badge

q u o t e

Sunday, August 28, 2016

മിത്ത് മിഥ്യ മാധ്യമം

അറിയാനുള്ള അവകാശം എന്ന parent ന്റെ child ആണ് അറിയിക്കാനുള്ള അവകാശം അതായത്  അറിയാനുള്ള അവകാശത്തിൽ പെടാത്ത ഒന്നും അറിയിക്കാനുള്ള അവകാശത്തിനു അവകാശപ്പെടാനാവില്ല ഉദാഹരണത്തിന് അയൽവാസിയുടെ ശയനമുറിയിലെ സംഭാഷണങ്ങൾ അറിയാനുള്ള അവകാശങ്ങളിൽ പെടുന്നില്ല അതുകൊണ്ടു തന്നെ ഇത്തരം  കാര്യങ്ങൾ അറിയിക്കാനുള്ള  അവകാശം ആർക്കുമില്ല ഇല്ലാത്ത  കാര്യങ്ങൾ അറിയാനുള്ള അവകാശത്തിൽ പെടില്ല അതുകൊണ്ടുതന്നെ കള്ളങ്ങൾ അറിയിക്കാനുള്ള അവകാശം ആർക്കുമില്ല

അറിയാനുള്ള അവകാശത്തിൽ തീർച്ചയായും ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് അറിവിന്റെ ഉറവിടം . ആര് പറഞ്ഞു എന്ന് നാം അറിയാതെ ചോദിച്ചു പോകുന്നത് അത് കൊണ്ടാണ് . അറിയിക്കാനുള്ള അവകാശത്തിന്റെ  ഒഴിച്ച് കൂടാനാവാത്ത ബാധ്യത ആണ് ആര് പറഞ്ഞു എന്ന ചോദ്യത്തിനു  ആരും ചോദിക്കാതെ  ഉത്തരം പറയുക എന്നത്  അത് ഒഴിവാക്കാനാകും എന്ന് വിശ്വസിക്കുന്നതാണ് മാധ്യമ ലോകത്തെ ഏറ്റവും വലിയ മിഥ്യ

ഇതിന്റെ പിന്നിൽ ഒരു മിത്ത് ഉണ്ടാകാനാണ് സാധ്യത പണ്ടെന്നോ എവിടെയോ ഒരു whistle blower ടെ  ജീവൻ രക്ഷിക്കേണ്ട ബാധ്യത മാധ്യമത്തിന് വന്നു പെട്ടിട്ടുണ്ടാകും അങ്ങേരുടെ identity ഒളിച്ചു വക്കുക അല്ലാതെ മാർഗം ഇല്ലാതായിട്ടുണ്ടാകും അങ്ങനെ ആയിരിക്കണം source reveal ചെയ്യേണ്ട ബാധ്യത ഇല്ല എന്ന മിഥ്യ മാധ്യമം  വിശ്വസിക്കാൻ തുടങ്ങിയത് വിശ്വസിപ്പിക്കാൻ പാടുപെടുന്നത് കൈവിട്ടുപോകാതിരിക്കാൻ പോരടിക്കുന്നത്

ആരോ എന്തോ പറയുന്നതും  അറിയാനുള്ള അവകാശത്തിൽ പെടുന്നില്ല   അതുകൊണ്ടു തന്നെ ആര് എന്ത് പറയുന്നതും അറിയിക്കാനുള്ള അവകാശവും ആർക്കുമില്ല  ഉദാഹരണത്തിന് നാളെ രാവിലെ സൂര്യൻ ഉദിക്കില്ല  എന്ന് ഒരു മാധ്യമ ഓഫീസിൽ ഞാൻ വിളിച്ചു പറഞ്ഞു എന്നിരിക്കട്ടെ  അത് പ്രസിദ്ധീകരിക്കാനുള്ള അവകാശം ആ മാധ്യമത്തിനില്ല അല്ലെങ്കിൽ എന്റെ അയൽവാസി ഇന്നലെ ഒരു ബാങ്ക് കൊള്ള അടിച്ചു എന്നൊരു വാർത്ത ഞാൻ ഒരു മാധ്യമത്തിന് കൊടുത്തു എന്നിരിക്കട്ടെ . അവർക്കു ആകെ ചെയ്യാൻ പറ്റുന്നത് ഇങ്ങനെ ഒരു വാർത്ത ഇന്ന ആൾ  തന്നു എന്നു പ്രസിദ്ധീകരിക്കാം അല്ലാതെ അതൊരു കർത്താവ്  ഇല്ലാത്ത വാർത്ത ആയി  പ്രസിദ്ധീകരിക്കാൻ ആർക്കും അവകാശം ഇല്ല

