badge

q u o t e

Wednesday, March 23, 2016

നമ്മൾ സഹിക്കുന്ന വികൃതികൾ ...25

ധിക്കാരം  ആണ്  അധികാരം  എന്ന  അഹങ്കാരം ?


ഒരു സർവീസ് ബോട്ട് നടുക്കായലിൽ  നിറുത്തിയിട്ടു
എന്ന് വാർത്ത.  ടിക്കറ്റ്‌ ചോദിച്ചപ്പോൾ  രണ്ടു
 വിദ്യാർഥികൾ കൊടുത്തില്ലാത്രെ . കരുതി വച്ചില്ല
 ചോദിക്കുമെന്നു കരുതിയില്ല എന്ന് കുട്ടികൾ. അല്ല
 നിങ്ങൾ ടിക്കറ്റ്‌ എടുത്തിട്ടില്ല എന്ന് ബോട്ട് മാൻ .
അവസാനം ഒരു യാത്രക്കാരി കുട്ടികൾക്ക് വേണ്ടി
 ടിക്കറ്റ്‌  എടുത്തു . എന്നിട്ടേ ബോട്ട് സ്റ്റാർട്ട്‌ ചെയ്തുള്ളൂ
അത്രെ.

പത്തന്പതു യാത്രക്കാരെ നടുക്കായലിൽ നിർത്തി
 പേടിപ്പിച്ചു .

എന്ത് ധിക്കാരവും അധികാരം ആണ് എന്ന് തെറ്റിദ്ധരിച്ച
അഹങ്കാരി ആയിരിക്കുമോ ഈ ബോട്ട് മാൻ ? എങ്കിൽ
അഹങ്കാരത്തിനു മരുന്ന് വേണ്ടേ ? ഈ രോഗം  പടർന്ന്
 പിടിക്കാതെ നോക്കേണ്ടേ ? 

അതോ കർത്തവ്യ ബോധത്തിന്റെ ആവേശത്തിൽ
നില തെറ്റിപ്പോയ പാവം സർക്കാർ ഉദ്യോഗസ്ഥനോ ?
കൃത്യ വിലോപത്തിനു ശിക്ഷ ഭയന്നാവുമോ അങ്ങേര്
ഈ കടുംകൈ ചെയ്തത് ? അങ്ങനെയെങ്കിൽ സേവന
വ്യവസ്ഥകൾ അങ്ങേരെ പഠിപ്പിക്കാൻ എന്തെങ്കിലും
ചെയ്യേണ്ടേ ? ബോട്ട് നടുക്കായലിൽ നിറുത്തിയിടാൻ
നിഷ്കർഷിക്കുന്ന ആ ഖണ്ഡിക  imposition എങ്കിലും
എഴുതിക്കെണ്ടേ ?

ഇതൊന്നുമല്ല  ശ്രദ്ധാലു ആയ ഒരു പൗരന്റെ കടമ
ആയിരിക്കുമോ ബോട്മാൻ ചെയ്തത് ? അഞ്ചു
രൂപയിൽ കൂടാത്ത ഒരു നഷ്ടം പോലും സർക്കാരിന്
വന്നു കൂടാ എന്ന commitment . നല്ലത് . പക്ഷെ ടിക്കറ്റ്‌
എടുത്തു പ്രശ്നം തീർക്കാൻ തയ്യാറായി ആരും
മുന്നോട്ടു വന്നില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു
നമ്മുടെ ഉത്തമ പൌരന്റെ പ്രതികരണം ? കുട്ടികളെ
കായലിൽ  എറിഞ്ഞ് ടിക്കറ്റ്‌ എടുത്തവരെ
 കരക്കെത്തിക്കുക അല്ലെങ്കിൽ പോലീസോ പട്ടാളമോ
വന്നു കുറ്റവാളികളെ ഏറ്റെടുക്കുന്നതു വരെ
 നടുക്കയലിൽ കാറ്റ് കൊള്ളുക പത്തന്പതു
യാത്രക്കാരോടൊപ്പം .  ഇതിൽ ഏതു  option
ആണ് മനസ്സില് കരുതിയിരുന്നതെന്ന് എഴുതി
വാങ്ങുക  എങ്കിലും വേണ്ടേ ?

