badge

q u o t e

Sunday, June 26, 2016

പിന്നെയാരും മരിച്ചതായി കണക്കിലില്ല

  
ഇന്നലെ ഞാൻ മരിച്ചു
മക്കൾ ശഠിച്ചു നാളെ മരിച്ചാൽ  മതിയെന്ന്
അന്ത്യകർമങ്ങൾക്കു വാരാന്ത്യം തന്നെ നല്ലത്

കഴിഞ്ഞ ആഴ്ച ആയിരുന്നു എന്റെ മരണം
അടുത്ത ആഴ്ച പോരേയെന്നു .ബന്ധുക്കൾ
രാജ്യാന്തര യാത്രക്ക് ടിക്കറ്റ് കിട്ടാൻ
അന്ത്യ യാത്രയേക്കാൾ ബുദ്ധിമുട്ടെന്ന്

ഞാൻ മരി ച്ചിട്ടു മാസം ഒന്ന്‌
രണ്ടു മാസം കൂടി കഴിയട്ടെ എന്നു ഡോക്ടർ
ഹോസ്പിറ്റൽ ഉടമക്ക് മനസ്സിലാകുന്നില്ലെന്ന്
എന്തേ അൻപത്തേഴു ടെസ്റ്റുകൾ ബാക്കിയെന്ന്
എങ്ങനെ വെന്റിലേറ്റർ ഒഴിച്ചിടാൻ മനസ്സു വന്നെന്ന്

ഒരു വർഷമായി ഞാൻ മരിച്ചിട്ട്
ഒരു വർഷം കൂടി ജീവിക്കാൻ  സഹായിക്കാമെന്ന്
എന്റെ കാലിലെ നീരിന് മരുന്നു കണ്ടുപിടിച്ചെന്ന്
ആഴ്ചയിൽ മൂന്നു ദിവസം തിരിച്ചു മറിച്ചു കിടത്താൻ
അധികം നേഴ്‌സ്മാരെ നിയമിച്ചു കഴിഞ്ഞെന്ന്
തൊണ്ട തുളച്ചിട്ട ശ്വസന കുഴൽ  മാറ്റി imported ഇടാമെന്ന്
വയറ്റിലേക്ക് നേരെ പോകുന്ന ഭക്ഷണ കുഴലിന് വ്യാസം കൂട്ടാമെന്നു
വെന്റിലേറ്റർ വാടക വാർഷികാടിസ്ഥാനത്തിൽ കുറച്ചു തരാമെന്ന്

എന്റെ കണ്ണുകൾ തുറന്നു വയ്ക്കാൻ മയമുള്ള ക്ലിപ്പുകൾ  തയ്യാറായിട്ടുണ്ടെന്ന്
എന്റെ തലച്ചോറിലെ നേരിയ കിരണങ്ങൾ പോലും പിടിച്ചെടുത്തു ജീവൻ നിലനിൽക്കുന്നത് തിരിച്ചറിയാൻ  സംവിധാനമുണ്ടെന്നു
തലയും ഉടലും വേറെ ആയാലും ജീവൻ പിടിച്ചു നിർത്താനുള്ള  ഗവേഷണങ്ങൾ പുരോഗമിക്കുന്നു ആശ കൈവെടിയരുതെന്നു

ഞാൻ മരിച്ചതു  നൂറു വർഷം മുൻപ്
മരിച്ചു ജീവിക്കാനുള്ള സംവിധാനങ്ങൾ പ്രബലമാകുന്നതിനു മുൻപ്
പിന്നെയാരും മരിച്ചതായി കണക്കിലില്ല കൊന്നതായും

Saturday, June 25, 2016

time to reconsier solar

സോളാർ ആണ് solution . പാനലിന്റെ വില കുറഞ്ഞിട്ടുണ്ട്. 40 - 45 രൂപ watt ന്. battery ആണ്  വലിയ പ്രശനം . ദിവസം  5 യൂണിറ്റ്  വൈദ്യുതി തരുന്ന 1kw installation ന് 150  ah ന്റെ 2 ബാറ്ററി എങ്കിലും  വേണം രാത്രി back up നു മാത്രം .  ( ശരിക്കും 4  ബാറ്ററി വേണം full backup ന്  )  20000 രൂപ. 7  വർഷത്തിൽ കൂടുതൽ നിൽക്കില്ല       ( panel cost നേക്കാൾ കൂടുതൽ panel 20 വർഷമെങ്കിലും നിൽക്കും )  . ഇതാണ് home rooftop project  viable അല്ലാതാക്കുന്നത് .  (15 വർഷം എടുത്താൽ കഷ്ടി viable ആക്കാം കേട്ടോ ).
ഇവിടെ ആണ് ഓഫീസികളുടെയും കടകളുടെയും പ്രസക്തി . പഞ്ചായത്ത് ഓഫീസ് ഒക്കെ ബെസ്ററ് ചോയ്‌സ് ആണ്. ബാറ്ററി ബാക്കപ് എമെർജൻസിക്കു മാത്രം മതി. കടകളും നല്ല ചോയ്‌സ് ആണ്. ബാക്കപ് കുറവ് മതി . ഒരു ബാറ്ററി മതിയാകും . തെക്കോട്ടു 15 ഡിഗ്രി ചെരിഞ്ഞ rooftop എളുപ്പത്തിൽ കിട്ടും. മരങ്ങളുടെ തണലില്ലാതെ . (തെക്കു വശവും ചെരിവുമൊന്നും അത്ര important അല്ല കേട്ടോ ) .
ചുരുക്കത്തിൽ സർക്കാർ ഓഫീസുകൾ സോളാർ ആക്കുന്നത് വളരെ നല്ലതാണ് . ഏറ്റവും priority അതിനു തന്നെ കൊടുക്കണം . കടകൾ ചെയ്യണം അടുത്തതായി . 100 ശതമാനം സബ്‌സിഡി കൊടുത്താലും long term ൽ നഷ്ടം ആവില്ല . വീടുകളിലെ rooftop പ്രോജെക്ട വിജയിക്കണമെങ്കിൽ grid tie അത്യാവശ്യം ആണ് . kseb ഗ്രിഡിലേക്കു 220 volt ൽ feed ചെയ്യാനുള്ള system ready  ആക്കാതെ home rooftopപ്രോത്സാഹിപ്പിക്കുന്നതിൽ  അർത്ഥമില്ല