badge

q u o t e

Sunday, October 23, 2016

bakel fort

അങ്ങനെ ബേക്കൽ ഫോർട്ടിൽ വീണ്ടും പോയി  ഒരിക്കൽ പോയിരുന്നു പത്തു വര്ഷം മുൻപ് ആദ്യം ശ്രദ്ധയിൽ പെട്ടത് neatness ആണ് എത്ര ഭംഗി ആയി സംരക്ഷിച്ചിരിക്കുന്നു ചെങ്കല്ലിന്റെ നടപ്പാതകൾ  കഴുകി വൃത്തി ആക്കി ഇട്ടിരിക്കുന്നു ഇത്ര ക്വാളിറ്റി ഉള്ള ചെങ്കല്ലുകൾ  കാസർകോടിന്റെ മാത്രം സ്വന്തം പൂന്തോട്ടങ്ങളും നന്നായി നിൽക്കുന്നു വൃത്തിയാക്കുന്നതാണോ അതോ വൃത്തികേടാക്കാൻ സന്ദർശകർ ആരും വരാത്തതോ അധികം ആൾക്കാരെ ഒന്നും ഞാൻ അകത്തോ പുറത്തോ കണ്ടില്ല

 ഞാൻ ചെല്ലുമ്പോൾ രാവിലെ ടിക്കറ്റ് കൌണ്ടർ തുറക്കുന്നതെ ഉള്ളു 50  രൂപ നോട്ടു കൊടുത്തു 15  രൂപയുടെ ടിക്കെട്ടിന് ഉടനെ വന്നു ഹ്രസ്വമായ മറുപടി ചില്ലറ ഇല്ല ബാക്കി തിരിച്ചു വരുമ്പോൾ തരാമെന്നോ ടിക്കെട്ടിൽ കുറിക്കാമെന്നോ എന്നൊന്നും പറഞ്ഞതെ ഇല്ല ഞാൻ പറഞ്ഞു അപ്പോൾ ഞാൻ  എറണാകുളത്തിന് തിരിച്ചു പോയിട്ട് വന്നിട്ട് ...അങ്ങേർക്കു കാര്യം മനസ്സിലായി പോയി കണ്ടോളൂ തിരിച്ചു വരുമ്പോഴേക്കും ചില്ലറ സംഘടിപ്പിക്കാം  സത്യത്തിൽ ഞാൻ അദ്‌ഭുതപ്പെട്ടു പോയി ഇവിടെ എറണാകുളത്തൊക്കെ ആണെങ്കിൽ അങ്ങേരു പറയുക എന്നാൽ നീ ഇനി ഇതിനകത്തു എന്നെങ്കിലും കേറുന്നത് എനിക്കൊന്നു കാണണം എന്നായിരിക്കും

സമുദ്ര തീരത്താണ് കോട്ട അത് തന്നെ ആണ് ഇതിന്റെ പ്രാധാന്യം എന്ന് അറിയാമായിരുന്നു മൂന്നു വശവും കടലാണ് എന്ന് ഇപ്പോൾ ആണ് ബോധ്യപ്പെട്ടത് അങ്ങനെ കടലിലേക്ക് അതിക്രമിച്ചു കയറി ആധിപത്യം സ്ഥാപിച്ചു ഇപ്പോഴും തല ഉയർത്തി നിൽക്കുന്നു ബേക്കൽ ഫോർട്ട്  കടലും കരയും ഇങ്ങനെ ഇടഞ്ഞു നിൽക്കുന്നത് എവിടെയും കണ്ടതായി ഓർമയില്ല  ആൻഡമാനിൽ നിക്കോബാറിൽ  cambell bay island ലെ  കാഴ്ച ഒഴിച്ച്

