badge

q u o t e

Thursday, December 31, 2015

free basics. persisting doubts

simple doubts persist.
1. what is the guarantee that whatsapp or skype will remain free even if free basics is banned ? what will prevent the providers from charging a fee for skype or whatapp which i feel is a service ? how is that some internet services , in fact many services , are paid services even today ?
2. how will i be prevented from using the full internet and free basics simultaneously ? my doubt is basically becoz i am able to dine at  a 5 star hotel 5 days a year  and at a village tea shop all the remaining 360  days. i see no constraints except my lean purse. in fact , had this village tea shop been banned on the basis of a motivated campaign,  i would never have had enough money left in my purse to visit a 5 star hotel once in 5 years
3. how will free basics or any other system mange to stifle google and other mighty competitors to establish a monopoly in the cyber space ? what are background scenes, even if in dreams, which accompany this monopoly  nightmare
4. is this campaign to  ban  free basics an attempt to prevent further competition and consequent price cutting and thus establish a monopoly of sorts ?  are there deeper dimensions to this ban free basic campaign than the free basic camapign itself 

Monday, December 28, 2015

free basic എന്ന കഞ്ഞി ഹോട്ടലിനെ എന്തിനാ എതിർക്കുന്നത്‌ ?



This is in response to an article against free basic  in doolnews

ഉഗ്രം ഉജ്ജ്വലം. ഒന്നും മനസ്സിലായില്ല എന്ന് പറഞ്ഞു കൂടാ . മനസ്സിലായത് താഴെ കുറിയ്ക്കാം. മനസ്സിലായത്‌ തന്നെ വളരെ കുറച്ചേ മനസ്സിലായുള്ളു . ഇനിയും മനസ്സിലാക്കിയാൽ കൊള്ളാം എന്നുണ്ട് അതു കൊണ്ട്.
1. ഫേസ് ബുക്കിന്റെ 2 പേജ് 10 പോയിന്റ്‌ ad  മഹാ ബോർ ആണ് . i agree .  see    http://mkmathai.blogspot.in/2015/12/free-basics-ad-that-is-less-than-basic.html
  2. ഇതൊക്കെ ബിസിനസ്‌ വളർത്താനും എതിരാളികളെ  google  അടക്കം തുരത്താനും വേണ്ടിയാണ്. സംശയം   വേണ്ട . പക്ഷെ   അതിലൊക്കെ നമ്മൾ സാധാരണക്കാരനെ ബാധിക്കുന്ന  വലിയ  സമസ്യകൾ ഒളിഞ്ഞിരിപ്പുണ്ടോ ?
3. നമ്മുടെ  band width , freq spectrum  ഒക്കെയാണ് ദുരുപയോഗം ചെയ്യപ്പെടുന്നത് .  ആണോ ആണെങ്കിൽ തീർച്ചയായും പ്രതികരിക്കണം . ആണോ ? എങ്ങിനെ ? ശരിക്കും മനസ്സിലാക്കാൻ വേണ്ടിയാണ് ഈ ചോദ്യം.
4. നമ്മൾ free basic ഇൽ ചേർന്ന് കൂട്ടിൽ അടക്കപ്പെട്ടാൽ പിന്നെ  രക്ഷപെട്ടോ അല്ലാതെയോ full internet  ഉപയോഗിക്കാൻ പറ്റില്ലേ ? ഇല്ലെങ്കിൽ എങ്ങനെ ആണ് ഫേസ് ബുക്ക്‌ നമ്മെ തടയുന്നത് ?  tech  ഉപയോഗിച്ചാണോ അതോ physical  ആയിട്ടാണോ അതോ കൂടോത്രം വല്ലതും ?

