൽ അഡ്ജസ്റ്റ്‌മെന്റ് മാത്രമാണ്. എങ്ങനെ ആണിത് എഴുതി തള്ളൽ ആകുന്നതു ? കടം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി ( പട്ടേലിന്റെ സഹായത്തോടെ ) തുടരും .
sbi യുടെ വിശദീകരണങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നതിനു മുൻപ് നമുക്ക് ഒരു ചോദ്യം ബാങ്കിനോട് ചോദിക്കാം . മല്ലയ്യയുടെ 5000 കോടി കടം sbi യുടെ 2017 ലെ ബാലൻസ് ഷീറ്റിൽ ഉണ്ടാകുമോ ? ഈ ചോദ്യം നമ്മളോട് തന്നെ ഒന്ന് ചോദിച്ചു വയ്ക്കാം . എന്ത് തോന്നുന്നു ?
ബാങ്കുകൾ എങ്ങനെയാ npa സാധാരണ handle ചെയ്യുന്നതെന്ന് നോക്കാം . കിട്ടാക്കടം ആണല്ലോ npa . ബാങ്ക് അതിനു കുറേശ്ശേ ആയി provision വച്ചു തുടങ്ങും . ആദ്യത്തെ വര്ഷം 20 % അടുത്ത വര്ഷം ആകുമ്പോഴേക്കും 50 % അങ്ങനെ നാലാമത്തെയോ അഞ്ചാമത്തെയോ വര്ഷം ആകുമ്പോഴേക്കും 100 % provision .
provision എന്താണെന്നല്ലേ ? ലാഭത്തിൽ നിന്നു മാറ്റി വക്കുന്ന തുക . ലാഭം നമുക്കറിയാമല്ലോ. npa അല്ലാത്ത നിങ്ങളും ഞാനും അടക്കമുള്ള കസ്റ്റമേഴ്സിൽ നിന്ന് കുറേശ്ശേ ആയി ചോർത്തി എടുത്ത തുക . ഇത് എന്തിനാണ് മാറ്റി വക്കുന്നത് ? കടം മേടിച്ചിട്ടത് തിരിച്ചു കൊടുക്കാത്ത വമ്പന്മാരുടെ കടം write off ചെയ്യാൻ.
write off എന്നാണോ ഞാൻ പറഞ്ഞത് . അതിനു മുൻപുള്ള അവസ്ഥ ഒന്ന് നോക്കാം . മല്ലയ്യയുടെ 5000 കോടി കടം ഒരു വശത്ത്. അത്രയും തുക provision ആയി മറു വശത്ത് . അങ്ങനെ ആയിരിക്കും sbi യുടെ ബാലൻസ് ഷീറ്റ് .അതായത് sbi യുടെ net worth ൽ നിന്ന് അല്ലെങ്കിൽ ക്യാപിറ്റലിൽ നിന്ന് അല്ലെങ്കിൽ accumulated profit ൽ നിന്ന് 5000 കോടി കുറിച്ചിട്ടു അത് പ്രൊവിഷൻ ആയി കാണിച്ചിട്ടുണ്ടാകും എന്നർത്ഥം .
ഇനിയാണ് write off എന്ന് നിങ്ങളും ഞാനും technical adjustment എന്ന് ബാങ്കും പറയുന്ന പരിപാടി . 5000 കോടി കടം ഒരു വശത്തും അത്രയും provision മറുവശത്തും ബാലൻസ് ഷീറ്റിൽ കാണിക്കുന്ന പരിപാടി അങ്ങ് നിർത്തുക . രണ്ടു entry യും അങ്ങ് കളയുക . ഇനി മുതൽ മല്ലയ്യ എന്ന പേരോ ആ പേരിൽ ഒരു കടമോ sbi ബാലൻസ് ഷീറ്റിൽ ഇല്ല .