cambell bay യിൽ ജെട്ടിക്കു തൊട്ടു പുറകിൽ ഒരു  ചെറിയ മലയും വൻ കാടുമാണ് മല  കയറി തുടങ്ങുമ്പോൾ തന്നെ കേൾക്കാം കടലിന്റെ ഇരമ്പൽ  ജെട്ടി ഭാഗത്തു പുലിമുട്ട് ഉണ്ട് അത് കൊണ്ട് കടലിന്റെ ഭീകരത അറിയില്ല  മല  കയറി നമ്മൾ മുകളിൽ എത്തുമ്പോൾ അതാ അങ്ങ് താഴെ അലറുന്ന കടൽ  പാറക്കെട്ടുകളിൽ അടിച്ചു  ചിതറുന്ന തിരമാലകൾ  നേരെ മുൻപിൽ കിഴുക്കാം തൂക്കായി ഒരു നൂറടിയെങ്കിലും താഴ്ചയിൽ കരിമ്പാറകൾ   പുറകിൽ  കറുത്ത കാട് മുന്നിൽ അനന്തതയിലേക്ക് നീളുന്ന കടൽ മുഴങ്ങുന്ന ഇരമ്പൽ അറിയാതെ മനസ്സൊന്നു തേങ്ങി പോകുന്ന കാഴ്ച  കാലൊന്നു തെന്നിയാൽ ...

campbell bay യിൽ ആണ് ഇന്ത്യയുടെ southern most point  ഇന്ദിര പോയിന്റ് ഇന്നില്ല കഴിഞ്ഞ സുനാമിക്ക് കടലെടുത്തു അവിടത്തെ light house അടക്കം എല്ലാം നശിച്ചു pigmalion point ലേക്ക് 30 km ഓളം നടന്നു പോയ കഥ പിന്നൊരിക്കൽ പറയാം ഇന്ദിര ഗാന്ധിയുടെ സന്ദര്ശനം കഴിഞ്ഞാണ് indira point എന്ന പേര് വീണത്

തത്കാലം bakel fort ലെ കുറച്ചു പടങ്ങൾ പോസ്റ്റ്   ചെയ്യുന്നു










Sunday, October 16, 2016

the sunday chenda

the sunday chenda
dum dum it is sunday
the 16th of oct 2016

dumdum . russia signs big business deals with india. so the hate is gone and love is back. good . though it took a long time for russia to get back to india . and a circuitous route . with a brief stop in pakistan.  

good that india and russaia hug again. though it proves yet again that money is the key. who lost or who gained in the bargain is not important right now. but the fact that india bargained tough remains. keeping usa just outside the court. throwing gleeful glances  at regular intervals. and sharing a few intimate moments. that is a welcome change in tactics. for a nation two is not more for number of suitors.

the highlight is that the media was caught napping. they got  nothing at all of what was in store. and that is the story normal for media india.

conversely india can take credit for keeping it all well wrapped up. to be frank, could be silly , the biggest improvement in india is in its dealing with countries. modi needs to be applauded. though his detractors fail to see the change or opt to look the other way.


dumdum . kerala minister resigns on charges of nepotism . that he could prove his mettle in about 100 and odd days is surprising to the common man. but  the story is slowly getting clearer. it is faction fight yet again in the party. central leadership is determined to free the kerala unit from the clutches of the kannur lobby .  and it gets support from who is who of cpm in kerala . that calls for speculation, not celebration.

at the face of it job for a relative or two in  the govt overlooking merits is not a big thing.  that was the norm till yesterday. for the all the parties. the  change is welcome. but not the way it is used to settle scores in intra party feuds. kannur lobby , which is now being disowned by everyone , was not long ago the mainstay of the party in kerala. and the sacrifices of these unsophisticated comrades made to grow the party and protect it at all crucial junctions thereafter can be ignored only at great cost to the party. bengal is an example . it was the internal feuds that brought down cpm in bengal .  but the lessons the party learned from bengal , it seems , is to replicate bengal elsewhere.