അറിയാനുള്ള അവകാശത്തിന്റെ enabling condition ആണ് വിശ്വസിക്കാനുള്ള സാഹചര്യം . അതുകൊണ്ടു തന്നെ വിശ്വസിക്കുന്നതെ പറയാനാകൂ പ്രസിദ്ധീകരിക്കാനാകൂ വിശ്വസിക്കാനുള്ള സാഹചര്യം attach ചെയ്തല്ലാതെ ഒരു വാർത്തയും പോസ്റ്റ് ചെയ്യാനാകില്ല  അഴിമതി ആയാലും സ്ത്രീ പീഡനം ആയാലും മാറ്റം വരുത്താനാകാത്ത ഒരു fundamental principal ആണ് വിശ്വാസ്യത അതായത് പ്രസിദ്ധീകരിക്കുന്ന സമയത്തു ആ വാർത്ത വിശ്വസിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു എന്ന ഒരു rider എല്ലാ വാർത്തയിലും automatically embedded  ആണ് 

ഈ വിശ്വാസ്യത guiding principle മാത്രമാണ്  നിയമ  ബാധ്യത അല്ല  പക്ഷെ നമ്മൾ വായനക്കാർ വിചാരിച്ചാൽ എളുപ്പം enforce ചെയ്യാൻ പറ്റും  അതാണ് മിത്തോ മിഥ്യയോ അല്ലാത്ത മാധ്യമ യാഥാർഥ്യം

aquaponics വിളവെടുത്തു

 വെള്ളത്തിൽ നിന്ന് പുറത്തു കടന്നപ്പോൾ പിടഞ്ഞു
പ്രാണവായുവിനു വേണ്ടി വാ പിളർന്നു 
വെറും നിലത്തേക്ക് ഞാൻ മറിച്ചിട്ടു
ഒരു തടിക്കഷണമെടുത്തു തലക്കടിച്ചു
രക്തം പൊടിഞ്ഞിട്ടും ചാടി മറിഞ്ഞു
ഒരു നിമിഷം കഴിഞ്ഞു ഞാൻ വീണ്ടും അടിച്ചു
 അന്ത്യശ്വാസം വലിച്ചു നിലത്തോടമർന്നു
 കണ്ണുകളിലേക്കെന്റെ പ്രതിബിംബം വലിച്ചു കയറ്റി
അടക്കാതെ ചിമ്മാതെ അകലങ്ങളിലെവിടേക്കോ
ഒരു പാലം പണിതു ആൽമാവിനൊപ്പം  കയറ്റി വിട്ടു
എന്റെ കാല്കീഴിൽ എല്ലാം ത്യജിച്ചു നിഴ്ചലമായി

---
aquaponics ൽ ആദ്യത്തെ വിളവെടുപ്പിൽ കിട്ടിയ
tiloppia വറുത്തത്  എന്റെ wife കഴിച്ചതേ  ഇല്ല
---

ഒരു മ മൃ സംവാദം


എം പി നാരായണപിള്ള ആയിരിക്കണം പട്ടി വിഷയത്തിൽ എക്കാലത്തെയും വിദഗ്ധൻ .  ഒരു നായ നേതാവായ   വിപ്ലവ സംഘത്തിന്റെ കഥ അങ്ങേരു പറഞ്ഞത് പണ്ട് മലയാള നാട് weekly ഒക്കെ ഉണ്ടായിരുന്ന കാലത്തു
അത്  ഫാന്റസി ആയിരുന്നു  വസ്തുതകളുടെ ബലത്തിൽ പക്ഷെ മനേകാ ഗാന്ധി ബഹുദൂരം മുന്നിലാണ് ആ നാവിൽ നിന്ന് ഈയിടെ  അടർന്നു വീണ രത്‌നങ്ങൾ മാത്രം പെറുക്കി സൂക്ഷിച്ചവർക്കു പോലും ഇത് ബോധ്യമായിട്ടുണ്ടാകും
വന്ധ്യംകരണം സ്വീകരിച്ച പട്ടി പിന്നെ ഒരിക്കലും ആരെയും കടിക്കില്ല തിരുവനന്തപുരത്തു ഒരു സ്ത്രീയെ കടിച്ചു കൊന്നത് അവര്  ബീഫ് കൊണ്ട് നടന്നത് ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ് ഒരു സ്ഥലത്തു പട്ടികളെ കൊല  ചെയ്യുന്നു എന്നറിഞ്ഞാൽ  മറ്റു സ്ഥലങ്ങളിൽ നിന്ന് കൂട്ടമായി കുടിയേറി ആ നഷ്ടം നികത്തും . പെൺപട്ടികൾ കൂടുതൽ പ്രാവശ്യം ഗർഭം ധരിച്ചും അധികം മക്കളെ പ്രസവിച്ചും വന്ധ്യംകരണത്തെ ചെറുക്കും അങ്ങനെ  എത്രയോ  മൊഴിമുത്തുകൾ
സത്യത്തിൽ എന്താണ് മനുഷ്യരും പട്ടികളും തമ്മിൽ  ? മൃഗസ്നേഹികളും മനുഷ്യസ്നേഹികളും തമ്മിൽ . രണ്ടു കൂട്ടരും ഒരു മേശക്കിരുവശവും ഇരുന്നു ചർച്ച ചെയ്‌താൽ എങ്ങനെ ഉണ്ടാകും നമുക്ക് നോക്കാം ഈ ചർച്ചയിൽ നിങ്ങളോ ഞാനോ ഇല്ല  ഈ ഒരു ലാസ്‌റ് കമെൻഡോടെ മോഡറേറ്ററും പിന്മാറുന്നു
കേന്ദ്ര സർക്കാരിലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാർ എക്കാലവും ഒരു പോലെ ആണ് ചിന്തിച്ചിരുന്നത് ജയന്തിയും മനേകയും ഒരേ സ്വരത്തിലാണ് മൃഗങ്ങൾക്കും പരിസ്ഥിതികൾക്കും വേണ്ടി  പോരാടുന്നത് ചെറിയ കാര്യങ്ങളിൽ വലുതായി ഇടപെടുന്നതു സത്യം പറഞ്ഞാൽ ആ വകുപ്പിൽ കാര്യമായ പണിയില്ലാത്തതു  കൊണ്ടാണ് അല്ലാതെ ഈയിടെ ആരോ പറഞ്ഞത് പോലെ മനുഷ്യസ്നേഹം ഇല്ലാത്തതു കൊണ്ടല്ല  ഇത് മനസ്സിലാക്കിയേ വ്യക്തിപരമായ അധിക്ഷേപങ്ങൾ  പാടുള്ളു   over to the panelists