main issue ലേക്ക് വരാം . ഇത് loan waiver ആണോ ? തീർച്ച ആയിട്ടും അല്ല. മല്ലയ്യക്ക് അങ്ങനെ ഒരു അറിയിപ്പ് ബാങ്ക് കൊടുത്തിട്ടില്ല . നിങ്ങളുടെ കടം ഒക്കെ ഞങ്ങൾ മാപ്പാക്കി ഇനി അത് തിരിച്ചു തരുകയേ വേണ്ട എന്ന് പറഞ്ഞു ഒരാളും മല്ലയ്യക്ക് എഴുതിയിട്ടില്ല . ഇടയ്ക്കു ഒരു കാര്യം പറഞ്ഞോട്ടെ . ഈ loan waiver എന്ന പരിപാടി ആദ്യമായിട്ടും ഒരുപക്ഷെ അവസാനമായിട്ടും കേട്ടത് പണ്ട് പൂജാരിയുടെ കാലത്താണ് . പിന്നെ ചെറിയ ലെവലിൽ ചില കാർഷിക വായ്പകൾ . അങ്ങും ഇങ്ങും . അതായത് loan waiver ഉണ്ടായിട്ടില്ലെന്ന് ആരുടെ കാര്യത്തിലും ധൈര്യമായിട്ടു അവകാശപ്പെടാം എന്നർത്ഥം . മല്ലയ്യയുടേതടക്കം .
write off ലേക്ക് വരാം. ഇത് കഴിഞ്ഞാൽ പിന്നെ recovery steps വേണ്ടെന്നു വെക്കുമോ അതോ തുടരുമോ ? തീർച്ചയായിട്ടും തുടരും . reliance ഒക്കെ ചെയ്യുന്നില്ലേ വിദ്യാഭ്യാസ വായ്പകൾ തിരിച്ചു പിടിക്കാനുള്ള യജ്ഞം . അതു പോലുള്ള പരാക്രമങ്ങൾ ബാങ്കോ അതിന്റെ agents ഓ തീർച്ചയായും തുടരും . വല്ലതും കിട്ടിയാൽ sbi ലാഭത്തിലേക്കു വരവ് വയ്ക്കും. ഒരു രഹസ്യം കൂടി. ഈ വിദ്യാഭ്യാസ വായ്പകൾ ഒന്നും sbi waive ചെയ്തിട്ടില്ല വെറുതെ write off ചെയ്തിട്ടെ ഉണ്ടാകൂ . പിന്നെ tradable lot ആക്കി വിൽക്കാം നന്നായി വില കുറച്ച് . അങ്ങനെ ആയിരിക്കണം ഇത് reliance വാങ്ങിച്ചത് . നേരിട്ട് വിളിച്ചു കൊടുക്കുകയും ചെയ്യാം കേട്ടോ .
അപ്പോൾ sbi rbi ഒക്കെ പറഞ്ഞത് മനസ്സിലായില്ലേ ? ഒരു കാരണവശാലും മല്ലയ്യ ലോൺ waive ചെയ്തിട്ടില്ല മാപ്പാക്കിയിട്ടില്ല ഒരിക്കലും ചെയ്യുകയുമില്ല . ബാലൻസ് ഷീറ്റിൽ നിന്ന് തന്നെ കളഞ്ഞു അത്രയേ ഉള്ളൂ ഒരു ഭംഗിക്ക് വേണ്ടി . ഇനിയിപ്പോൾ മല്ലയ്യക്ക് ലോൺ കൊടുത്തിരുന്നു എന്നോ അതൊക്കെ കിട്ടാക്കടം ആയിപ്പോയി എന്നോ ആരും ബാലൻസ് ഷീറ്റ് നോക്കി പറയില്ലല്ലോ . പ്രത്യേകിച്ചും ബാലൻസ് ഷീറ്റ് ഒക്കെ ഇരുന്നു പഠിക്കുന്ന foreign investors .
----------
വലിയ വലിയ corporate loans എങ്ങനെ npa ആയി ? ആരെയെങ്കിലും അതിനു responsible ആക്കിയോ ശിക്ഷിച്ചോ ? വേണ്ടിയിരുന്നില്ലേ ? ഒരു ചെറിയ housing loan കിട്ടാക്കടം ആയാൽ പോലും branch manager ശിക്ഷാർഹനായ നമ്മുടെ സിസ്റ്റത്തിൽ . അത് അടുത്ത പോസ്റ്റിൽ ചർച്ച ചെയ്യാം