ഞങ്ങളുടെ നാട്ടിൽ ഒരു വലിയ ഹോട്ടെലിന്റെ ബ്രാഞ്ച് തുടങ്ങിയെന്നിരിക്കട്ടെ. കഞ്ഞിയും അച്ചാറും ഫ്രീ ആയിട്ട് കൊടുക്കാൻ . വരുന്ന ആർക്കും. ഒരു ചെറിയ dress code  മാത്രം . തുണി ഉടുത്തിരിക്കണം. എന്റെ സംശയങ്ങൾ
  1. star hotel ലെ വിഭവങ്ങൾ ഫ്രീ ആയിട്ട് വിളമ്പുന്നില്ല എന്ന്  പറഞ്ഞു ഞാൻ ഈ ഹോട്ടൽ പൂട്ടിക്കണോ ?
  2. കഴിയുമ്പോഴൊക്കെ star hotel ൽ പോകുന്നതിൽ നിന്ന് എന്നെ ആരും തടയാത്ത കാലത്തോളം ഞാൻ ഈ ഹോട്ടലിന്റെ മുൻപിൽ കൊടി പിടിക്കണോ ?
  3. സിറ്റിയിലെ മറ്റൊരു വലിയ ഹോട്ടലിനോട് കാട്ടുന്ന അനീതി ആണെന്ന സത്യം ഉൾക്കൊണ്ടു ഇത്ര അധികം വികാരാധീനരാകേണ്ട ബാധ്യത , സാവകാശം സാധാരണക്കാരായ നമുക്ക് ഉണ്ടോ ?
 4. മറ്റു ഹോട്ടലുകൾ ഒക്കെ അങ്ങനെ പൂട്ടി  പോകുമെന്നും അതു കഴിഞ്ഞു ഈ കഞ്ഞിക്കു star വില ആകുമെന്നും ( ആഗോള  തലത്തിൽ  ) പ്രവചിക്കാൻ   ഉള്ള  ദിവ്യത്വം നമ്മൾ അവകാശപ്പെടെണ്ടാതുണ്ടോ ? ആണെങ്കിൽ തന്നെ ഈ കഞ്ഞിയിൽ പാറ്റ ഇടുന്നതാണോ ഒരു  solution ?

    സംവാദത്തിനു ഞാൻ തയ്യാർ  . offended  ആയെങ്കിൽ ക്ഷമിക്കുക

Sunday, December 27, 2015

free basics. the ad that is less than basic

i am for free basics. i was, to be precise.
after seeing the 10 point 2 full page face book ad in leading newspapers, well , i am not sure.  the logic is simple. a company  that is so careless and unimpressive in a major ad campaign is either insincere or inefficient . untrustworthy in either case.
the only point  the ad makes , other than statistics from silly surveys of support in disjoint country states , is that  free basics has succeeded in pushing more people to paid internet services than ever before . and that is the point.  after all it is business. of a different hue. with no free lunch thrown in . as usual.
the only other  sensible point the ad makes is that every one is free to upload their works subject only to specific technical standards. but it is still vague.. the ad declares that no work which passed technology test  was ever rejected .good but not enough. what is the guarantee that the policy will continue ? what is required is an affirmation that  all contributions which meet the stringent tech standards will be accepted in future too. without any other considerations like business,  politics or personal preference.
incidentally i am yet to understand why net neutrality champions are against free basics. but i will continue to try.

Saturday, December 26, 2015

the left can never be right in india

the left can never be right in india. as they are caught up in a terrible mess of their making nay their thinking. and they can never really come out as it is all in their minds.
1. party is supreme. the theory that is disproved  many times over. the latest by modi . and a little earlier by their own man in tripura.
   but the party will never  admit that collective wisdom of a few conservatives can at no time tower over the vision of one or two  enlightened individuals. though history is replete with examples. in fact history is the story of these individuals and not of any collective wisdom groups.
2. annihilate the dissenter. read killing of tps in kerala . it is off shoot of the fascist setup and a secret consolation for the party which once thought they can kill at will in the name of revolution. which they now  know but will never admit will never happen. so why not relive the red dream. see the class enemy in a dissenter and annihilate him and shout inquilab zindabad .
   the pity is that the lure is too strong to resist. at least for this generation. only hope is in the new generation. if and when they emerge.
3. always in the teaching mode. party should teach non stop as the poor public needs a lesson a day. a natural reaction to the never ending party classes they attended in the early days. a secret desire to take it out on some one.
    a total misfit today. no body wants to take lessons now.  becoz they know better than the teacher. the party. any party for that matter.  not becoz what the left preach is not practiced  by them or any one. but becoz it is not even packaged properly. the way it is delivered for example  across tv channels in expert discussions is disgusting. 
  but there is light at the end of this tunnel. the youth even those in the left outfits are averse to this attempt at indoctrinating themselves. and others.