മനുഷ്യസ്നേഹി : മനുഷ്യനെ തള്ളി മൃഗങ്ങളെ കൊള്ളണമെന്ന് പറയുന്നതിലെ നിഷേധാല്മക വൈരുധ്യ തത്വം ഒന്ന് വിശദീകരിക്കാമോ
മൃഗസ്നേഹി : മനുഷ്യനെയും മൃഗത്തെയും വെവ്വേറെ കാണാൻ ശ്രമിക്കുന്നിടത്താണ് പ്രശ്നങ്ങളുടെ തുടക്കം മൃഗമില്ലാതെ മനുഷ്യനില്ല എന്നൊക്കെ പഴമക്കാർ പറഞ്ഞിട്ടില്ലേ ഞങ്ങൾ പറയുന്നു മനുഷ്യന്റെ ഉള്ളിലുള്ള മൃഗത്തെ നിലക്ക് നിർത്താൻ മൃഗങ്ങളിലെ മനുഷ്യത്വത്തെ  അറിഞ്ഞേ പറ്റൂ
മ    കടിക്കാൻ വരുന്ന പട്ടിയോട് ഓതേണ്ട വേദം ഏതാണ്
മൃ  കടിക്കാൻ വരുന്നു എന്ന മുൻധാരണയാണ് നിങ്ങളുടെ പ്രശനം  ഒരു പക്ഷെ ആ പട്ടി വെറുതെ ചന്തക്കു പോവുക ആയിരിക്കും
മ  വാ പൊളിച്ചു പല്ലു കാട്ടി കാൽ വണ്ണയിലേക്കു തുറിച്ചു നോക്കുന്ന നായെ എങ്ങനെ പിന്തിരിപ്പിക്കാം
മൃ  ഇരിക്കുകയാണെങ്കിൽ എഴുന്നേറ്റു നിൽക്കുക . ഡൽഹി സൂവിൽ കടുവ പിടിച്ച കുട്ടി ഇരിക്കുക ആയിരുന്നു എന്നോർക്കുക
മ  പല്ലുകൾ ആഴ്ന്നിറങ്ങുമ്പോൾ ഏതു മന്ത്രമാണ് ഗുണം ചെയ്യുക
മൃ  കടിക്കുന്നത് പുലിയല്ല പട്ടിയാണെന്നു മനസ്സിൽ ആവർത്തിക്കുക . 30  പ്രാവശ്യം ആവർത്തിച്ചിട്ടും പട്ടി കാര്യം നടത്തി പോയില്ലെങ്കിൽ ഞങ്ങളുടെ വകുപ്പിന്റെ എമർജൻസി നമ്പറിൽ വിളിക്കുക .  റെക്കോർഡുകൾ ഓൺലൈൻ ആയി update ആകുന്ന സിസ്റ്റം വകുപ്പിൽ ഏർപ്പെടുത്തിയിട്ടുണ്ട്
മ  കടിച്ച പട്ടിയെ വേദന കൊണ്ട് തൊഴിച്ചു പോയി എന്ന് കരുതുക ...
മൃ  തികച്ചും നിയമ വിരുദ്ധമാണത് ഇവിടെ ചർച്ച ചെയ്യന്നത് പോലും ശരിയല്
മ  വലിച്ചെറിയുന്ന മാലിന്യങ്ങളാണ് ...
മൃ  എന്തിനാണ് വലിച്ചെറിയുന്നത് ആരും കാണാതെ പതുക്കെ  വച്ചിട്ടു പോയാൽ പോരെ
മ  അതല്ല മാലിന്യ ....
മൃ  മാലിന്യങ്ങളാണ് നായകൾ ഭക്ഷിക്കേണ്ടത് ഭക്ഷിക്കുന്നത് എന്നൊക്കെ ചിന്തിക്കുന്നതു realisitc അല്ല  ജീവൻ നിലനിർത്താൻ മാലിന്യകൂമ്പാരങ്ങളിൽ തിരയുന്ന മനുഷ്യ കുഞ്ഞുങ്ങളെ കാണാതിരിക്കാനുള്ള അടവാണത്
മ  തെരുവ് നായകൾ പട്ടിണി കിടക്കേണ്ട അവസ്ഥ വന്നാൽ
മൃ  ചോദ്യം മനസ്സിലായി ഞങ്ങൾ വന്നു ഭക്ഷണം കൊടുക്കുമോ എന്നല്ലേ  അത് മനസ്സിലിരിക്കട്ടെ
മ  അല്ല ...
മൃ   ഭക്ഷണം കൊടുക്കുന്ന ആരെയും ഒരു നായും ഭക്ഷണം കഴിച്ചു കഴിയാതെ കടിച്ചതായി ചരിത്രമില്ല zoology യും ഇല്ല അതായത് ഭക്ഷണം കൊടുത്തു കൊണ്ടിരിക്കുക എന്നതാണ് കടിയേൽക്കാതിരിക്കാനുള്ള ഏറ്റവും ലളിത മാർഗം എന്നർത്ഥം ഇത് compulsory ആക്കികൊണ്ടു ഒരു നിയമം വന്നുകൊണ്ടിരിക്കുക ആണ് കാത്തിരിക്കുക ക്ഷമ anti rabies   vaccine ക്കാൾ ഫലപ്രദം