or look at the congress party. it was internal fights which brought its govt down at the centre. and destroyed the party . can any one think of a party which makes some one a minister for 4 years and sends him to jail thereafter.  the surprising similarity with the cpm in kerala is disturbing. the message any party which sacrifices its minister at the drop of a hat , sends across is loud and clear. too naive to perform.  or too sophisticated to put faith on. 

dumdum. stray dog issue gets murkier in kerala. the one who says he will get the stray dogs away from the streets and protect them in his own farm is dragged to the court. no clue. just like the original law which the social development minister at the centre quotes often to prod the state govt to punish those who killed stray dogs which attacked and killed human beings all over the state . probably posterity will have a hearty laugh on this piece of strange legislation .

dumdum  till next sunday

Saturday, October 15, 2016

സൂക്ഷിക്കണം അണികളെ

എന്തൊരു തമാശ ഈ സ്വജനപക്ഷപാതം അല്ലെ പണ്ടാരും  ചെയ്തിട്ടില്ലാത്തതു പോലെ ഒരു ബന്ധുവിനെ അനർഹമായ പോസ്റ്റിൽ നിയമിക്കുന്നു പണ്ടെങ്ങും കേട്ടിട്ടില്ലാത്തതു പോലെ ജനം ഇളകി മറിയുന്നു കിടുങ്ങിപ്പോയ സർക്കാർ മന്ത്രിയെ പുറത്താക്കുന്നു പോരാ കേസെടുക്കണം എന്ന് പ്രതിപക്ഷം ആലോചിക്കാം എന്ന് മുഖ്യൻ എന്നാൽ പിന്നെ മുഖ്യനെതിരെയും കേസ് വേണമെന്ന് പ്രതിപക്ഷം വിജിലൻസിനോട് നോക്കട്ടെ എന്നായിരിക്കണം വിജിലൻസിന്റെ പ്രതികരണം
അസംബന്ധ നാടകത്തിന്റെ ചൂടൻ എപ്പിസോഡുകൾക്കു വേണ്ടി കാത്തിരിക്കുന്ന ഇടവേളയിൽ ഒരു ലേശം കാര്യ വിചാരം അസാരം സന്ദേഹ സമാഹരണം
സത്യത്തിൽ എന്തധികാരത്തിന്റെ പേരിലാ വിജിലൻസിനെ ഭരിക്കാൻ പ്രതിപക്ഷം ഇറങ്ങി തിരിക്കുന്നത് എന്തിനെ പേടിച്ചാ  സർക്കാർ മുട്ടിൽ ഇഴയുന്നത് ആരും ഇതുവരെ ചെയ്യാത്ത ഒരു കുറ്റമാണല്ലോ സർക്കാർ ഇപ്പോൾ ചെയ്തത് പണ്ടാരും  ചെയ്തിട്ടില്ലാത്തതു പോലെ ആണല്ലോ ആ തെറ്റ് തിരുത്തുന്നത് ആ മന്ത്രിയെ പുറത്താക്കുന്നത് പരസ്യമായി തള്ളിപ്പറയുന്നത് ഇനിയും ഇനിയും എന്ന് മുറവിളിക്കാൻ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചു ഓരോന്ന് ചെയ്യുന്നത്
ഇതിന്റെ ഗുട്ടൻസ് പക്ഷെ അവിടെയല്ല ഒരു പ്രതിശ്ചായ മാറ്റം കൂടിയേ കഴിയൂ എന്ന് സിപിഎം തീരുമാനിക്കുന്നിടത്താണ് തുടക്കം എന്ത് വില കൊടുത്തും ഈ മാറ്റം ജനങ്ങളിൽ എത്തിക്കണമെന്നും അല്ലാതെ നിലനിൽപില്ലെന്നും
തെറ്റിയതും തുടക്കത്തിൽ തന്നെ അങ്ങനെ ഒരു ദിവസം കാലത്തു കൂടിയിരുന്നു മായ്ക്കാവുന്നതല്ല പുലി വരകൾ എന്ന് ഓർക്കാൻ മറന്നു പഠിച്ചതെ  പാടൂ ശിഷ്ടകാലം എന്ന പാട്ടും മറന്നു
ശരിക്കും തെറ്റിയത് അവിടെയുമല്ല  വരകൾ മായ്ക്കാൻ പോകുന്നു എന്ന് പുലി പറഞ്ഞപ്പോൾ മാന്പേടകൾ അത് മുഴുവനായും വിശ്വസിച്ചു ജയ് വിളിച്ചു ചുറ്റും നിന്നു  പുതു മഴയിൽ തുള്ളിച്ചാടി പുലിപ്പുറത്തും വെള്ളം വീണു  തെളിഞ്ഞു വന്ന വരകൾ കണ്ടു മാന്പേടകൾ അന്തം വിട്ടു അവര് വച്ച ബഹളം ആണ് നമ്മൾ ഇപ്പോൾ കേട്ടത്
പ്രതിപക്ഷത്തെയല്ല പേടിക്കേണ്ടത് അവരെ പേടിച്ചിട്ടും കാര്യമില്ല അവരുടെ  ഒച്ചയടപ്പ് നീണ്ടു നിൽക്കുന്നതാണ് ഈ ഒരു മുരടനക്കൽ ഇന്നത്തേക്ക് മാത്രം
ശരിക്കും ഭയക്കേണ്ടത് അണികളെ ആണ് നീണ്ട കാലത്തിനു ശേഷം ഒരു പക്ഷെ ആദ്യമായി അണികൾക്ക് ചിന്താ സ്വാതന്ത്ര്യം കിട്ടിയിരിക്കുന്നു അവർക്കു മനസ്സിലാകുന്ന രീതിയിൽ അവർക്കു മോഹന വാഗ്ദാനങ്ങൾ നൽകിയിരിക്കുന്നു സൂക്ഷിക്കണം അണികളെ