സാമാന്യ ബുദ്ധി അതെത്ര വലിച്ചു നീട്ടിയിട്ടും
 അന്ഗീകരിക്കാത്ത ഇത്തരം സാഹസങ്ങൾ
ഉണ്ടാകാതെ നോക്കേണ്ടേ ?  എല്ലാ stake holders നെയും
ഉള്പെടുത്തി ഒരു പരിഹാരം വേണ്ടേ ? പെട്ടെന്ന്
മനസ്സില് തോന്നിയ ഒന്ന് നിർദേശിക്കാം

-- ടിക്കറ്റ്‌ എടുത്തിട്ടും നടുക്കായലിൽ കിടക്കേണ്ടി
   വന്ന    മുഴുവൻ യാത്രക്കാര്ക്കും ടിക്കറ്റ്‌ ചാർജ്
   തിരികെ കൊടുക്കുക
-- മാനസിക പീഡനത്തിന് compensation offer ചെയ്യുക.
   ആരും    വാങ്ങാൻ  സാധ്യത ഇല്ല അതാണ്‌ നമ്മുടെ
   മനോഭാവം

-- തെറ്റായിപ്പോയി ആവര്ത്തിക്കില്ല എന്ന് നൂറു
   പ്രാവശ്യം    എഴുതി വാങ്ങുക ബോട്ടാളൻമാരിൽ
   നിന്ന് .   തയ്യാറാവുന്നില്ലെങ്കിൽ    ഒരാഴ്ചത്തെ ശമ്പളം
    നിഷേധിക്കുക
-- ഗാന്ധിജി പണ്ട് പറഞ്ഞ കാര്യം മേധാവികൾ
   അധികാരികൾക്ക്    വായിച്ചു കൊടുക്കുക .
  'ഒരു തീരുമാനം ശരിയോ തെറ്റോ   എന്ന ശങ്കയിൽ
   പെട്ടാൽ   അത്  പാവങ്ങളെ എങ്ങനെ   ബാധിക്കും
   എന്ന് ആലോചിക്കുക' . ഇവിടെ പാവം
   യാത്രക്കാരെ എന്നാക്കാം .

ഇത്ര വലിയ ഇഷ്യൂ ആക്കെണ്ടതുണ്ടോ എന്നാണെങ്കിൽ . വേണം
വലിയൊരു വിഭാഗം ഉദ്യോഗസ്ഥരെ ഈ രോഗം കീഴടക്കി
കഴിഞ്ഞു . കഴിഞ്ഞ വർഷം തിരുവനതപുരം റെയിൽവേ
പ്ലാറ്റ്ഫൊമിലെക്കു ടിക്കെറ്റ് ഇല്ലാതെ കാലെടുത്തു വച്ച
കോളേജു പെണ്കുട്ടികളെ   സന്ധ്യാനേരത്ത് മണിക്കൂറുകളോളം
തടഞ്ഞു വച്ച  സംഭവം അവര് കരഞ്ഞു കൊണ്ട് ഒരു മൂലയിൽ
ഇരിക്കുന്ന സീൻ  മറക്കാറായിട്ടില്ലല്ലോ

Sunday, March 20, 2016

ഫാസ്സിസത്തിന്റെ മുഖലക്ഷണങ്ങൾ ...5


ഭാരത്‌ മാതാ കി ജയ് എന്ന് വിളിക്കണം
എന്ന് തന്നെ വിളിക്കണം  അല്ലാത്തവരൊന്നും
ദേശ ഭക്തർ ആവില്ല . ഇതാണ് പ്രത്യക്ഷം .