Saturday, August 27, 2016

for debate

കാലവർഷ കെടുതിയായി വർഷാവർഷം  വിരുന്നെത്തുന്ന medical admission എന്ന ദുരിതത്തിന്  എന്താ പരിഹാരം എവിടെ ആണ് ഈ മേഘങ്ങൾ ഉരുണ്ടു കൂടുന്നത് ഏതു കാറ്റാണ് ആഞ്ഞടിച്ചു  തീരത്തെത്തിക്കുന്നത് ഏതു മല  നിരകളാണ് തടഞ്ഞു നിർത്തി പേമാരി വർഷിക്കുന്നത്

ഒരൊറ്റ ചോദ്യത്തിനും എനിക്ക് ഉത്തരമില്ല  എന്താ  issue എന്ന്  എനിക്ക് മനസ്സിലായിട്ടേ ഇല്ല അതാണ് സത്യത്തിൽ ഈ പോസ്റ്റിന്റെ പ്രചോദനം

gordian knot വെട്ടി  മുറിക്കാൻ   അതിന്റെ ഇഴ പിരിക്കേണ്ട  ആവശ്യമില്ലല്ലോ എങ്ങിനെ ഇത്ര complicated ആയ ഒരു കെട്ട് ഉണ്ടായി എന്ന് അന്വേഷിക്കേണ്ട കാര്യവും ഇല്ലല്ലോ

1 . കോളേജ് നടത്താൻ ആവശ്യമായ ഫീസ് പിരിക്കാൻ അനുവദിക്കണം എന്ന് പറഞ്ഞാൽ എന്താ തെറ്റ്  ഏതു രാഷ്ട്രീയത്തിന്റെ തത്വ സംഹിതയുടെ പേരിലാണ് ഇതിനെ എതിർക്കുക

2 . മെറിറ്റ് ലിസ്റ്റിൽ നിന്നേ select   ചെയ്യാവൂ  കോഴ  വാങ്ങരുത് എന്ന് പറഞ്ഞാൽ ആർക്കാണ് സുബോധത്തോടെ  എതിർക്കാൻ കഴിയുക

3 . ആർക്കെങ്കിലും fees concession കൊടുക്കണമെങ്കിൽ സർക്കാരിനെന്താ ബുദ്ധിമുട്ട് സബ്സിഡി ആയിട്ട് കൊടുത്താൽ പോരെ  ഈ സബ്സിഡി college owners കൊടുക്കണം എന്ന് പറയുന്നതിൽ എന്താ യുക്തി

        നിങ്ങൾ മെറിറ്റ് ലിസ്റ്റിൽ നിന്ന് സുതാര്യമായി സെലക്ട് ചെയ്തോളൂ
        ഒരു ന്യായമായ ഏകീകൃത   ഫീസ് നമ്മൾക്ക് ഒന്നിച്ചിരുന്നു തീരുമാനിക്കാം
        പാവപ്പെട്ടവർക്ക് ഫീസ് ഇളവിനുള്ള സബ്സിഡി ഞങ്ങൾ തന്നോളാം
                              എന്ന് പറഞ്ഞാൽ പോരേ   ഈ gordian knot അഴിക്കാൻ

