ഹിന്ദുവിന്റെ എഡിറ്റോറിയല്‍
‘മനുഷ്യത്വ വിരുദ്ധം, മനസാക്ഷിക്ക് നിരക്കാത്തത്‘
നിയമപര്യവസാനമെന്നത് മേമനെ തൂക്കിലേറ്റിയേ പറ്റു എന്ന് അനിവാര്യമായും അര്‍ത്ഥമാക്കുന്നില്ല. രാഷ്ട്രപതിയുടെ മുന്നില്‍ മേമന്റെ ഏറ്റവും പുതിയ ദയാഹര്‍ജി നേര്‍ത്തൊരു നൂലില്‍ തൂങ്ങിയാടുമ്പോഴും ഒരിക്കലും തിരിച്ചുവിടാനൊക്കാത്ത, മനുഷ്യത്വ വിരുദ്ധമായ വധശിക്ഷയെ മാത്രമേ ഒരു ജനാധിപത്യ രാജ്യത്തിന് ആശ്രയിക്കാന്‍ കഴിയുമായിരുന്നുള്ളോ?
- സോറി. മരണത്തെക്കുറിച്ചല്ലാതെ, ജീവിതത്തെക്കുറിച്ച് ഇന്ന് എന്ത് പറയാനാണ്; യാക്കൂബ് മേമന് വധം: സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നു
- മേമന് വിഷയത്തില്‍ എടുത്ത നിലപാട് ഹിന്ദുക്കള്‍ക്കിടയില്‍ തന്നെ ഒറ്റപ്പെടുത്തി: കട്ജു
- കൈകളില്‍ രക്തം പുരണ്ടിരിക്കുന്നു യുവര്‍ ഓണര്‍ ! :മേമനെ തൂക്കിലേറ്റിയതിനെതിരെ ആഷിഖ് അബു
- വധശിക്ഷ നടപ്പിലാക്കുന്നതില്‍ മുസ്ലിംങ്ങളോട് വിവേചനം: പ്രകാശ് കാരാട്ട്
- മേമന്റെ ശിക്ഷ വേദനിപ്പിക്കുന്നു, വധശിക്ഷ ഭീകരാക്രമണം തടയില്ലെന്ന് ശശി തരൂര്‍
ഓരോ കൊലപാതകങ്ങള്‍ നടക്കുമ്പോഴും ഓരോ ജീവനുകള്‍ പൊലിയുമ്പോഴും അതുമായി ബന്ധപ്പെട്ട കുറേ ചോദ്യങ്ങള്‍ ഇനിയും അവശേഷിക്കുന്നു. മുംബൈ സ്‌ഫോടനകേസും അതുപോലെ തന്നെ. വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ച 10 പേര്‍ക്ക് ജീവപര്യന്തമായി ഇളവു നല്‍കുമ്പോഴും യാക്കൂബ് മേമന് മാത്രം വധശിക്ഷ നല്‍കുകയായിരുന്നു. ഇത്തരം വിവേചനങ്ങള്‍ ഒരു സാധാരണക്കാരന് പക്ഷപാതമായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളു. മേമന്റെ കുടുംബം ഇന്ത്യയിലേയ്ക്ക് തിരിച്ചുവരാന്‍ പ്രേരിപ്പിക്കപ്പെടുകയായിരുന്നു എന്ന വെളിപ്പെടുത്തല്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുമായി സഹകരിച്ച ഒരു മനുഷ്യനെയാണ് തൂക്കിലേറ്റിയത് എന്ന നിഴലാണ് നമുക്കു മുമ്പില്‍ വ്യക്തമാക്കുന്നത്.
വധശിക്ഷ അനിവാര്യമോ അല്ലെയോ എന്നതു സംബന്ധിച്ച സംവാദങ്ങള്‍, കുറ്റകൃത്യത്തിന്റെ സ്വഭാവം, തീവ്രത, ക്രൂരത, അതുണ്ടാക്കിയ മരണങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍കൊണ്ട് തീര്‍ത്തും മുങ്ങിപ്പോവുകയായിരുന്നു. ഇനിയെങ്കിലും ഈ സംവാദം ഉത്തരത്തിലെത്തേണ്ടതുണ്ട്. കുറ്റകൃത്യം എത്രത്തോളം ക്രൂരമായാലും ഏതു സാഹചര്യത്തിലായാലും, എത്രമരണങ്ങള്‍ക്കു ഹേതുവായാലും നിയമപുസ്തകത്തില്‍ വധശിക്ഷ എന്ന വാക്കു വേണ്ടെന്നുവെക്കാനുള്ള ധാര്‍മ്മിക നിലപാട് എല്ലാവരും കൈക്കൊള്ളേണ്ട ഒരു സമയമാണിത്.
വധശിക്ഷ നടപ്പിലാക്കുന്നത് അധികാരികളെ സംബന്ധിച്ച് വളരെയധികം സങ്കീര്‍ണമായി ഒന്നാക്കി മാറ്റുകയാണ് സുപ്രീം കോടതി ചെയ്യുന്നതെന്ന് വധശിക്ഷ സംബന്ധിച്ച നിയമവും ദയാ നിയമപരിപാലവും കൃത്യമായി പരിശോധിക്കുന്നവര്‍ക്ക് മനസിലാവും. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകള്‍ക്ക് മാത്രമാണു വധശിക്ഷയെന്ന നീതിശാസ്ത്രം സുപ്രീം കോടതി രൂപവത്കരിച്ചെടുത്തിട്ടുണ്ട്. പുനപരിശോധനാ ഹര്‍ജിയും മാപ്പുഹര്‍ജിയും ദയാഹര്‍ജിയുമെല്ലാം അനുവദനീയമാക്കുകയും ചെയ്തിട്ടുണ്ട്.
ദയാഹര്‍ജികള്‍ കാലങ്ങളോളം തീര്‍പ്പാകെ കെട്ടിക്കിടക്കുന്ന രീതിയ്‌ക്കെതിരെ ശക്തമായ നിലപാടും കൊണ്ടുവന്നിട്ടുണ്ട്. പ്രതികള്‍ക്കുവേണ്ടി വധശിക്ഷാ നടപടികള്‍ അവസാന നിമിഷം പോലും മാനുഷികമാക്കുകയും അതിനുവേണ്ടി ഇടയ്ക്കിടെ ഇടപെടുകയും ചെയ്തിട്ടുണ്ട്. ഈ ധാര്‍മ്മിക പ്രതിസന്ധിക്കു ശാശ്വത പരിഹാരം വധശിക്ഷ പൂര്‍ണമായി എടുത്തുമാറ്റി ആജീവനാന്ത തടവ് എന്ന ശിക്ഷ കൊണ്ടുവരലാണ്. ദയയെന്ന ഗുണം ആയാസമുള്ളതല്ല.
ഭരണഘടനയുടെ 72ാം അനുച്ഛേദപ്രകാരം രാഷ്ട്രപതിക്ക് ദയ നല്‍കാനോ, തള്ളാനോ, ശിക്ഷ ഒഴിവാക്കാനോ അംഗീകരിക്കാനോ ഉള്ള അവകാശമുണ്ട്. ഈ വലിയ അധികാരം ദയയ്ക്കുവേണ്ടി ഉപയോഗിക്കാതെ വരുമ്പോള്‍ അത് മനുഷ്യത്വ രഹിതവും മനസാക്ഷിക്കുവിരുദ്ധവുമാകും.
കൂടുതല്‍ വായനയ്ക്ക്