badge

q u o t e

Sunday, August 23, 2015

നമ്മൾ രസിക്കുന്ന കുസൃതികൾ ...28

അഥിതി സല്ക്കാര ഭ്രാന്ത്

വാൻ ഡ്രൈവറെ ദുബൈയിൽ നിന്ന് വന്ന ഒരു ടൂറിസ്റ്റ്   കൈയ്യേറ്റം ചെയ്തു . money exchange ന്റെ മുൻപിൽ നിർത്താൻ പറഞ്ഞിട്ട് മാറ്റി ആണ് നിറുത്തിയതെന്ന് .

നമ്മളുടെ പത്രങ്ങളിലൊക്കെ   റിപ്പോർട്ട്‌ ഉണ്ട് . വായിച്ചു രസിക്കാൻ .  വിനോദ സഞ്ചാരിയും ഡ്രൈവറും തമ്മിൽ അടി . വാഹനകുരുക്ക് . വായിച്ചു ചെന്നാൽ തോന്നും ആ വിദേശിയെ ഒരു കാര്യവും ഇല്ലാതെ ഡ്രൈവർ കൈയ്യേറ്റം ചെയ്തു എന്ന് .

കാക്കനാടിലെ തിരക്കേറിയ റോഡിൽ ഒരു വാഹനത്തിനും ഒരു ഓഫീസിന്റെയും മുൻപിൽ നിർത്താൻ കഴിയില്ലെന്ന് എല്ലാവർക്കും അറിയാം . ഒഴിഞ്ഞ സ്ഥലം നോക്കി നിറുത്തിയതിനാണ് തല്ല് . അതും ഒരു വിദേശിയുടെ വക.

സമ്മതിക്കണം നമ്മുടെ അഥിതി സല്ക്കാര ഭ്രാന്ത്. സ്വാഭിമാനത്തിന്റെ വേര് ചീയലെന്നും സംശയിക്കാം .  അതോ വേറെ വല്ല നല്ല രോഗവുമാണോ ?

Saturday, August 22, 2015

ദൈവജ്ഞൻ

ദൈവജ്ഞൻ

കഴിഞ്ഞ ആഴ്ച ഒരു ദൈവജ്ഞനെ പരിചയപ്പെട്ടു . കുറെ നാളായിരുന്നു  ആഗ്രഹം തുടങ്ങിയിട്ട്. astrology യെ കാര്യമായിട്ട് പരിചയപ്പെടണം എന്ന് . അപ്പോഴാണ്‌ ഇങ്ങേരെ കണ്ടു കിട്ടിയത് . കഷ്ട കാലത്തിന്റെ തുടക്കം ആണെന്ന് അങ്ങേരു പറഞ്ഞില്ല പക്ഷെ എനിക്കങ്ങനെ  തോന്നിയിട്ടുണ്ടാവുമെന്നു അങ്ങേരു ഗണിച്ചു കണ്ടു പിടിച്ചു എന്നാണ് തോന്നുന്നത് . എന്തായാലും പിണങ്ങി ആണ് പിരിഞ്ഞത് .  straight to dialogue .