 ഇതിനും വഴങ്ങാതെ തിമിർത്തു പെയ്യാനാണ് ആരുടെയെങ്കിലും ഭാവമെങ്കിൽ engineering college കാരുടെ ഇപ്പോഴത്തെ സ്ഥിതി കാണിച്ചു കൊടുത്താൽ പോരെ മെഡിക്കലിനെയും അവിടെ കൊണ്ടെത്തിക്കാൻ സർക്കാരിന് ഒരു ബുദ്ധിമുട്ടുമില്ലെന്നു ചൂണ്ടി കാണിച്ചാൽ പോരെ ഒരു പത്തു പുതിയ മെഡിക്കൽ  കോളേജിന് ലൈസൻസ് കൊടുക്കുന്നത്ര എളുപ്പമാണെന്ന് പറഞ്ഞു കൊടുത്താൽ പോരേ

പിന്നെ ഇതൊക്കെ നമ്മൾ രസിക്കുന്നുവെങ്കിൽ നമ്മുടെ കാലവർഷത്തിന്റെ ചങ്ങാതിമാരായി കണ്ടു സൽക്കരിക്കാനാണ് ഇഷ്ടമെങ്കിൽ അതൊന്നു നേരെ പറഞ്ഞു കൂടെ  നമുക്കും പങ്കു ചേരാമല്ലോ

submitted for debate

Friday, August 26, 2016

grid tied solar unit working fine in pollachi

snaps of a grid tied solar inverter installed at the house
of a friend in pollachi. working fine for more than a year.
generates about 4.8 units per day from 1 kw solar panel.

kerala govt has been talking about grid tied solar units
on roof tops for at least 3 years. why the govt is sitting tight
on the proposal is beyond comprehension. it cant't be
simple things like lethargy , ignorance or the proverbial
red tape. should be some thing more sinister.

i too had thought that the problem is technical like say
synching with the phase of grid supply. nothing . it is
working fine in pollaachi just 4 hours drive from ernakulam.
and my friend who owns an exceptionally big house there
paid just about rs 100 as electricity charges (net of solar
supply to the grid ) in the last 6 months

two way meter
grid tied inverter

inverter specs and make


Sunday, August 21, 2016

എന്താണ് ഈ മാർക്കറ്റിംഗ് ടെക്നിക് ?

പൊള്ളാച്ചി ബസ് സ്റ്റാൻഡിലാണ് കഥ നടക്കുന്നത് . 9 30 നു  തൃശൂർക്കുള്ള ബസ്സിൽ .
ബസ് 9 മണിക്ക് തന്നെ സ്റ്റാൻഡിലെത്തി . ഞങ്ങൾ യാത്രക്കാർ കയറി സീറ്റൊക്കെ പിടിച്ചു ഒന്ന് മയങ്ങാൻ തുടങ്ങുക ആയിരുന്നു . അപ്പോഴാണ് അയാളുടെ ഒരു പ്രത്യേക ടോണിലുള്ള announcement കേൾക്കുന്നത് .
          ദാ ഒരു ലേലം  നടക്കാൻ പോകുന്നു ശ്രദ്ധിക്കുക .
 അയാൾ ഒരു കമ്പിളി ഷാൾ പുറത്തെടുത്തു എന്നിട്ടു വിളിച്ചു പറഞ്ഞു                        അഞ്ചു രൂപ
പലരും എറ്റു  വിളിച്ചു ആറ് എട്ടു പത്തു ഇരുപത് . അങ്ങനെ അത് 170 രൂപ വരെ എത്തി . അയാൾ ആ ഷാൾ മടക്കി വച്ച് കൊണ്ടു പറഞ്ഞു
             330 രൂപയാ വില . എങ്ങിനെ തരാൻ പറ്റും ?
എന്നിട്ടയാൾ ലേലത്തിൽ പങ്കെടുത്ത എല്ലാവരുടെയും അടുത്തു ചെന്ന് എയർ ഹോസ്റ്റസ് സ്റ്റൈലിൽ വണങ്ങി . ഓരോ  പേന കൊടുത്തു . 5 രൂപയെങ്കിലും വിലയുള്ള അഞ്ചു   പേനയോളം  അയാൾ അങ്ങനെ  ഫ്രീ ആയിട്ടു വിതരണം ചെയ്തു . എന്നിട്ടു അടുത്ത ഐറ്റം എടുത്തു. ഒരു ഷർട്ടിന്റെ തുണി .