Monday, October 10, 2016

പോണിയേലി പോര്



ഇരുപതു പേരടങ്ങുന്ന ടൂറിസ്റ്റ് ഗ്രൂപ്പ് പോണിയേരി പോരിൽ ബഹളമുണ്ടാക്കി ദാ ഇപ്പോൾ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു . ഗാർഡുമാരെ കയ്യേറ്റം ചെയ്തതിന്.

സ്ത്രീകളും കുട്ടികളും ഉള്ള ഈ ഗ്രൂപ്പിൽ ആരോ മദ്യം ഒളിച്ചു കടത്തി പോണിയേരി പോരിൽ വച്ച് സേവിക്കുന്നതു ഗാർഡുമാർ കണ്ടുപിടിച്ചു . അവരെ പിടിച്ചു കൊണ്ടുവന്നു ഗെയ്റ്റിൽ നിർത്തി പോലീസിനെ വിളിച്ചു . പോലീസ്സ് വരുന്നതിനു മുൻപ് ഇവർ രക്ഷപെടാൻ ശ്രമിച്ചു . ഗാർഡുമാർ തടഞ്ഞു . അടിപിടി ആയി. രണ്ടു കൂട്ടർക്കും നന്നായി പരിക്കേറ്റു .

മദ്യം അരുത് എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അവിടെ അത് ഉപയോഗിക്കാൻ പാടില്ല. തികച്ചും ന്യായം . പക്ഷെ അങ്ങനെ ഒരു തെറ്റ് ചെയ്തു പോയാൽ എന്താകാം  മാക്സിമം ശിക്ഷ ?  . പിടിച്ചു വച്ച് ആക്ഷേപിക്കുക . സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബാംഗങ്ങളുടെ മുൻപിൽ വച്ച് . അടിച്ചു സൂപ്പാക്കുക . അവസാനം പോലീസിനെ കൊണ്ട് പിടിപ്പിക്കുക. രണ്ടു വർഷമെങ്കിലും നീണ്ടേക്കാവുന്ന കേസിൽ കുടുക്കുക .