Tuesday, December 15, 2015

വിദ്യാഭ്യാസവായ്പകള്‍ വിഴുങ്ങുന്ന യുവത്വകാലം


---------------
this is in response to a great article in doolnews

   http://www.doolnews.com/education-loan-and-the-kerala-youth-456.html/4

---------------

നന്നായിട്ടുണ്ട് . വളരെ രൂക്ഷം ആകാൻ പോകുന്ന ഒരു പ്രശ്നത്തിലെക്കാണ് ശ്രദ്ധ ക്ഷണിച്ചത് . r j kamath committe  4 ലക്ഷം വരെയുള്ള വിദ്യാഭ്യാസ വായ്പക്ക് ഈട് വേണ്ടെന്നു തീരുമാനിച്ചത് ഈ വായ്പ ഒരു ജാതി സൌജന്യം ആണ് തിര്ച്ചടക്കേണ്ടി വരില്ല എന്ന ഒരു ചിന്ത ഉണ്ടാക്കി . സത്യത്തിൽ അതായിരുന്നു ഉദ്ദേശവും . അങ്ങനെ ഒരു impression ഉണ്ടാക്കി സദ്ധാരണക്കാരെ   കൊണ്ട് വായ്പ എടുപ്പിച്ചു കർണാടകയിലും മറ്റുമുള്ള പ്രൈവറ്റ് കോളേജുകളിലേക്ക് ഒഴുക്കി.  ഈ കോളേജുകളിലൊക്കെ ഏതു കൊർസിനും മിനിമം ഫീസ്‌ 4 ലക്ഷം രൂപ ആയതു തികച്ചും യാദൃശ്ചികം  .
ഇനിയിപ്പോൾ ഒരു  പോംവഴിയും ബാക്കി ഇല്ല . ഇതൊരു വലിയ സാമൂഹിക പ്രശ്നം ആയി മാറും . അത്  ഇപ്പോഴേ highlight ചെയ്തു സർക്കാരിനെ കൊണ്ട് എന്തെങ്കിലും ചെയ്യിക്കുക എന്നതൊഴിച്ച് . വായ്പ തിരിച്ചടക്കാൻ പാകത്തിനുള്ള ഒരു ജോലി സമ്പാദിക്കാൻ കഴിയുന്നവർ ഇക്കൂട്ടത്തിൽ ഒരു ശതമാനം പോലും വരില്ല . അതുകൊണ്ട് ആ option  ഇല്ലെന്നു തന്നെ പറയാം . രക്ഷിതാക്കൾ കുറച്ചു പേർക്ക് തിരിച്ചടക്കാൻ കഴിയും . ചിലര് അത് ചെയ്തെന്നിരിക്കും . വേറൊന്നും പ്രതീക്ഷിക്കേണ്ട .
ഇവിടെ ആണ് reliance പോലുള്ളവരുടെ   പ്രസക്തി . നമ്മുടെ കുട്ടികൾ തെരുവിൽ വലിച്ചിഴക്കപ്പെടും . ചെറിയ ഒരു കാത്തിരിപ്പിന് ശേഷം . ആ  ഇടവേളയിൽ സംശയത്തിന്റെ ആനുകൂല്യം അനുഭവിച്ചു നമുക്ക് സമാധാനപ്പെടാം .
നമ്മുടെ മുഖ്യ മന്ത്രി പറഞ്ഞത് പോലെ. മോനെ മക്കളെ മൂന്ന് വർഷമൊക്കെ ആയില്ലേ എന്തെങ്കിലും ഒക്കെ തിരിച്ചു അടക്കെടാ എന്ന് പറയാൻ ആണ് reliance നെ വിളിച്ചത് . ഇത് ബാങ്കിനു കഴിയാത്തത് കൊണ്ട് .
ഒട്ടക പക്ഷികൾ ഇങ്ങു കേരളത്തിലും  പ്രചാരത്തിൽ ആകുന്നതു നല്ലത് തന്നെ. പക്ഷെ എവിടെ ആവശ്യത്തിനു മണൽകൂനകൾ. തലപൂഴ്ത്താൻ
-------
this is in response to a great article in doolnews