-- ഒരു കുസൃതി ചോദ്യത്തിൽ തുടങ്ങട്ടെ . എന്റെ ഭൂതകാലം ഒന്ന് പറഞ്ഞു തരാമോ ? ഭാവി പറയാൻ കഴിയുന്ന ശക്തിക്ക് ഭൂതം ഒരു പ്രശ്നം ആവില്ലല്ലോ
== അറിയാത്ത കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന ശാസ്ത്രം ആണ് പ്രവചന ശാസ്ത്രം. നിങ്ങളുടെ ഭൂത കാലത്തിൽ അറിയാത്തതെന്തെങ്കിലും  ഉണ്ടെങ്കിൽ ചോദിക്ക് പറയാം .
--അറിയുന്ന കാര്യങ്ങൾ .....
== ഞാൻ ഒരു ദൈവജ്ഞൻ ആണ് . ദൈവ കാര്യങ്ങൾ വിശദീകരിക്കുന്നവൻ . കഴിഞ്ഞ ദിവസം ആറു  സ്ത്രീകൾ കാണാൻ വന്നിരുന്നു . ഒരാള് മാത്രം മാറി ഇരുന്നു . ഞാൻ അവരോടു ചോദിച്ചു ഭർത്താവ് മരിച്ചു പോയി അല്ലെ . അവര് സ്തംഭിച്ചു പോയി.
-- അല്ല നിമിത്ത ശാസ്ത്രം തന്നെ ആണോ ജോതിഷം ?
== ഞാൻ ജ്യോതിഷം പഠിച്ച ആളാണ്‌ . നിങ്ങള്ക്ക് അറിയുമോ ഞാൻ ഒരു നിരീശ്വര വാദി ആയിരുന്നു . ഇന്നും കമ്മ്യുണിസ്റ്റ്കാരൻ ആണ് . എന്റെ അച്ഛൻ പറഞ്ഞിരുന്നു ഞാൻ ഒരു ദൈവജ്ഞൻ ആകുമെന്ന് . തീരെ   വിശ്വസിച്ചിരുന്നില്ല പക്ഷെ ജ്യോതിഷം പഠിക്കേണ്ടി വന്നു . അതാണ്‌ വിധി എന്ന് പറയുന്നത് . നേട്ടങ്ങൾ എല്ലാം സ്വന്തം കഴിവാണെന്ന് വിചാരിക്കരുത്.
-- ശരി. നമ്മുടെ കഴിവിനും അറിവിനും അപ്പുറത്ത് ഒത്തിരി കാര്യങ്ങൾ ഉണ്ട് . അത് നമുക്ക് മനസ്സിലാക്കാനും പ്രവചിക്കാനും  പറ്റുമെങ്കിൽ ...  അതിലൊരു അയുക്തി ഇല്ലേ
== യുക്തി ഒന്നുമല്ല അവസാന വാക്ക് . അതിനും അപ്പുറത്താണ് ദൈവജ്ഞാനം
-- തെറ്റ് പറ്റാറുണ്ടോ ?
== തെറ്റിലും ശരിയിലുമൊന്നും അല്ല  കാര്യം . വിശ്വാസം ആണ്. എത്ര പേരാണ് എന്റെ വീട്ടില് ക്യു   നില്ക്കുന്നത് എന്നറിയുമോ ?
-- ദൈവനിശ്ചയം ആണെങ്കിൽ തിരുത്താൻ പറ്റുമോ ? അറിഞ്ഞത് കൊണ്ടെന്താ പിന്നെ    കാര്യം ? ഞാൻ academic interest ഇൽ ചോദിച്ചു എന്നേ ഉള്ളൂ .
==ജ്യോതിഷം പഠിക്കൂ അപ്പോൾ എല്ലാം മനസ്സിലാവും .
-- ഭൂതകാലം പറയാൻ കഴിയുന്ന  ആരെങ്കിലും ?...

ജ്യോതിഷം പഠിക്കാൻ ഇടവരും എന്ന് ശപിച്ചിട്ടു ദൈവജ്ഞൻ പോയി. ആർക്കറിയാം ജ്യോതിഷത്തിന്റെ ശക്തി ?

യക്ഷ ഗാനം തൃപ്പൂണിത്തുറയിൽ

യക്ഷ ഗാനം

തൃപ്പൂനിതുറയിൽ ഇന്ന്  22 aug 2015 നടന്ന  യക്ഷ ഗാനം demonstration  കണ്ടു. എന്താ രസം ? സത്യത്തിൽ യക്ഷ ഗാനത്തെപറ്റി ഒന്നും അറിയാതെ ആണ് ഞാൻ ഹാളിൽ എത്തിയത് . യക്ഷ ഗാനത്തെ പറ്റി മാത്രമല്ല അനുഷ്ടാന കലകളെ പറ്റി   ഒന്നും അറിയാത്ത ആളാണ്‌ ഞാൻ.