പക്ഷെ ഇത്ര ലളിതമായ വിവരക്കേടുമായിട്ടു
 ഒരു പാർട്ടി മുന്നിട്ടിറങ്ങും എന്ന് വിശ്വസിക്കാൻ
 പ്രയാസം . ഇതിന്റെ പിന്നിൽ ഒരു master plan
 ഉണ്ടാകാൻ ആണ് സാധ്യത .

ഫാസ്സിസത്തിന്റെ ചട്ടക്കൂട്ടിൽ ഒതുങ്ങുന്ന
ഒരു action plan നോക്കാം .

ദേശ ഭക്തിയെ മുന്നിൽ  നിർത്തി തുടങ്ങുക   .
ആർക്കും  എതിര്ക്കാൻ ആവില്ലല്ലോ . പതിയെ
ദേശ ഭക്തിയുടെ നിർവചനം മാറ്റുക . അതിനെ
പാർട്ടി മുദ്രാവാക്യത്തോട്  അടുപ്പിക്കുക . പാർട്ടി
തന്നെ ആണ് രാഷ്ട്രം  എന്ന് വരുത്തുക . indira  is india
എന്ന് പ്രാസം ഒപ്പിച്ചു വിളിച്ച  നാടാണല്ലോ നമ്മുടേത്‌.

അടുത്ത സ്റ്റെയ്ജിൽ  force a division . ഒന്നുകിൽ
ഞങ്ങൾക്കൊപ്പം അല്ലെങ്കിൽ ഞങ്ങൾക്കെതിര് .
 രാഷ്ട്രത്തിനെതിര് . നിഷ്പക്ഷം എന്ന ഏർപ്പാട്
 നിർത്തലാക്കുക .

സമൂഹം പിളരും . വ്യക്തമായ രണ്ടു ചേരികളായി
തിരിയും . യുദ്ധം ചെയ്യും . നേട്ടം   കൂടെ
നിൽക്കുന്നവർക്കാകും . എതിർക്കുന്നവർക്കാകില്ല .
അതാണ്‌ ചരിത്രം .എതിർക്കുന്നവർക്കൊരു
പൊതു ലക്‌ഷ്യം  ഇല്ല . വച്ചു നീട്ടാൻ എത്തിപ്പിടിക്കാൻ
ഒരു സ്വപ്നം ഇല്ല . അനുകൂലിക്കുന്നവർക്ക്
ഉണ്ട് . അതാണ്‌ വിജയ രഹസ്യം . ഫാസ്സിസം
വിജയിച്ചിടത്തെല്ലാം .

ഇതാകാം  ഭാരത്‌ മാതാ കി ജയ് യുടെ പിന്നിലെ
സ്വപ്നം .

എത്ര വലിയ risk ആണ് എടുക്കുന്നത് എന്ന് ഇവർ
 അറിയുന്നുണ്ടോ എന്ന് ചോദിച്ചാൽ  ഇതാണ്
ഫാസ്സിസത്തിന്റെ മുഖമുദ്ര  എന്നേ ഉത്തരമുള്ളൂ .
jnu ഇൽ ഈ കളി  ആണ് കളിക്കുന്നത് . ചെറിയ
പതിപ്പെന്നു മാത്രം .

ഇതാണ് നിയോഗം എന്ന് ആത്മാർഥമായി
വിശ്വസിക്കുന്ന വലിയൊരു കൂട്ടം ആൾക്കാർ
 ഉണ്ട് . അവരെ പിന്തിരിപ്പിക്കാൻ മോഡി
 അടക്കം ആർക്കും കഴിഞ്ഞെന്നു വരില്ല .
 സത്യത്തിൽ മോഡി നേരിടുന്ന വലിയൊരു
വെല്ലുവിളി ആയിരിക്കും അത് . രാഷ്ട്രത്തിന്റെ
ഗതി നിർണയിക്കുന്നതിൽ മോഡിയുടെ പങ്കു
വെളിപ്പെടുന്ന മുഹൂർത്തങ്ങൾ ആണ് വരാൻ
പോകുന്നത് .