   http://www.doolnews.com/education-loan-and-the-kerala-youth-456.html/4

---------------

Tuesday, December 8, 2015

നമ്മൾ രസിക്കുന്ന കുസൃതികൾ ... 30


സെൻസർ ബോർഡിനു എതിരെ പ്രതിഷേധം . സിനിമ സംഘടനകൾ ഒത്തു ചേർന്നെന്നു വാർത്ത . universal certificate  ചോദിച്ചു വന്ന ജെയിംസ്‌ ബോണ്ട്‌ ചിത്രത്തിൽ കിസ് സീനിന്റെ നീളം കുറയ്ക്കാൻ പറഞ്ഞതിന് . പിന്നെയും എവിടെയോ ആവിഷ്കാര സ്വാതന്ത്രത്തിനു വിലങ്ങിട്ടതിന്.
ആവിഷ്കാര സ്വാതന്ത്രത്തിന്റെ കാലമല്ലേ . സർക്കാർ നടത്തുന്ന film festival ലെ  ഒരു മുന്തിയ എന്ട്രിയുടെ കുറച്ചു ഭാഗം  കാണാനിടയായി .  love .  hard core porn . ഒരു ആവശ്യവുമില്ലാതെ ചേർക്കുന്ന ബിറ്റ് പോലെ മുഴച്ചു നില്ക്കുന്ന രംഗങ്ങൾ. നീണ്ടു നീണ്ടു പോകുന്ന രതി ദൃശ്യങ്ങൾ . porn  അല്ലാതെ വേറെ ഒന്നുമല്ലാത്ത  ഒരു സൃഷ്ടി .
ആരെങ്കിലും സ്വകാര്യമായി കാണുന്ന porn movie പോലെ അല്ലല്ലോ ഫിലിം ഫെസ്റ്റിൽ ഓപ്പണ്‍ ആയി പ്രദർശിപ്പിക്കുന്ന ഇത്തരം വൈകൃതങ്ങൾ . ഏറ്റവും രസം എന്താ എന്ന് വച്ചാൽ ആർക്കും ഒരു പ്രതിഷേധവുമില്ല . സെൻസർ ബോർഡിനോ  സാംസ്കാരിക നായകന്മാർക്കോ . സിനിമാ സംഘടനകൾക്കോ .   

Saturday, December 5, 2015

നമ്മൾ സഹിക്കുന്ന വികൃതികൾ... 18


അങ്ങനെ ആ റിപ്പോർട്ട് വന്നു . കേരള ഹൌസിൽ ഡൽഹി പൊലീസ്സു അതിക്രമിച്ചു കയറിയത് ക്രമ സമാധാന പാലനത്തിന്. അടുക്കളയിൽ കയറി പരിശോധിച്ചതും അതിനു തന്നെ. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തങ്കിൽ.. സംശയം വേണ്ട സമാധാന സംരക്ഷണത്തിനു തന്നെ .
ബീഫ് കാള ഇറച്ചി അങ്ങനെ  ഒന്നും ഡൽഹി പോലീസിന്റെ നിഖണ്ടുവിലോ സ്വപ്നത്തിലോ പോലും ഉണ്ടായിരുന്നില്ല .
 raid എന്നൊക്കെ പറഞ്ഞു പരത്തിയത് തല്പര കക്ഷികൾ. ഈ മഹാരാജ്യത്തിന്റെ സല്പേര് കളങ്കപ്പെടുത്താൻ .

ശ്രീശാന്തിനെ പണ്ട് അറസ്റ്റ് ചെയ്തതും കരി നിയമത്തിൽ പെടുത്തി ജാമ്യം നിഷേധിച്ചതും ജയിലിൽ സുഖസൌകര്യങ്ങൾ ഒരുക്കി കൊല്ലാൻ ശ്രമിച്ചതും ഒക്കെ ..ഇപ്പോൾ ആലോചിക്കുമ്പോൾ... അങ്ങേരുടെ സുരക്ഷയെ കരുതി ആയിരുന്നു . അതിനു വേണ്ടി മാത്രം ആയിരുന്നു .  അല്ലാതെ വെള്ളത്തൂവാല  പോക്കെറ്റിൽ തിരുകി ക്രിക്കെറ്റ്  കളിച്ചു എന്ന ഭീകര  കുറ്റത്തിനാണെന്ന് ആരെങ്കിലും  പ്രചരിപ്പിച്ചു എങ്കിൽ... ലക്‌ഷ്യം വ്യക്തം. സല്പേര്...   കോടതിക്ക് പിന്നീട്  തെറ്റ് പറ്റിയോ എന്നത് വേറെ കാര്യം .

