ഫുട്ബോൾ പ്രേമിയായ യുവ സുഹൃത്ത് ചോദിച്ചു എന്താ അങ്കിളേ ഈ ഫാസിസം. ISL match തുടങ്ങുന്നതിനു മുൻപ് ദേശീയ ഗാനം ആലപിക്കുമ്പോൾ എല്ലാവരും ATTENTION ആയി നില്ക്കുന്നില്ലേ . വിദേശികളായ കളിക്കാരടക്കം ഇതാണ് മാന്യമായ ദേശഭക്തി . എല്ലാവരും വിദേശികളടക്കം നമ്മുടെ ദേശീയ ഗാനം ഏറ്റു പാടണം എന്ന് നമ്മൾ ശഠിക്കുന്നു എന്ന് കരുതുക . അതാണ് ഫാസിസം
Friday, November 27, 2015
Friday, November 20, 2015
ആറു വയസ്സുള്ള ആ കുട്ടിയെ .....
ചുംബന സമരത്തെ അനുകൂലിക്കുന്നു എന്ന് പറയാനാണ് ഈ പോസ്റ്റ് . moral policing എന്ന ഓമന പേരുള്ള ആഭാസത്തെ എതിർക്കണം ഫാറൂക്ക് കോളേജിലെതടക്കം എന്നും.
ചുംബനസമരത്തെ എതിർക്കാനും അതുവഴി moral policing നെ അനുകൂലിക്കാനും , പശുപാലൻ പെണ് വാണിഭത്തിനു അറസ്റ്റിൽ ആയതു എങ്ങനെ ആണ് ഉപയോഗിക്കാൻ കഴിയുക എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല . hero worship ന്റെ ഭാഗമായി കണ്ടു അവഗണിക്കാം എന്നല്ലാതെ. ഒരാൾ ഒന്നുകിൽ ദൈവം ചെയ്യുന്നതൊക്കെ ശരി അല്ലെങ്കിൽ ചെകുത്താൻ ചെയ്യുന്നതൊക്കെ തെറ്റ് . ആരും മനുഷ്യരല്ല കുറച്ചു തെറ്റും ധാരാളം ശരിയും ചെയ്യുന്ന മനുഷ്യർ . അതാണല്ലോ വീരാരാധനയുടെ അടിസ്ഥാനം .
എന്തൊരു ഗ്ലാമറിൽ ആണ് big daddy യെ അവതരിപ്പിച്ചത് . നമ്മുടെ സിനിമക്കാരൊക്കെ കണ്ടു പഠിക്കണം എങ്ങനെ ഡ്രാമ കൈകാര്യം ചെയ്യാമെന്ന് . മോശമായി എന്നോ തെറ്റായി എന്നോ അല്ല പറയുന്നത് . പെട്ടെന്ന് കൈവന്ന വാർത്താ പ്രാധാന്യത്തിന്റെ പിന്നിലെ അസാമാന്യ പ്രവർത്തന ക്ഷമത ചൂണ്ടി കാണിച്ചു എന്നെ ഉള്ളു .
ഒന്നേ എനിക്ക് തീരെ മനസ്സിലാകാത്തതുള്ളൂ . ആറു വയസ്സുള്ള ആ കുട്ടിയെ എന്തിനാ ഇതിലേക്ക് വലിച്ചിഴച്ചത് ബാല ഭവനത്തിലേക്ക് അയച്ചത് . ഒരു കുരുന്നു ജീവൻ മുളയിലെ നുള്ളാൻ ഉള്ള വ്യഗ്രത അല്ലാതെ . hero worship ന്റെ കൂടെ ചേർന്നു പോകുന്നതാണോ സാഡിസം . ആർക്കറിയാം ആർക്കറിയണം

Saturday, November 14, 2015
നമ്മൾ രസിക്കുന്ന കുസൃതികൾ ... 29
ഫാറൂക്ക് കോളേജിൽ അഞ്ചു ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും മലയാളം ക്ലാസ്സിൽ ഒന്നിച്ചിരിക്കുന്നു . പ്രൊഫസർ പുറത്താക്കുന്നു . അച്ഛനോ അമ്മയോ വന്നു മാപ്പെഴുതി കൊടുത്തു പിള്ളേരെ തിരിച്ചു കയറ്റുന്നു . ഒരാള് മാത്രം കോടതിയിൽ പോകുന്നു . സസ്പെൻഷൻ തത്കാലത്തേക്ക് കോടതി മാറ്റി വക്കുന്നു .
ഇത്രയുമാണ് ഇന്ന് വായിച്ച ഒരു വാർത്തയിൽ നിന്ന് മനസ്സിലായത് . ഇനി തീരെ മനസ്സിലാകാതെ പോയത്. 1. എന്താ ഈ കുട്ടികൾ ചെയ്ത കുറ്റം ? 2. എന്താ കോളേജിന്റെ അവകാശം , ബാധ്യത ? 3. എന്താ സമൂഹം കാത്തു രക്ഷിക്കാൻ ബദ്ധപ്പെടുന്നത് ? 4. എന്തിനാ നമ്മൾ ഇതൊക്കെ സഹിക്കുന്നത് ?
ഏകദേശം മനസ്സിലായ ചില കാര്യങ്ങൾ പറയാം . നമ്മുടെ സമൂഹത്തിന്റെ സെറ്റപ്പ് തന്നെ മാറിപ്പോയിരിക്കുന്നു . നിയമം ഉണ്ടാക്കുന്നവർ , അത് നടപ്പാക്കുന്നവർ , അത് അനുസരിക്കാൻ ബാദ്ധ്യസ്തർ എന്നീ കല്ലറകളിൽ നമ്മൾ അടയ്ക്കപ്പെട്ടു കൊണ്ടിരിക്കുന്നു . പരസ്പരം ബന്ധപ്പെടാൻ പോലും ആകാതെ . ഫാസ്സിസത്തിന്റെ തറക്കല്ലുകളാണ് ഇട്ടുകൊണ്ടിരിക്കുന്നത്.
Subscribe to:
Posts (Atom)