കർണാടകയിൽ നിന്നുള്ള ടീം ആയിരുന്നു . യക്ഷ ഗാനം ഒക്കെ ആസ്വദിക്കുന്ന  ഒരു കൂട്ടം ആൾക്കാർ അവിടെയുണ്ട് . അതിനെക്കാളുപരി യക്ഷ ഗാനം നിലനിർത്താൻ പ്രതിജ്ഞ  എടുത്ത ഒരു ചെറിയ ഗ്രൂപ്പും കർണാടകത്തിൽ ഉണ്ട്.

എന്തൊരു ടെമ്പോ, സ്പീഡ് , ആക്ഷൻ . തരിച്ചിരുന്നു പോയി . ഡാൻസിനു ഇങ്ങനെ ഒരു ചടുലത , മെയവഴക്കം  ഞാൻ ആദ്യമായി കാണുകയാണ് .  പാണ്ടവന്മാരെ  ഒക്കെ  ആണ് സ്റ്റേജിൽ അവതരിപ്പിച്ചത്. സംഭാഷണങ്ങൾ ഒഴിവാക്കീയിരുന്നു  . പാട്ട്  മാത്രം. ഗംഭീര ശബ്ദവിന്യാസം . എല്ലാം കൂടി ചേർന്നൊരു മായാ ലോകം. ആകെ ഉണ്ടായിരുന്ന നാല്പതോ അൻപതോ കാഴ്ചക്കാർ അറിഞ്ഞു കൈ അടിച്ചു . അവിശ്വസനീയമായ പ്രോത്സാഹനം . അറിയാത്ത ഭാഷ പരിചയമില്ലാത്ത ഫോർമാറ്റ്  . എന്നിട്ടും. ഇതാണ് ശരിയായ കലയുടെ ശക്തി .

കര്ണാടക ടീമിന്റെ കൂടെ വന്ന പ്രോഫെസ്സർ ഇന്ഗ്ലീഷിൽ ചെയ്ത  വിവരണം ആണ് കൂടുതൽ നന്നായത് . ആഖ്യാനം വ്യാഖ്യാനം ,  curtain dance  ഒക്കെ   വ്യക്തം ആയി വിവരിച്ചു തന്നു . കൂടെ കുറച്ചു സ്റ്റെപ്സ് വേദിയിൽ കളിച്ചും കാണിച്ചു.  തെക്കൻ രീതിയും വടക്കൻ രീതിയും വിശദീകരിക്കുമ്പോൾ .

ആകപ്പാടെ വ്യത്യസ്തം ആയ സരസം ആയ ഒരു  ദിവസത്തിന്റെ ആദ്യപാതി.

മനസ്സിൽ ഇപ്പോഴും തങ്ങി നില്ക്കുന്ന ഒരു കാര്യം സൂചിപ്പിച്ചു കൊണ്ട് മതിയാക്കാം . കർണാടകയിൽ യക്ഷ ഗാനം പരിശീലിപ്പിക്കുന്ന കളരികൾ ഉണ്ട് . രാവിലെയും വൈകിട്ടും പരിശീലനം . പകൽ സമയത്ത് സാധാരണ വിദ്യാഭ്യാസം സ്കൂളിൽ ചേർന്ന് .  എന്ജിനീയറിങ്ങും നിയമവും പഠിക്കുന്ന കുട്ടികൾ ഉണ്ട് . പഠനം കഴിഞ്ഞു ജോലി ചെയ്തു ജീവിക്കണോ അതോ യക്ഷ ഗാനം  കൊണ്ട് ജീവിക്കണോ  എന്നുള്ള തീരുമാനം പഠനശേഷം കുട്ടികള്ക്ക് എടുക്കാം . സത്യത്തിൽ അനുഷ്ടാന കലകളെ പ്രോത്സാഹിപ്പിക്കാനുള്ള ഒറ്റമൂലി അല്ലെ ഇത് ?

Sunday, August 9, 2015

back to nature







terrace garden






വെളുത്തുള്ളി തൈ
കാരട്ടിന്റെ പൂവ്
പാവയ്ക്ക കുപ്പിയിൽ
ഫാഷൻ ഫ്രൂട്ട്