ലേലം ആവർത്തിച്ചു . 130 രൂപ വരെ ആൾക്കാർ വിളിച്ചു .അടുത്ത അഞ്ചു  പേർക്ക് ഫ്രീ ആയിട്ട് പേന കൊടുത്തിട്ടു ഷർട്ടിന്റെ തുണിയും മടക്കി വച്ചു .
        290  രൂപയാ വില എങ്ങനെ കൊടുക്കാൻ പറ്റും ?
 ഒരു സാരിയും മറ്റൊരു ഷാളും അയാൾ ഇതുപോലെ ലേലം ചെയ്തു. അതൊക്കെ മടക്കി വച്ചിട്ട് പത്തു  പേർക്ക് കൂടി ഫ്രീ ആയിട്ട് പേന കൊടുത്തു.

അപ്പോഴേക്കും കണ്ടക്ടർ വന്നു. ടിക്കെറ്റ് എടുക്കുന്ന തിരക്കായി സമയമായപ്പോൾ ബസ് വിട്ടു പോന്നു . എന്ത് പറ്റി  നമ്മുടെ മാർക്കറ്റിങ് ജീനിയസ്സിന്‌ എന്ന് അന്വേഷിക്കാൻ പറ്റിയില്ല .
.........
ആർക്കെങ്കിലും സഹായിക്കാൻ ആവുമോ ? എന്താണ് ഈ മാർക്കറ്റിംഗ് ടെക്നിക് ?
.................
തുടരും 
 

ഒരു മെഡിക്ലെയിമിന്റെ കഥ


retired bank employees നു medi claim cover ഉണ്ടല്ലോ ഇപ്പോൾ. അങ്ങനെ ഒരു ക്ലെയിമിന്റെ കഥയാണിത് .

എന്റെ ഭാര്യാജിക്കു നടുവ് വേദന . തൃപ്പൂണിത്തുറ അഗസ്ത്യ  ആയുർവേദ ഹോസ്പിറ്റലിൽ  21 ദിവസം കിടന്നു ചികിൽസിച്ചു . അര  ലക്ഷം രൂപയ്ക്കടുത്ത ബില്ല് കിട്ടി .
ബാങ്കിലെliaison  officer നെ വിളിച്ചു claim formalities തിരക്കി . അവര് പറഞ്ഞു പറ്റിപ്പോയല്ലോ സാറേ . അഗസ്ത്യ approved hospital  അല്ല . കോട്ടക്കൽ പോലെ ഒന്നോ രണ്ടോ ആയുർവേദ ഹോസ്പിറ്റലുകളേ  എറണാകുളത്തുള്ളു . 

പണ്ട് home treatment cover ഉണ്ടെന്നു പറഞ്ഞു പ്രലോഭിപ്പിച്ചു പ്രീമിയം വാങ്ങിയെടുത്തിട്ടു അങ്ങനെ ഒരു കാര്യം ആലോച്ചിട്ടേ ഉണ്ടായിരുന്നില്ല എന്ന് ഒട്ടും വൈകാതെ പറഞ്ഞു നമ്മളെ ബോധവത്കരിച്ചതിന്റെ ന്യായമായ തുടർച്ച എന്നാണു  ആദ്യം തോന്നിയത് .

എങ്കിലും ക്ലെയിം ഒന്ന് കൊടുത്ത് നോക്കാം എന്തൊക്കെ papers വേണമെന്ന്
പറഞ്ഞു തന്നേക്ക്
  എന്ന് ഞാൻ . ഒരു കാര്യവുമില്ല സാർ . ഞങ്ങൾ മൂന്നു പ്രാവശ്യം ചോദിച്ചുറപ്പിച്ചതാ എന്ന് പറഞ്ഞു ഫോൺ നിശ്ശബ്ദമായി . ജോലി തിരക്കുണ്ടാകുമല്ലോ . 

വഴക്കുണ്ടാക്കാനുള്ള മൂഡിൽ ആയിരുന്നത് കൊണ്ട് ഞാൻ വെബ്സൈറ്റിൽ പരതി . ഒട്ടു മിക്കവാറും പോളിസികൾക്കൊക്കെ ഓൺലൈൻ ആയി ക്ലെയിം കൊടുക്കാനും പ്രോഗ്രസ്സ് അറിയാനുമുള്ള ഏർപ്പാട് സൈറ്റിൽ കൊടുത്തിട്ടുണ്ട്. ഈ പോളിസിക്കില്ല . സ്പെഷ്യൽ പോളിസി എന്നോ മറ്റോ ഒരു വിശദീകരണമാണ്‌ കണ്ടതെന്നാണ് ഓർമ്മ . എന്തായാലും എറണാകുളത്തെ ഓഫീസിന്റെ അഡ്രസ് കിട്ടി .
അന്വേഷിച്ചു പിടിച്ചു അവിടെ എത്തിയപ്പോൾ ഫോൺ ചെവിയിൽ നിന്നെടുക്കാതെ തന്നെ ഒരു തുണ്ടു കടലാസെടുത്തു നീട്ടി . തിരുവന്തപുരത്തെ ഒരു ഓഫീസിന്റെ അഡ്രസ് . ഞാൻ പക്ഷെ കാത്തിരുന്ന് ഒരു വിശദീകരണം സംഘടിപ്പിച്ചു . സ്പെഷ്യൽ പോളിസി ആണെന്നും കേരളത്തിൽ ഈ ഒരു ഓഫീസിൽ മാത്രമേ ഡീൽ ചെയ്യുന്നുള്ളു എന്നോ മറ്റോ ആണ് അറിവായത്.