സ്ത്രീകളും കുട്ടികളും അടക്കം ഒരു ടൂറിസ്റ്റു കേന്ദ്രം സന്ദർശിക്കാൻ തീരുമാനിച്ചതിന്  ഇത്ര വലിയ ഒരു ബോണസ് ഫ്രീ ആയിട്ട് കൊടുക്കേണ്ട ആവശ്യം ഉണ്ടോ ? ആരെങ്കിലും ഈ സ്ഥലം സന്ദർശിക്കാൻ തീരുമാനിക്കുമ്പോൾ ഇങ്ങനെ ഒരു risk factor കൂടി കണക്കിലെടുക്കണം എന്ന് വരുന്നത് അത്ര ആകർഷകമായ ഒരു package  ആണോ ?

എന്താ ശരിക്കും നമ്മുടെ പ്രശനം ? അമിതാവേശം ? ego  ?  frustration ? ഹെൽമെറ്റ് വേട്ടയിൽ , car parking കൊലപാതകത്തിൽ, ലോക്കപ്പ് മർദനങ്ങളിൽ  ഒക്കെ നമ്മൾ ഇത് കാണുന്നു ആവർത്തന വിരസതയോടെ . അത് കൊണ്ടാണ് ഈ post .

നമുക്ക് ഒരു alternate scenario ഇൽ തുടങ്ങാം .  പൊണെരിപ്പോരിൽ നിയമം ലംഘിച്ചു മദ്യം സേവിച്ചവരെ , അവര് കുപ്പിയുമായി ലോകം ചുറ്റി  വെള്ളമടിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരല്ല , കുടുംബസമേതം  വിനോദയാത്രക്കിറങ്ങിതിരിച്ച ഒരു ഗ്രൂപ്പ് ആണ് എന്ന് തിരിച്ചറിഞ്ഞു,  ഉപദേശിച്ചു വെറുതെ വിട്ടിരുന്നണെങ്കിൽ അല്ലെങ്കിൽ ഒരു fine ഈടാക്കി  തടഞ്ഞു വയ്ക്കലും ദേഹോപദ്രവവും ഒഴിവാക്കിയിരുന്നെങ്കിൽ.....

എന്ത് സംഭവിക്കുമായിരുന്നു ?

നിയമവാഴ്ച തകർന്നടിയും ? പോണേരിപോരിലെ നീരൊഴുക്ക്  മുങ്ങി  മരിച്ചവരുടെ ശവങ്ങൾ കൊണ്ട് തടസ്സപ്പെടും ? കൃത്യ വിലോപത്തിന്റെ നരകാഗ്നിയിൽ വെന്തു  ഗാർഡുമാരും അധികാരികളും ആവിയായി  മഴമേഘങ്ങൾക്കു തടയിടും ?