സത്യത്തിൽ ഡൽഹി പോലീസിന്റെ ഈ ദീർഖവീക്ഷണവും ശുഷ്കാന്തിയും  പക്ഷപാത നിഷേധവും ഇല്ലായിരുന്നെങ്കിൽ ഇന്ത്യ ഇപ്പോൾ എവിടെ എത്തിയേനെ

ഫാസിസത്തിന്റെ മുഖലക്ഷണങ്ങൾ ....4


കോഴിക്കോട് കാന ദുരന്തത്തെ പറ്റി വെള്ളാപ്പള്ളി  പറഞ്ഞത് വിവരക്കേട്. കൈയ്യടി കിട്ടാൻ . കേസെടുക്കും ജയിലലടക്കും എന്നൊക്കെ സർക്കാർ പറയുന്നത് ..well.. ഫാസിസം. ജനപ്രിയ ഫാസിസം .
അതല്ല വെല്ലാപ്പള്ളിയെപ്പോലുള്ളവർ  എന്തെങ്കിലും പറയുന്നത് കേട്ട് കേരളത്തിൽ വർഗീയ വിദ്വേഷം വളരും അക്രമങ്ങൾ ഉണ്ടാകും എന്നൊക്കെ അത്മാർത്തമായി വിശ്വസിച്ചിട്ടാണ് സർക്കാർ നീക്കമെങ്കിൽ ... അതും വലിയ ആപത്തു തന്നെ . ഇല്ലാത്ത ശത്രുവിനെ സങ്കല്പിച്ചുണ്ടാക്കി പർവതീകരിച്ച് bulldozer സേനയെ വിളിച്ചു വരുത്തുന്നത് ...ഏറ്റവും കുറഞ്ഞത്‌ ... അവിവേകം

Tuesday, December 1, 2015

ഫാസിസത്തിന്റെ മുഖലക്ഷണങ്ങൾ ....3


മുംബെയിൽ ഒരു തീയേറ്ററിൽ നിന്ന് ഒരു കുടുംബത്തെ ഇറക്കി വിട്ടില്ലേ ദേശീയ ഗാനം പാടിയപ്പോൾ എഴുന്നേറ്റു  നിൽക്കാത്തതിനു. ജനകീയ ഫാസ്സിസത്തിന്റെ ആദ്യ കാല ലക്ഷണങ്ങൾ . സിനിമ തുടങ്ങുന്നതിനു മുൻപ് ദേശീയ ഗാനം പാടുന്നതിന്റെ യുക്തി ഏറ്റവും കുറഞ്ഞത്‌ ചർച്ച ചെയ്യപ്പെടുക എങ്കിലും വേണം. ദേശീയ ഗാനത്തിന്റെ പാവന പ്രസക്തി എങ്ങനെ ഒക്കെ നഷ്ടപ്പെടുത്തിക്കൂട എന്ന കാര്യത്തിലെങ്കിലും ഒരു സമവായത്തിനു ശ്രമിക്കുന്നതും സഹിഷ്ണ ഭാരതത്തെ സഹായിക്കില്ലേ

ഫാസിസത്തിന്റെ മുഖലക്ഷണങ്ങൾ ...2



ജെയിൻ മതക്കാരുടെ വിശുദ്ധ ദിനങ്ങളിൽ  ഒരു നഗരം ഇറച്ചി വില്പനയെ  വേണ്ടെന്നു വച്ചില്ലേ ഈയിടെ . അതാണ്‌ മഹാമനസ്കത, സഹിഷ്ണുത . അടുത്ത വർഷവും ഇതേ സമയത്ത് ഇറച്ചി കടകളൊക്കെ അടയ്ക്കണമെന്ന് സർക്കാർ ഉത്തരവ് ഇറക്കുന്നു എന്ന് കരുതുക . അതാണ്‌ ഫാസിസത്തിന്റെ  കുഞ്ഞു കാൽവെയ്പുകൾ