തിരുവന്തപുരത്ത് ആളുണ്ടായിരുന്നതു  കൊണ്ട് ഓഫീസ്  സന്ദർശിച്ചു ഫോൺ നമ്പർ കരസ്ഥമാക്കി . ഒരു ലേഡി വല്ലപ്പോഴും വന്നു തുറക്കുന്ന ഒരു  ഓഫീസ് . അവരെ വിളിച്ചപ്പോൾ തപാലിൽ അയക്കൂ എന്ന ഉപദേശം കിട്ടി . നിർബ്ബന്ധിച്ചപ്പോൾ email id  തന്നു .

സാമാന്യം മോശമായ ഭാഷയിൽ ഒരു email അയച്ചു . claim procedure ഒട്ടും വൈകാതെ reply email ആയി എത്തിച്ചാൽ irda ക്കു ഒരു complaint കൊടുക്കാതിരിക്കുന്ന കാര്യം പരിഗണിക്കാമായിരുന്നു എന്ന് പറഞ്ഞാണ് email  അവസാനിപ്പിച്ചത് .

മറുപടി വന്നു ഒട്ടും വൈകാതെ . ഞാൻ ക്ലെയിം തപാലിൽ  അയച്ചു . ഒരു covering letter email അയച്ചു .  reject ചെയ്യുമ്പോൾ മതിയായ കാരണം കാണിക്കണേ . complaint  കൊടുക്കാനാണ് എന്നും പറഞ്ഞിരുന്നു .

ആഴ്ച രണ്ടു കഴിഞ്ഞപ്പോൾ മറ്റൊരു email അയച്ചു . ഒരു മറുപടി തരാത്തതിന് കാരണം എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കണം  എന്ന് അഭ്യർത്ഥിച്ചു .

തിരുവനതപുരത്ത് നിന്ന് വിളി വന്നു.  head office ലേക്ക് അയച്ചിട്ടുണ്ട് ദയവായി കാത്തിരിക്കുക .

ഇനിയുള്ള ഓരോ ദിവസവും progressively മോശമാകുന്ന  ഭാഷയിൽ remind ചെയ്യണം എന്ന് തീരുമാനിച്ചിരുന്നെങ്കിലും മറന്നു പോയി. ഒരു പത്തു ദിവസം കൂടി കഴിഞ്ഞു കാണും . ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ആയി  എന്നൊരു മെസ്സേജ് വന്നു . full  amount..

ആർക്കെങ്കിലും മെഡി ക്ലെയിം കൊടുക്കാനുണ്ടെങ്കിൽ ബാങ്കിന്റെ liaison   officer നെ contact ചെയ്യണേ . contact details പബ്ലിക് ആക്കുന്നില്ല . അത്യാവശ്യക്കാർക്കു മാത്രം തരാം .