കൊമേർഷ്യൽ ബ്രേക്ക് ആയിട്ട് സ്വന്തം അനുഭവം പങ്കു വയ്ക്കാം . തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ കാർ പാർക്ക് ചെയ്തു . കുംബശ്രീയുടെ പാർക്കിംഗ് കൗണ്ടറിൽ നിന്ന് അസാരം ദൂരെ ആണ് ഇടം കിട്ടിയത് . ഒരു പത്തു സെക്കന്റ് കാത്തു . ആരും വന്നില്ല .  കുടുംബശ്രീ മഹതി ടിക്കറ്റ് കൗണ്ടറിനു മുൻപിൽ തടഞ്ഞു . എന്തെ ടിക്കറ്റ് എടുത്തില്ല ? ഞാൻ പറഞ്ഞു നിങ്ങൾ വന്നില്ല . അതൊന്നും പറ്റില്ല . ടിക്കറ്റ് എടുക്കണം. അതായത് കൗണ്ടറിൽ വന്നു ടിക്കറ്റ് എടുത്തു ഏകദേശം  200 മീറ്റർ തിരിച്ചു പോയി ടോക്കൺ കാറിൽ വച്ച് തിരിച്ചു വരണം  എന്ന് . ഞാൻ പറഞ്ഞു ബുദ്ധിമുട്ടാണ് തിരിച്ചു വരുമ്പോൾ തന്നോളാം . മഹതി സാമാന്യം നന്നായി ഉപദേശിച്ചു പൗര ബോധം വേണം വയസ്സായാൽ മാത്രം പോരാ .  ഞാൻ പറഞ്ഞു നന്ദി പക്ഷെ ബുദ്ധിമുട്ടാണ് ഇപ്പോൾ ടിക്കറ്റ് എടുക്കാൻ . കാറിന്റെ അടുത്ത് നടന്നു പോയി ടോക്കൺ അവിടെ വച്ച് തിരിച്ചു വന്നു ക്യുവിൽ നിന്ന് യാത്ര ടിക്കറ്റ് എടുക്കുന്നത് വരെ  തീവണ്ടി  കാത്തു നിൽക്കാൻ സാധ്യത ഇല്ല .  അപ്പോൾ കുടുംബശ്രീ ചോദിച്ചു  കാറിന്റെ കാറ്റഴിച്ചു വിട്ടാൽ  താൻ എന്ത് ചെയ്യും ? ഞാൻ സ്റ്റേഷൻ മാസ്റ്ററുടെ അടുത്തു നിന്ന് complaint book വാങ്ങിച്ചു . എഴുതുന്നതിനു മുൻപ് ട്രെയിൻ വന്നു . email ൽ  complaint  ചെയ്യാം എന്ന് കരുതി . അല്ലെങ്കിൽ local circle ലെ consumer complaint section ൽ post ചെയ്യാമെന്ന് . ഒന്നും നടന്നില്ല . ഇപ്പോളാണ് പിന്നെ ആ കാര്യം ഓർക്കുന്നത്

അപ്പോൾ കാര്യത്തിലേക്കു തിരിച്ചു വരാം . ഈഗോ ആണോ പ്രശനം ? assert ചെയ്യാൻ ആകെ കിട്ടുന്ന അവസരം ആണ് പൊയ്‌പോകുന്നത്‌ ഈഗോ എങ്ങനെ മുറിയാതിരിക്കും ?

കൃത്യനിർവ്വഹണ വ്യഗ്രത ആണോ ? അതിനെ പറ്റി  പറയാതിരിക്കുക ആണ് ഭേദം

പൗരബോധം ആണോ ? ഇത് കൊണ്ടൊക്കെ അല്ലെ രാജ്യം നന്നാകാത്തതു എന്ന വേവലാതിയിൽ നിന്നുടലെടുക്കുന്ന അമിതാവേശം ?

frustration  ?  ഞങ്ങൾ ഇവിടെ നിങ്ങൾ അവിടെ എന്ന class conflict ന്റെ ആദ്യ പാഠങ്ങളുടെ ശേഷിപ്പ് ?

എന്തായാലും moral policing ന്റെ അണുക്കൾ നമ്മുടെ രക്തത്തിൽ നന്നായി പെരുകിയിട്ടുണ്ട് . ഇല്ലാത്ത അധികാരം ഉണ്ടെന്നു തോന്നുന്ന delusion  നമ്മുടെ സമൂഹത്തിൽ പടർന്നിരിക്കുന്നു . ഈ  അധികാരം  ഉപയോഗിച്ച് മാക്സിമം ആൾക്കാരെ ഉപദ്രവിക്കണം എന്ന ഒരു delirious  compulsion നമ്മുടെ സമൂഹ മനസ്സാക്ഷിയെ മൂടിക്കൊണ്ടിരിക്കുന്നു

ഇതൊന്നും നേരാവല്ലേ തോന്നൽ മാത്രമാകണെ   എന്ന പ്രാർത്ഥനയോടെ