Monday, August 15, 2016

nenmaara stories... 3

സമയം കിട്ടിയപ്പോൾ നെല്ലിയാമ്പതിയിൽ ഓടിപ്പോയിട്ടു പെട്ടെന്ന് പോന്നു . ചില ഫോട്ടോകൾ ചേർക്കുന്നു . വിക്ടോറിയ എന്നൊരു last stop വരെ പോകുന്ന ksrtc ബസ്സിൽ ആണ് പോയത്. നെല്ലിയാമ്പതി ടൗണിൽ നിന്ന് ( ചെറിയ ഒരു ടൗൺ തന്നെ ആണ്  ) നൂറടി പാലം കടന്നു 2 km യാത്ര. ഒരു ഓന്ത്‌ എതിരെ വന്നാൽ പോലും സൈഡ് കൊടുക്കാൻ സ്ഥലമില്ല. റോഡ് പൂർണമായും ബസ്സിന്റെ നാല് വീലുകൾക്കുള്ളിൽ നിൽക്കും. കണ്ടക്ടറും ഡ്രൈവറും ഞാനും മാത്രം ബസ്സിൽ . വിക്ടോറിയയിൽ അര  മണിക്കൂറോളം സ്റ്റോപ്പ് ഉണ്ട് . അപ്പോൾ കഥകൾ കേട്ടു. പണ്ട് ഇവിടെ വലിയ തോട്ടങ്ങളും ആൾക്കാരും ഒക്കെ ഉണ്ടായിരുന്നു . ഇപ്പോൾ തോട്ടങ്ങൾ ഇല്ല . ഒരു വീടും നാല് മനുഷ്യരും ഒരു ജീപ്പും മാത്രം ഉണ്ട് . എങ്കിലും ഒരു റൂട്ട് അങ്ങനെ നിറുത്താനാകുമോ എന്ന ചോദ്യം എന്നെ മൗനിയാക്കി .
വിക്ടോറിയയിൽ ചെറിയ തടാകം കാണുന്നില്ലേ ആന പുലി കാട്ടു പോത്തൊക്കെ സ്ഥിരം കാവൽ നിൽക്കുന്ന സ്ഥലം . ഞാൻ വരുന്നതറിഞ്ഞു പക്ഷെ എല്ലാം ഉൾക്കാട്ടിലേക്കു വലിഞ്ഞിരുന്നു. ഇവിടെ ആണത്രേ പേപ്പറിലൊക്കെ വന്ന കഥ നടന്നത് . ഒരു പുലി ഒരു മനുഷ്യനെ ആക്രമിച്ചു . അങ്ങേരു വെട്ടി . പുലി ചത്തു . മനുഷ്യൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ . കുറച്ചു സുഖമായ ഉടനെ പോലീസ്സ് എത്തി അറസ്റ്റ് ചെയ്തു .  ആദിവാസി ആയതുകൊണ്ട് മാത്രം ജാമ്യം കിട്ടി . ഞാൻ മനോരാജ്യത്തിലേക്ക് .

international court ൽ എങ്ങാൻ challenge ചെയ്യുക അല്ലാതെ എന്ത് മാർഗം. ആരുണ്ട് പക്ഷെ കഴിവുള്ളവർ തയ്യാറായിട്ട് ?

വിക്ടോറിയ 1                             വിക്ടോറിയ  2                 വിക്ടോറിയ   3




----

നെല്ലിയാമ്പതി ഒരു മിനി മൂന്നാർ തന്നെ . ഇല്ലാത്തതു traffic jam മാത്രം . ചെരിഞ്ഞും  ഉണങ്ങിയും നിൽക്കുന്ന വന്മരങ്ങൾ ഉണ്ട് വഴിയരികിൽ . ഭാഗ്യം ഉണ്ടെങ്കിൽ റോഡ് ബ്ലോക്കും കിട്ടും . മറന്നു. വരയാടുകൾ  മൂന്നാറിന്റെ മാത്രം. പകരം പക്ഷെ ഓറഞ്ചു തോട്ടം ഉണ്ട് പോത്തുണ്ടി ഡാമിന്റെ പല ഉയരങ്ങളിൽ നിന്നുള്ള കാഴ്ചയും .
----
നെന്മാറ വിടാനുള്ള തീരുമാനം പെട്ടെന്നാണ് എടുക്കേണ്ടി വന്നത് . ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ ലാസ്റ്റു  ബസ് വിട്ടു കഴിഞ്ഞു. ബാഗും തൂക്കി പിറകെ ഓടി . ബസ് ആണെങ്കിൽ പതുക്കെ പോകുന്നു അതുകൊണ്ടു ഓട്ടം നിർത്താനും തോന്നിയില്ല.. അപ്പോൾ ഒരു ചെറുപ്പക്കാരൻ ബൈക്കിൽ വന്നു പറഞ്ഞു . കേറ് . വേണ്ട എനിക്ക് നാളെ പോയാലും മതി എന്ന് ഞാൻ . ബുദ്ധിമുട്ടില്ല ഞാൻ ആ വഴിക്കാണെന്ന് biker . ബൈക്കിന്റെ പിറകിൽ ഇരുന്നു ഞാൻ ചെല്ലുമ്പോൾ ബസ് അടുത്ത സ്റ്റോപ്പിൽ കാത്തു നിൽക്കുന്നു . ksrtc fast passenger . കണ്ടക്ടർ പറഞ്ഞു അവിടെ നിർത്താൻ ട്രാഫിക് സമ്മതിക്കില്ല  അതുകൊണ്ടാണ് പതുക്കെ പോന്നത് സോറി കേട്ടോ . ഒരു താങ്ക്സ് പറയാൻ തിരിഞ്ഞു നോക്കിയപ്പോൾ biker  തിരിച്ചു പാകുന്നു  വന്ന വഴിയേ.

നെന്മാറ പേര് ഒരു പക്ഷെ നെൽപ്പാടങ്ങൾ ലോപിച്ചതാകും . എനിക്ക് പക്ഷെ നന്മ പാറ ഘനീഭവിച്ചതായിട്ടാണ്‌   തോന്നിയത് .

 --------
തുടരില്ല സ്റ്റഫ് ഇല്ല സോറി
വെടിക്കെട്ട് നടക്കുന്ന പാടം
ഒരേ ഒരു ആതിഥേയൻ


മഞ്ഞു